രാഷ്ട്രീയജീവിതത്തിൽ കൂടെനിന്നവർ പോലും വേ ട്ട യാടിയ അനുഭവമാണ് അ ന്ത രിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുള്ളത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം സിബിഐ കോടതിയിൽ സമർപ്പിച്ച് അന്വേഷണ റിപ്പോർട്ടിൽ സോളാർ കേസിലെ ഉമ്മൻചാണ്ടിയുടെ നിരപരാധിത്വം തെളിയിക്കുന്ന വാക്കുകളാണ് ഉള്ളത്. നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാറാണ് പരാതിക്കാരിയായ സ്ത്രീയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തതെന്നാണ് സിബിഐ റിപ്പോർട്ട്.
അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേരളത്തിൽ വലിയകോളിളക്കമുണ്ടാക്കിയ കേസായിരുന്നു സോളാർ കേസ്.തട്ടിപ്പ് കേസായി ഉയർന്നു കേട്ട കേസ് പിന്നീട് പ്രമുഖരായ രാഷ്ട്രീയക്കാർക്ക് നേരെ ഉയർന്ന പീ ഡ നക്കേസായി മാറി.
അന്ന് ഉമ്മൻചാണ്ടിക്ക് എതിരേയും പഴി ഉയർന്നു. മോശമായ പല ആരോപണങ്ങളും അന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഒടുവിൽ അദ്ദേഹത്തിന്റെ മ രണ ശേഷം നിരപരാധിത്വം പുറത്തു വന്നിരിക്കുകയാണ്.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പെടുത്താൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലാണ് ഇപ്പോൾ കേരളമാകെ ചർച്ചയാകുന്നത്. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.
കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയ്ക്കെതിരെ രൂക്ഷമായ വിമ ർ ശനമാണ് രാഹുൽ നടത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ടെന്നും ആ റോൾ അതിലുപരി ജീവിതത്തിൽ പകർന്നാടിയിട്ടുണ്ടെന്നും രാഹുൽ പറയുന്നു.
സിബിഐ റിപ്പോർട്ടിൽ ഗണേഷ്‌കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വി വാ ദ ദല്ലാൾ എന്നിവരെപ്പറ്റി പരാമർശമുണ്ട്. രാഹുലിന്റെ കുറിപ്പ് ഇങ്ങനെ: ‘കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയനോടായാലും.’
‘നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്‌കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അദ്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്‌കുമാറിന്റെ പൊതുജീവിതം.’
‘ഇപ്പോൾ ഇടയ്‌ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്‌കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎൽഎ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും, പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല. ‘എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളതുകൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്‌കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല’