ഇന്നത്തെ ദിവസം ഏറ്റവും കൂടുതൽ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവുമാണ് ; ശരണ്യ മരിച്ചിട്ട് 41 ദിവസം തികയുന്ന ദിവസം മദർ തെരേസ പുരസ്‌കാരം ഏറ്റുവാങ്ങി സീമ ജി നായർ

48

കേരള ആർട്ട്‌സ് ലവേഴ്‌സ് അസ്സോസിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്‌കാരം നടി സീമ ജി. നായർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും സ്വീകരിച്ചു. സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള അവാർഡാണിത്.

ഇന്നത്തെ ദിവസം ഏറ്റവും കൂടുതൽ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവുമാണെന്ന് സീമ ജി നായർ കുറിച്ചു. നടി ശരണ്യ മരിച്ചിട്ട് 41 ദിവസം തികയുന്ന ദിവസം തന്നെ അവാർഡ് സ്വീകരിക്കുന്നത് തികച്ചും യാദൃച്ഛികമാണെന്ന് സീമ ജി നായർ പറയുന്നുണ്ട്.

Advertisements

ALSO READ

കാവ്യ മാധവനുമായുള്ള അഭിമുഖം ഇന്നും ഇപ്പോഴും വിലമതിക്കുന്നതാണ് ; 16 വർഷങ്ങൾക്ക് ശേഷവും കാവ്യ എന്നെ ഓർത്തിരിക്കുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് വിജയ് അശോക്

”ഇന്ന് സെപ്റ്റംബർ 21 ഏറ്റവും കൂടുതൽ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവും.. ശരണ്യ ഞങ്ങളെ വിട്ടു പോയിട്ടു 41 ദിവസം ആകുന്നു.. ഇതേ ദിവസം തന്നെ എനിക്ക് ദു:ഖിതരും അശരണരുമായ സഹജീവികൾക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദർ തെരേസയുടെ (അമ്മയുടെ) നാമധേയത്തിൽ കൊടുക്കുന്ന പ്രഥമ പുരസ്‌കാരം എനിക്ക് കിട്ടുന്ന ദിവസം കൂടിയാണ്.. ഇന്നത്തെ ദിവസം തന്നെ ഇത് വന്നത് തികച്ചും യാദൃച്ഛികമാണ്..

‘കല’യുടെ ഭാരവാഹികൾ എന്നെ വിളിക്കുമ്പോൾ എന്നോട് പറഞ്ഞത് ഒക്ടോബർ 2 ആയിരിക്കും പുരസ്‌കാര ദാന ചടങ്ങ് എന്നാണ്.. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21 ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ.. ഇത് അവളുടെ ബ്ലസ്സിങ് ആയാണ് എനിക്ക് തോന്നിയത്.. ഞാൻ അവളെയും കുടുംബത്തെയും സ്‌നേഹിച്ചതു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു.. ഒരുപാട് കഥകൾ യഥേഷ്ടം ഇറങ്ങി, വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരിൽ ആണെന്ന് വരെ പറഞ്ഞ് പല കഥകളും വന്നു.

സത്യം അവളുടെ കുടുംബത്തിന് അറിയാമല്ലോ.. ഒരുപാട് കാര്യങ്ങളിൽ വേദനിച്ച എനിക്ക് എന്റെ മകൾ തന്ന അനുഗ്രഹമായിരിക്കും ഇത്.. അതുപോലെ തന്നെ മദറിന്റെ അനുഗ്രഹവും.. ഞാൻ ചെറിയ ഒരു ദാസിയാണ്.. എന്റെ പരിധിക്കപ്പുറവും നിന്ന് ഞാൻ ചെയ്യുന്നുണ്ട് ഓരോന്നും.. കഴിഞ്ഞ ദിവസം ഇത് പ്രഖ്യാപിച്ചപ്പോൾ എനിക്ക് കിട്ടിയ സ്‌നേഹം അത് ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമാണ്.. എന്റെ തൊഴിലിടത്തിൽ നിന്നും എനിക്ക് കിട്ടിയ അഭിനന്ദനങ്ങൾ മറക്കാൻ പറ്റില്ല..

ALSO READ

ഞങ്ങളെല്ലാവരും താമസിച്ചത് ആ ഹോട്ടലിൽ തന്നെയായിരുന്നു, രാത്രി ഏറെ വൈകിയും ചർച്ചകൾ നടത്തുമായിരുന്നു ഒടുവിൽ ആ തീരുമാനം എടുത്തു ; ജയസൂര്യ മാത്രം കഥാപാത്രമായുള്ള സണ്ണിയെ കുറിച്ച് താരത്തിന്റെ വാക്കുകൾ

എന്റെ സഹപ്രവർത്തകർ എന്തിനും കൂടെയുണ്ട് എന്നും പറഞ്ഞു വിളിച്ചപ്പോൾ ഇനിയും കുറെ ദൂരം മുന്നോട്ടു പോവാൻ ഉണ്ടെന്നു തോന്നുന്നു.. ഈ സ്നേഹവാക്കുകൾക്കു എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.. മാതാ പിതാ ഗുരു ദൈവങ്ങൾ ഇതാണ് എന്റെ ശക്തി.. ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ല ചെയ്തത് ഒന്നും.. ഇപ്പോൾ കിട്ടിയ ഈ പുരസ്‌കാരം എന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.. എന്നെ സ്‌നേഹിച്ച എല്ലാരോടും നന്ദിപറയുന്നതിനോടൊപ്പം ഈ പുരസ്‌കാരം ഞാൻ എന്റെ കുട്ടിക്ക് സമർപ്പിക്കുന്നു (ശരണ്യക്ക്)”- സീമ നായർ കുറിച്ചു.

മിനി സ്‌ക്രീനിലൂടെയും ബീഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് നടി ശരണ്യ. ദീർഘകാലമായി അർബുദരോഗ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് നടി അന്തരിച്ചത്.

രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശരണ്യയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത് നടി സീമ ജി നായരാണ്. ശരണ്യയുടെ വിശേഷങ്ങൾ സീമ ജി നായർ സാമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കാറുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പല പാപ്പരാസികൾ പറഞ്ഞി നടന്ന കള്ള കഥകളും സീമയോ ഒരുപാട് വേദനിപ്പിച്ചിരുന്നു. പക്ഷേ അതിലൊന്നും പതറാതെ സീമ തന്റെ നന്മയുടെ യാത്ര തുടരുന്നു.

 

Advertisement