riya ജീവിതത്തിൽ ഒരുപാട് തിരിച്ചടികളും അവഗണനകളും സഹിച്ചവർ ഒന്നുകിൽ അങ്ങിനെ തന്നെ ജീവിച്ചു തീർക്കും അല്ലെങ്കിൽ അതൊരു പ്രചോദനമായി ഉൾക്കൊണ്ടുകൊണ്ട് നല്ല രീതിയിൽ ജീവിച്ചു മറ്റുള്ളവർക്ക് മാതൃകയാകും. അത്തരത്തിൽ സമൂഹത്തിനു മുൻപിൽ തലയെടുപ്പോടെ ജീവിച്ചു കാണിച്ച വ്യക്തിയാണ് നടിയും ട്രാൻസ്‌ജെൻഡറുമായ റിയ ഈഷ.
ALSO READ
മകളുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും
27 വർഷത്തിനിടെ റിയ സ്വന്തമാക്കിയത് നിരവധി നേട്ടങ്ങളാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ അവഗണിച്ചവരുടെ മുഖത്തേറ്റ അടിപോലെ ആയിരുന്നു റിയയുടെ വളർച്ച. മോഡലിങ് പരിശീലന കേന്ദ്രത്തിന് തുടക്കം കുറിയ്ക്കാനൊരുങ്ങുകയാണ് റിയ. അധികം വൈകാതെ റിയയുടെ ഏറ്റവും വലിയ സ്വപ്നങ്ങൾക്ക് തുടക്കമാകും. ട്രാൻസ്‌ജെൻഡർ ആരംഭിക്കുന്ന കേരളത്തിലെ ആദ്യ മോഡലിങ് പരിശീലന സ്ഥാപനവും ഒരു പക്ഷേ രാജ്യത്തെ ആദ്യ സ്ഥാപനവും ഇതാകും എന്നാണ് റിപ്പോർട്ടുകൾ പരയുന്നത്.
മലപ്പുറം ജില്ലയിലെ കാളികാവിൽ ജനിച്ച റിയ അവനിൽ നിന്നും അവളായ വ്യക്തിയാണ്. ഒൻപതു മക്കളിൽ ഇളയവളായിട്ടാണ് റിയ ജനിക്കുന്നത്. ബെംഗളൂരുവിൽ നിന്നും ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടിയ റിയ 2015ൽ ആണ് സ്വത്വം വെളിപ്പെടുത്തി വീട്ടിൽനിന്ന് ഇറങ്ങിയതും തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നതും.
ചെറുപ്പും മുതലേ സ്‌ത്രൈണതയുണ്ട്. എന്നാൽ അതൊരു പ്രശ്‌നമായി ആരും കണ്ടില്ല. വലിയ ഒരു കുടുംബത്തിലാണ് ജനിച്ചത് എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിയ പറയുന്നുണ്ട്. കോഴിക്കോട് നിന്നു സ്‌കൂൾ പഠനം അവസാനിച്ചപ്പോൾ ബെംഗളൂരുവിൽ എത്തി. ഫാഷൻ ഡിസൈനിങ്ങിനു ചേർന്നു. പ്രണയം കോളജിൽ പഠിക്കുമ്പോൾ അഭിമാന പ്രശ്‌നമാണല്ലോ? അങ്ങനെ താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായെന്നും റിയ പറയുന്നു.
ആ കുട്ടിയുമായി ലിവിങ് ടുഗെതർ ആയിരുന്നു, എന്നാൽ എനിക്ക് ആ കുട്ടിയുമായി സെക്‌സ് ചെയ്യാനോ എന്തിന് ഒരു ഉമ്മ കൊടുക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും റിയ പറയുന്നു. അങ്ങനെയാണ് നീ ഒരു പുരുഷൻ അല്ലെ എന്ന് ആ കുട്ടി ചോദിക്കുന്നത്. സ്വത്വത്തിനുള്ള വേണ്ടിയുള്ള പോരാട്ടമായിരുന്നു പിന്നീട് നടന്നത്. എന്നാൽ പെണ്ണായി ജീവിതം തുടങ്ങിയ സാഹചര്യം മുതൽ പ്രതിസന്ധികൾ അറിഞ്ഞെന്നും റിയ പറയുന്നു.
ALSO READ
പഠനത്തിന് ശേഷം നാട്ടിൽ എത്തിയ അവസരത്തിൽ എനിക്ക് വിവാഹാലോചനകൾ വന്നുതുടങ്ങി. എന്നാൽ എന്റെ അവസ്ഥ അറിയാവുന്നതുകൊണ്ടുതന്നെ പലവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവാകാൻ ശ്രമിച്ചു. എങ്കിലും വിടുന്ന മട്ടില്ലാതെ വന്നപ്പോഴാണ് വീട് വിട്ടിറങ്ങുന്നത്. അതോടെ ജീവിതം പെരുവഴിയിലായി. ഇതിനിടയിൽ എന്റെ അവസ്ഥകൾ ഉമ്മച്ചിയോട് പറയുകയും ചെയ്തു.
സ്ത്രീക്ക് പുരുഷനാവുക എന്നതു കുറച്ചു പ്രതിസന്ധികൾ നിറഞ്ഞതാണ്. ലിംഗമാറ്റ ശാസ്ത്രക്രിയയും നടത്തി ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ ഞാൻ എന്നിലെ സ്ത്രീയെ പുറത്തെത്തിച്ചു. ഉമ്മയുടെ പേര് ആയിഷ എന്നായതുകൊണ്ട് തന്നെ എന്റെ പേര് ഞാൻ റിയ ഈഷ എന്ന് പറഞ്ഞുതുടങ്ങി. ആദ്യം പലരും ചാന്ത്‌പൊട്ട് എന്നൊക്കെ വിളിച്ച് കളിയാക്കിയിരുന്നു എന്നാലിപ്പോൾ ഒരുപാട് മാറ്റം സമൂഹത്തിനു വന്നിട്ടുണ്ട്. റിയ എന്നാണ് ഇപ്പോൾ എന്നെ എല്ലാവരും വിളിക്കുന്നത്.
കേരളത്തിൽ ആദ്യമായാണ് യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. അതിന്റെ തലപ്പത്താണ് റിയ ഇപ്പോൾ. രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്‌സിറ്റിയാണ് കോഴ്‌സിന് അംഗീകാരം നൽകിയത്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ മുതൽ തന്റെ ആഗ്രഹമാണ് മലബാറിൽനിന്നൊരു മിസ് കേരളയും മിസ് ഇന്ത്യയും ഉണ്ടാകണമെന്ന്. കഴിവുകൾ ഉള്ള കുട്ടികളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അഭിമുഖത്തിൽ റിയ പറയുന്നു.
ഞാൻ മരിച്ചു പോയാലും എന്റെ സിഗ്‌നേച്ചർ ഭൂമിയിൽ ഉണ്ടാവണം. അതിനായി പ്രവർത്തിക്കും. സ്ഥാപനം കോളജ് ആക്കി ഭാവിയിൽ മാറ്റണമെന്നാണ് എന്റെ ആഗ്രഹം എന്നും റിയ കൂട്ടിച്ചേർത്തു. ഞങ്ങളുടെ സമൂഹത്തിനു ഒരുപാട് അവഗണനകൾ ഉണ്ടായിട്ടുണ്ട് അതിന് എന്റെ സമൂഹത്തിന് എന്നെക്കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒക്കെ നന്മ ചെയ്യണം എന്നാണ് ആഗ്രഹമെന്നും റിയയുടെ ഏറ്റവും വലിയ ആഗ്രഹം.