ഉദ്ഘാടന ചടങ്ങിനിടെ നിലവിളക്കിൽ നിന്നും മല്ലികാ സുകുമാരന്റെ സാരിയിൽ തീ പടർന്നു, രക്ഷകനായി മോഹൻലാൽ

22

സ്വകാര്യ ചടങ്ങിനിടെ നിലവിളക്കിൽ നിന്നു താഴെ വീണ കർപ്പൂരത്തിൽ നിന്നു മല്ലികാ സുകുമാരന്റെ സാരിയിൽ തീ പടർന്നു പിടിക്കുന്നതിന് മുമ്പ് മോഹൻലാൽ തീകെടുത്തി.

ഇന്നലെ ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച സുബ്രഹ്മണ്യ സന്ധ്യയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

Advertisements

ഡോ. കെജെ യേശുദാസും നടൻ മധുവും ചേർന്ന് നിലവിളക്കിലെ ആദ്യ തിരിതെളിച്ചു. തുടർന്ന് മോഹൻലാൽ, കെആർവിജയ, കെജയകുമാർ എന്നിവരും തിരിതെളിച്ചു.

ഇവർക്കു പിന്നാലെ മല്ലികാ സുകുമാരൻ തിരി തെളിച്ചപ്പോഴാണ് തിരിയിൽ നിന്നു രണ്ട് കർപ്പൂരം തീയോടെ നിലത്തുവീണത്.

പെട്ടെന്നു മോഹൻലാൽ കുനിഞ്ഞ് വിളക്കിന്റെ ചുവട്ടിൽ നിന്നു പൂവെടുത്ത് തീ കെടുത്തി. ഗാനസന്ധ്യയിൽ ആദ്യ ഗാനം ആലപിച്ചതും ലാലായിരുന്നു.

ഭക്തകുചേലയിലെ ഈശ്വരചിന്തയിതൊന്നേ മനുജനു എന്ന ഗാനമാണ് ലാലേട്ടൻ നിറഞ്ഞസദസ്സിനെ സാക്ഷി നിൽത്തി ആലപ്പിച്ചത്.

Advertisement