ജീവിതത്തില്‍ പല പ്രതിസന്ദികളും നേരിട്ടിട്ടും മകള്‍ക്കും ഭര്‍തൃപിതാവിനും വേണ്ടി ജീവിതത്തില്‍ മുന്നോട്ട് തന്നെ പോവുകയാണ് നിഷ നവാബ് എന്ന ഈ യുവതി. ഇവരുടെ ജീവിതം പലര്‍ക്കും മാതൃകയാണ്. ഏത് തളര്‍ച്ചയിലും വീണുപോകാതെ മുന്നോട്ട് പോകാന്‍ പ്രചോദിപ്പിക്കുന്നതാണ് നിഷയുടെ ജീവിതം.
എസ്എംഎ രോഗം ബാധിച്ച മകളുടെ അമ്മ കൂടിയാണ് നിഷ നവാബ്. തന്റെ ജീവിതത്തിലെ ഏറ്റവും വിലിയ ആഗ്രഹം മകള്‍ നടന്ന് കാണുന്നതാണെന്ന് നിഷ പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിലേക്കെത്തിയാണ് നിഷ തന്റെ ജീവിത കഥ തുറന്നു പറഞ്ഞത്.
മകളുടെ എസ്എംഎ ചികിത്സയ്ക്കായി ഒരുവര്‍ഷം 75 ലക്ഷത്തോളം ചെലവ് വേണം. മകളുടെ അസുഖം അറിഞ്ഞതോടെ ഭര്‍ത്താവ് ഇറങ്ങിപ്പോവുകയായിരുന്നു. അയാളൊരു സ്വാര്‍ത്ഥനാണെന്നും മകള്‍ ബാധ്യതയാവുമെന്ന് കരുതി ഇറങ്ങിപ്പോയതാണെന്നും നിഷ പറയുകയാണ്.
ഇപ്പോള്‍ ഭര്‍ത്താവുമായി നാലര വര്‍ഷമായി ഒരു അടുപ്പമില്ല. മകളുടെ അസുഖവിവരം അറിഞ്ഞപ്പോള്‍ പോയതാണെന്നും തമിഴ്നാട്ടിലാണെന്ന് അറിയാമെങ്കിലും താന്‍ ഇനി തേടി ചെല്ലുന്നില്ലെന്നാണ് നിഷ പറയുന്നത്.
മാധ്യമങ്ങളിലെല്ലാം മകളുടെ ചികിത്സയ്ക്ക് സഹായം തേടിയുള്ള വാര്‍ത്ത വന്നിരുന്നു. അത് ഞാന്‍ സ്റ്റാറ്റസായി ഇട്ടത് കണ്ടിട്ടുംഅയാളുടെ ഭാഗത്തു നിന്നും പ്രത്യേകിച്ചൊരു പ്രതികരണവും വന്നില്ല. ആദ്യം താന്‍ കുറേ വിളിച്ചിരുന്നു. ഒന്നര വര്‍ഷം മുന്‍പ് മകളുടെ സര്‍ജറി നടന്നപ്പോഴും അയാള്‍ വന്നില്ലെന്ന് നിഷ വെളിപ്പെടുത്തി.
മകളുടെ ഇപ്പോഴത്തെ അവസ്ഥ മാറുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇന്ന് തനിക്ക് ഭര്‍തൃപിതാവായ വാപ്പയും മോളും മാത്രമേയുള്ളൂ. തന്റെ വാപ്പയും ഉമ്മയും നേരത്തെ മരിച്ച് പോയതാണെന്നും തനിക്ക് രണ്ട് ചേച്ചിമാരും അനിയന്‍മാരുമാണ് ഉള്ളതെന്നും നിഷ പറയുന്നു. തന്റെ ഉമ്മ ഭയങ്കര ബോള്‍ഡായിരുന്നു. അറ്റാക്ക് വന്നായിരുന്നു മരണം. അത് താങ്ങാനാകാതെ വാപ്പയും പോയി. അവരില്ലാത്ത തന്‍രെ ജീവിതം പ്രതിസന്ധിയിലായി.
തന്നെ സ്വത്തും മുതലും വേണ്ടെന്ന് പറഞ്ഞാണ് വിവാഹം ചെയ്തത്. ഒന്നര വര്‍ഷം പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഗള്‍ഫിലായിരുന്നു ഭര്‍ത്താവ്. രണ്ട് മാസം കഴിഞ്ഞ് ഗര്‍ഭിണിയാവുകയും കുഞ്ഞിന് ഹാര്‍ട്ട്ബീറ്റില്ലാതെ വന്നതോടെ അത് അ ബോ ര്‍ ട്ട് ചെയ്യേണ്ടി വന്നു. അത് കഴിഞ്ഞ് പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ഭര്‍ത്താവ് ആളാകെ മാറിയത്.
ഒരു റിസ്‌ക്കും എടുക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നയാളായിരുന്നു ഭര്‍ത്താവ്. പൈസ ഒന്നും അയക്കാതായതോടെ വാപ്പയാണ് എന്റെ കാര്യങ്ങളെല്ലാം നോക്കിയത്. ഇതോടെ ഉമ്മയ്ക്ക് എതിര്‍പ്പായി. വാപ്പയുടെ സ്വത്ത് താന്‍ എഴുതി മേടിക്കുമോ എന്ന ഭയമായിരുന്നു ഉമ്മയ്ക്ക്. പിന്നീട് വഴക്കിട്ട് സ്വത്തെല്ലാം ഉമ്മയുടെ കൈയ്യിലായി. തനിക്ക് വേണ്ടി സംസാരിച്ചതിന് വാപ്പ പോലീസ് സ്‌റ്റേഷന്‍ വരെ കയറി.
പിന്നെ ഗുണ്ടാ സംഘത്തെ വരെ ഏര്‍പ്പെടുത്തിയാണ് വാപ്പയെ ഉമ്മ വീട്ടില്‍ നിന്നും പുറത്താക്കിയത്. തന്നെ എവിടേലും കൊണ്ടുപോയി കളയണമെന്നാണ് ഉമ്മ പറഞ്ഞത്. അന്ന് ആ വഴക്കിന്റെ സമയത്ത് ഭര്‍ത്താവ് തന്റെ കൂടെ നിന്നു.
പിന്നീട് വാടക വീട്ടിലേക്ക് മാറി. ആ സമയത്ത് പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. അവിടെ നിന്നും ഇറങ്ങി മറ്റൊരു സ്ഥലത്തേക്ക് മാറി. വാപ്പയുടെ സ്വത്തെല്ലാം ഉമ്മയുടെ പേരിലായിരുന്നു. സ്വത്ത് കിട്ടിയതോടെ അവരുടെ പ്രശ്നം മാറി.
അതേസമയം, തങ്ങള്‍ നിയമപരമായി ഡിവോഴ്സായിട്ടില്ലെന്നും എന്നാല്‍ തനിക്കിനി അയാളുടെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും അയാള്‍ വന്നാലും കൂടെക്കൂട്ടില്ല. മകളുടെ സര്‍ജറിയെ കുറിച്ച് ഒന്നും ചോദിക്കാത്തത് കാരണം അത്രയ്ക്ക് വെ റു ത്തെന്നും നിഷ പറയുന്നു.
തങ്ങള്‍ മരിച്ചാലും ആള്‍ വേണ്ട. ആളെ തീറ്റിപ്പോറ്റാനൊന്നും പറ്റില്ല. മദ്യപാനിയായതിനാല്‍ സമാധാനവും ഉണ്ടാവില്ലല്ലോ എന്നും നിഷ നവാബ് പറയുന്നു.