കൂട്ടിക്കലിലെ ജനതയുടെ കണ്ണുനീർ തുടച്ച് മമ്മൂട്ടി ; വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂട്ടിക്കലിൽ എത്തി , കൂടാതെ അവശ്യവസ്തുക്കളും ജലസംഭരണികളും

65

തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴി കൂട്ടിക്കലിലെ ജനതയെ ചേർത്ത് പിടിച്ച് മമ്മൂട്ടി. കഴിഞ്ഞ ദിവസം കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ 13 പേരുടെ മരണത്തിനും വൻ നാശ നഷ്ടങ്ങൾക്കും ഇടയാക്കിയിരുന്നു.

മമ്മൂട്ടി ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം രാവിലെയോടെ കൂട്ടിക്കലിൽ എത്തി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. സണ്ണി പി. ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവുമാണ് ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായി ദുരിതാശ്വാസ ക്യാംപുകളിൽ എത്തിയിരിക്കുന്നത്.

Advertisements

ALSO READ

തനിക്കെതിരെ വന്ന ട്രോളിന് പ്രതികരണവുമായി ഗായത്രി സുരേഷ്

പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികൾ എത്തിച്ചു. പുരുഷൻമാർസ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും അനുയോജ്യമായ പുതിയ വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ തുടങ്ങി മറ്റ് അവശ്യവസ്തുകൾ അടങ്ങുന്ന രണ്ടായിരത്തിലധികം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.

കൂട്ടിക്കൽ ദുരന്തത്തിന് പിന്നാലെ തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ സന്ദർശിച്ചിരുന്നു. പ്രദേശങ്ങൾ നേരിട്ടു കണ്ടതിനു ശേഷം അവർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്.

ALSO READ

എന്റെ പവർബാങ്ക്, അതീവ ഗ്ലാമറസ് ലുക്കിൽ ഗോപി സുന്ദറിനൊപ്പം അഭയ ഹിരൺമയി, ഏറ്റെടുത്ത് ആരാധകർ

ഇപ്പോൾ ചെയ്യുന്നത് അടിയന്തരസേവനമാണെന്നും കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ദുരന്തബാധിതരിൽ എത്തിക്കുമെന്നും കെയർ ആൻഡ് ഷെയർ ഡയറക്ടർ ബോർഡ് അറിയിച്ചിട്ടുണ്ട്. ദുരന്ത സ്ഥലത്തെ കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തങ്ങൾ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്.

മെഗാസ്റ്റാറിന്റെ വിദേശത്തുള്ള ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണനൽ പ്രവർത്തകരും കെയർ ആൻഡ് ഷെയർ വഴി സഹായം നൽകുന്നുണ്ട്.

Advertisement