സവാദ് സ്ഥിരം ശല്യക്കാരൻ, നിരവധി പേരാണ് ദുരനുഭവം വെളിപ്പെടുത്തിയത്; പ്രതികരിച്ചതിൽ അഭിമാനം മാത്രമെന്ന് നന്ദിത

575

തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അങ്കമാലിയിൽ വെച്ച് യുവാവിൽ നിന്നും ദുരനുഭവം ഉണ്ടായപ്പോൾ പ്രതികരിച്ചതിലൂടെ താരമായിരിക്കുകയാണ് നന്ദിത എന്ന പെൺകുട്ടി. ബസിൽ നന്ദിതയുടെ അടുത്ത് വന്നിരുന്ന സവാദ് എന്ന കോഴിക്കോട് സ്വദേശിയാണ് മോശമായി പെരുമാറുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്തത്.

ഉടനെ തന്നെ പ്രതികരിച്ച നന്ദിത പോലീസിൽ പരാതി കൊടുക്കാനും തയ്യാറായി. പലരും മിണ്ടാതെ സഹിക്കുന്ന ഈ ദുരനുഭവത്തോട് കൃത്യമായി പ്രതികരിച്ച പെൺകുട്ടിക്ക് സോഷ്യൽമീഡിയയിൽ അഭിനന്ദനം നിറയുകയാണ്.

Advertisements

അതേസമം, ഈ കേസിലെ പ്രതിയായ യുവാവിനെക്കുറിച്ച് മറ്റ് ചിലരും തന്നോട് പറഞ്ഞതായി നന്ദിത വെളിപ്പെടുടത്തുന്നു. താൻ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ സ്ഥിരം ശല്യക്കാരനെന്ന് പലരും മെസേജിലൂടെ പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു.

ALSO READ- കുടിയന്റെ മക്കൾ പോകുന്നു എന്നൊക്കെയുള്ള വിളിയിൽ മാറ്റം വന്നതിൽ അഭിമാനം; അച്ഛനെ ഭയന്ന് ഇന്നും പെപ്പർ സ്പ്രേ കൊണ്ടാണ് നടക്കുന്നത്: ഗ്ലാമി ഗംഗ

സവാദിൽ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകൾ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ധൈര്യപൂർവ്വം പ്രതികരിച്ചതിന് നിരവധി പേരാണ് പിന്തുണ അറിയിച്ചത്. സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായി ചിലർ പറഞ്ഞു. അറിയിച്ചു. അതുപോലെ തന്നെ ബസ് കണ്ടക്ടർ പ്രദീപ് സമയോചിതമായി ഇടപെട്ടു. തൃശൂർ-എറണാകുളം റൂട്ടാണ് ഇയാൾ ഇതിനായി തിരഞ്ഞെടുക്കുന്നതെന്നും നന്ദിത വെളിപ്പെടുത്തിയിരിക്കുകയാണ്,

അതേസമം, നന്ദിത തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറയുന്നതിനൊപ്പം സോഷ്യൽമീഡിയയിലൂടെ വീഡിയോയും പങ്കുവെച്ചിരുന്നു. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു നന്ദിതയ്ക്ക് കെഎസ്ആർടിസി ബസിൽ വെച്ചാണ് ദുരനുഭവമുണ്ടായത്.

ഈ സംഭവം ചൊവ്വാഴ്ചയാണുണ്ടായത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതി സവാദ് സംഭവത്തിൽ റിമാൻഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പോലീസിന് കൈ മാറിയത്.

ALSO READ- വിവാഹ മോചനം നേടിയില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങളുണ്ടാകും; ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും മോചനം നേടാൻ പേടിക്കരുതെന്ന് സുകന്യ

ഇതിനിടെ, ഇൻസ്റ്റഗ്രാമിൽ നന്ദിത പങ്കുവച്ച വിഡിയോ 12 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് കായക്കൊടി കാവിൽ സവാദിൽ (27)നിന്നു നന്ദിതയ്ക്ക് മോശം അനുഭവം ഉണ്ടായത്.

സംഭവത്തെ കുറിച്ച് നന്ദിത പറയുന്നതിങ്ങനെ: ‘ഞാൻ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലി എത്തുന്നത് മുൻപ് തന്നെ ഞാൻ ഉറങ്ങിയിരുന്നു. ഇതിനിടയ്ക്ക് എന്റെയും മറ്റൊരു പെൺകുട്ടിയുടെയും നടുവിലായി അയാൾ വന്നിരുന്നു. എവിടേക്കാണ് പോകുന്നത്? ബ്ലോക്ക് ഉണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് അയാൾ ചെറിയ സംഭാഷണം നടത്തി. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ എന്റെ ശരീരത്തിൽ സ്പർശിച്ചതായി തോന്നി. ഞാൻ നോക്കിയപ്പോൾ മറ്റൊരു കൈ അയാളുടെ പാന്റിനകത്തായിരുന്നു.

ആദ്യം ഒന്നും കാണാത്തതുപോലെ ജനലിന് പുറത്തേക്ക് നോക്കിയിരുന്നു. എന്നാൽ പിന്നീട് ഇയാൾ സിബ്ബ് തുറന്ന് ലൈം ഗി ക ചേഷ്ടകൾ തുടങ്ങി. ഇയാൾ ഇത് തുടർന്നതോടെ ഞാൻ എന്റെ സുഹൃത്തിനെ ഫോണിൽ ചാറ്റിലൂടെ കാര്യങ്ങൾ പറഞ്ഞു. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ഞാൻ വിഡിയോ എടുത്തതും പ്രതികരിച്ചതും-നന്ദിത പറഞ്ഞു.

പിന്നീട് പ്രതികരിച്ചതോടെ സീറ്റിൽ നിന്നും ഇയാൾ എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം. കണ്ടക്ടർ ഇടപെട്ട് ഇയാൾ ബസിൽ നിന്നും ഇറങ്ങുന്നത് തടഞ്ഞു. പിന്നീട് ബസ് നിർത്തിയ സ്ഥലത്ത് രണ്ട് പോലീസുകാർ ഉണ്ടായിരുന്നു. അവരെ അറിയിക്കാനായി കണ്ടക്ടർ പ്രദീപ് ചേട്ടൻ പോകാനൊരുങ്ങി. തെറ്റ് ചെയ്തിട്ടില്ലെന്നും താനെന്തിന് ഓടണം എന്നൊക്കെ പറഞ്ഞ പ്രതി, ഡോർ തുറന്നതും റോഡ് കടന്ന് ഓടി. കണ്ടക്ടർ തടഞ്ഞിട്ടും അപ്പുറത്തെ വശത്തെ ബസ് ലക്ഷ്യം വെച്ച് ഓടുകയായിരുന്നു.

എങ്കിലും സവാദിനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ബസിൽ ഒരു നിയമവിദ്യാർഥിനി കേസിൽ സാക്ഷിയാകാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നെന്നും നന്ദിത പറയുന്നു. യുവാവിന്റെ മുഖം മറയ്ക്കാതെ വിഡിയോ ഇട്ടതിൽ ഖേദമില്ലെന്നും നന്ദിത പറയുന്നുണ്ട്.

Advertisement