പിതാവ് ഷെഫ് നൗഷാദ് സമ്പാദിച്ച എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി; യത്തീമായ തന്റെ വിദ്യാഭ്യാസം പോലും തടഞ്ഞിരിക്കുന്നു; നശ്‌വ നൗഷാദ്

2030

മലയാളികൾക്ക് ഏറെ സുപരിചിതനായ പാചകവിദഗ്ധനും നിർമ്മാതാവുമായ നൗഷാദിന്റെ പെട്ടെന്നുള്ള വിയോഗം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഭാര്യ വിട്ടു പിരഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരുന്നു നൗഷാദിന്റെയും മര ണം. ഇപ്പോഴും ആ വാർത്ത വിശ്വസിക്കാൻ അദ്ദേഹത്തെ അടുത്തറിയുന്ന ആർക്കും സാധിക്കുന്നില്ല.

നൗഷാദ് കൂടി പോയതോടെ ഏക മകൾ നിശ്‌വ ജീവിതത്തിൽ തനിച്ചായിരുന്നു. ഇതിനിടെ നൗഷാദിന്റെയും ഭാര്യയുടെയും ബന്ധുക്കൾ നിശ്‌വയുടെ രക്ഷകർതൃത്വം ഏറ്റെടുത്തിരുന്നു. എന്നാൽ കൂടെ കൂടിയ ബന്ധുക്കൾ തന്റെ പിതാവ് സമ്പാദിച്ചതെല്ലാം കൈക്കലാക്കി സുഖിച്ച് ജീവിക്കുകയും യത്തീമായ തന്നെ സഹായിക്കാതെ കഷ്ടപ്പാടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും നിശ്‌വ വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisements

ഈ പെൺകുട്ടിയുടെ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. തന്റെ സമ്മതമില്ലാതെ നിയമപരമായി തന്റെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കൾ തന്റെ പിതാവിന്റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തെന്നാണ് നിശ്‌വ നൗഷാദ് ആരോപിക്കുന്നത്.

ALSO READ- ദിലീപ് ജയിലിൽ കിടന്ന 85 ദിവസവും കൊച്ചിൻ ഹനീഫയുടെ വീട്ടിൽ പണമെത്തിയില്ല; വരുമാനം നിലച്ച് കഷ്ടതയിലായ കഥ പറഞ്ഞ് ശാന്തിവിള ദിനേശ്

തനിക്ക് വിദ്യാഭ്യാസ ചിലവിന് പോലും പണം നൽകുന്നില്ലെന്നും അവർ എല്ലാ സമ്പത്തും അനുഭവിക്കുകയാണെന്നും നിശ്‌വ ഫേസ്ബുക്കിലൂടെ ആരോപിച്ചു.

നിഷ്വ നൗഷാദിന്റെ കുറിപ്പ് ഇങ്ങനെ:

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്

ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ..എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു….എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റ്‌റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബുസിനെസ്സും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.

ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ല്‌ലാം സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ ന്റെ ചെറിയ ആവിശ്യങ്ങൾക് പോലും എന്താണ് ചെയ്യേണ്ടത് ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യസച്ചിലവ് പോലും തടഞ് വെച്ചിരിക്കുകയാണ്… കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്‌കൂൾ ചിലവുകൾ നോക്കുബോൾ..എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ് സ്‌കൂളിൽ കേറി ഇറങ്ങുന്നു. ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്….. ഇവർ ഇത് കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്റ്‌റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും..എന്റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു..

ALSO READ- ‘ജയിലർ റിലീസ് വിവാദത്തിനിടെ അച്ഛൻ പറഞ്ഞു രജനികാന്ത് ഒരു പാവമാടാ, വിട്ടേക്ക് എന്ന്’; ശ്രീനിവാസനും രജനിയും ഒരുമിച്ച് പഠിച്ചതാണെന്നും ധ്യാൻ ശ്രീനിവാസൻ

എനിക്ക് എന്റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം.. എനിക്കും ആ വഴി മുന്നോട്ട് പോണം… അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്… ഇൻശാ അള്ളാ..എനിക്ക് നീതികിട്ടും..എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട് എന്റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ.

ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കും എന്ന മോഹം വേണ്ട! എന്റടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല… എന്നോട്.

Advertisement