‘സാറേ വിശക്കുന്നു’ എന്ന് പറഞ്ഞു’; മമ്മൂക്ക കുറേനേരെ മുഖത്തേക്ക് നോക്കി; പിന്നെ എല്ലാ സംരക്ഷണവും നല്‍കി; ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട ശ്രീദേവിയുടെ വാക്കുകള്‍ വൈറല്‍!

1146

മലയാള സിനിമയുടെ അഭിമാനമാണ് മെഗാതാരം മമ്മൂട്ടി. മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന താരത്തിന്റെ അഭിനയം മാത്രമല്ല ജനസേവനവും സാമൂഹിക സേവനവുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.

ഇപ്പോഴിതാ ഭിക്ഷാ ട ന മാ ഫി യയില്‍ നിന്നും രക്ഷിച്ച് എല്ലാ സംരക്ഷണവും ഒരുക്കി നല്‍കിയ മമ്മൂട്ടിയെന്ന മനുഷ്യ സ്‌നേഹിയെ കുറിച്ച് പറയുകയാണ് ശ്രീദേവി എന്ന പെണ്‍കുട്ടി. മാ ഫി യയില്‍ നിന്നും രക്ഷപ്പെട്ട് ആലുവ ജനസേവ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയാണ് ശ്രീദേവി. ഇതിന് കാരണക്കാരനായത് മമ്മൂട്ടിയാണ്.

Advertisements

ശ്രീദേവി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് നടന്‍ മമ്മൂട്ടി കാരണം ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട കഥ ശ്രീദേവി പറയുന്നത്.

ALSO READ- പ്രേമിക്കാന്‍ വേണ്ടി തന്നെയാണ് അഖിലയുടെ കോളേജിലേക്ക് വന്നത്; അഖില പോകുന്ന ബസില്‍ കയറി അവളുടെ ടിക്കറ്റെടുത്തിരുന്നു; പ്രണയകാലത്തെ കുറിച്ച് ശ്യാമും അഖില ആനന്ദും

താന്‍ ഭിക്ഷ യാചിച്ച് ചെന്നപ്പോഴാണ് ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയെ കണ്ടുമുട്ടിയത്. വിശപ്പ് കൊണ്ട് ലൊക്കേഷനകത്തേക്ക് കയറി പോയതായിരുന്നു. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കുന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു. മമ്മൂക്ക കുറേനേരം എന്റെ മുഖത്തേക്ക് നോക്കുകയായിരുന്നു.

പിന്നീട് എല്ലാ കാര്യങ്ങളും എന്നോട് ചോദിച്ചറിഞ്ഞി. പൊതുപ്രവര്‍ത്തകരെ വെച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് തന്നെ ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയ ആണ് ഭിക്ഷക്ക് വിടുന്നതെന്നും അദ്ദേഹം അറിഞ്ഞതെന്ന് ശ്രീദേവി പറയുന്നു.

ALSO READ- രണ്ടുമാസമായി ഞങ്ങള്‍ ഇതിനു പുറകെ ആയിരുന്നു; ഇതാരാടീ ചെയ്തതെന്ന് ആയിരുന്നു ദിലീപേട്ടന്‍ ചോദിച്ചത്; ജീവിതത്തിലെ സന്തോഷത്തെ കുറിച്ച് കാവ്യ മാധവന്‍

അതേസമയം, എന്തു സംഭവിച്ചാലും ആ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാം, ഞാന്‍ പറയുന്ന സ്ഥലത്ത് കൊണ്ടാക്കണമെന്ന് മമ്മൂക്ക പറയുകയായിരുന്നു. എന്നാല്‍, ഞാന്‍ പോകില്ല, ഇവിടെ എവിടെയെങ്കിലും നിന്നുതന്നെ നിന്ന് പഠിച്ചോളാം, അതിനുള്ള സംവിധാനം ചെയ്തു തരാന്‍ പറ്റുമോ എന്ന് മമ്മൂക്കയോട് ചോദിക്കുകയായിരുന്നു.

ഇതോടെ, പിഎ ആയ അഷ്റഫിക്കയെ വിളിച്ച് വേണ്ടത് ചെയ്യണം, ഇവിടെ നിന്നിട്ട് ശരിയായില്ലെങ്കില്‍ വേറെ സ്ഥലം നോക്കാമെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ എന്നെ സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍ പോകുന്ന സമയത്തും ഭിക്ഷാടന മാഫിയ എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ALSO READ- രണ്ടുമാസമായി ഞങ്ങള്‍ ഇതിനു പുറകെ ആയിരുന്നു; ഇതാരാടീ ചെയ്തതെന്ന് ആയിരുന്നു ദിലീപേട്ടന്‍ ചോദിച്ചത്; ജീവിതത്തിലെ സന്തോഷത്തെ കുറിച്ച് കാവ്യ മാധവന്‍

അതേസമം, ശ്രീദേവിയുടെ കൂടെ ആലുവ ജനസേവ ശിശു ഭവനിലെ ജീവനക്കാരി ഇന്ദിര ശബരിനാഥും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. 2003ലാണ് ശ്രീദേവി ആലുവ ജനസേവ ശിശുഭവനില്‍ എത്തുന്നതെന്നും മലപ്പുറം മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാരാണ് കൊണ്ടുവന്നതെന്നും ഇന്ദിര പറയുന്നു. അന്ന് ശ്രീദേവിക്ക് ആറേഴുവയസ് പ്രായമേ ഉണ്ടായിരുന്നുള്ളൂ, പിന്നീട് 18 വയസുവരെ ശ്രീദേവിയെ ജനസേവ കേന്ദ്രത്തില്‍ താമസിപ്പിച്ചു. 18 വയസായപ്പോള്‍ അവളുടെ ആഗ്രഹപ്രകാരം വിവാഹം കഴിപ്പിച്ചുകൊടുത്തെന്നും ഇന്ദിര പറഞ്ഞു.

Advertisement