ഏറ്റവും വേദനിപ്പിക്കുന്നത് ‘ഉള്ളി, ഉള്ളി’ എന്ന വിളിയാണ്: ബീഫ് കഴിച്ചാൽ കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയല്ല ഞാൻ; സങ്കടത്തോടെ കെ സുരേന്ദ്രൻ

42

സമൂഹ്യമാധ്യമങ്ങളിൽ തനിക്കെതിരെയുള്ള ട്രോളുകളിൽ ഏറ്റവും വേദനിപ്പിക്കുന്നത് ‘ഉള്ളി സുര’ എന്ന പ്രയോഗമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആരോടും അസഹിഷ്ണുത് കാണിക്കാറില്ല. അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Advertisements

കൂടുതൽ റീച്ച് കിട്ടാൻ അതെല്ലാം സഹായിക്കുമെന്ന് കരുതുന്നു. നിത്യേന ട്രോളുകൾ വരുന്നുണ്ട്. കൂടുതലും വരുന്നത് ഇരട്ടപ്പേരുകളാണ്.

ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണമെന്നും അദ്ദഹം പറഞ്ഞു.

ഏറ്റവും വിഷമിപ്പിച്ച ട്രോളുകൾ ഏതെന്ന ചോദ്യത്തിനാണ് ഉള്ളി ഉള്ളി എന്ന വിളിയാണെന്ന് കെ സുരേന്ദ്രൻ മറുപടി നൽകിയത്.

ഏറ്റവും ക്ലിക്കായ ട്രോളും അതുതന്നെയാണ്. ഞാൻ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയുമല്ല ഞാൻ.

ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമർശത്തിൽ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്.

എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണം- സുരേന്ദ്രൻ പറഞ്ഞു.

Advertisement