ആക്‌സിഡന്റ് ആയത് കൊണ്ട് ഇപ്പോൾ മീൻ വിൽക്കാൻ പോകാറില്ല, റിസ്‌ക് എടുക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് ! തന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ഹനാൻ

78

ഒരാളെ പെട്ടന്ന സെലിബ്രിറ്റി ആക്കാനും ഒറ്റ നിമിഷത്തിൽ താഴേയക്ക് വലിച്ചിടാനും ഇപ്പോൾ സോഷ്യൽ മീഡിയ ധാരാളമാണ്. കാലം ആ രീതിയിലേക്ക് മാറിയിരിക്കുന്നു.ഒരൊറ്റ രാത്രി കൊണ്ട് സെൻസഷണൽ ആയി മാറിയ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുണ്ട്. ഒരൊറ്റ രാത്രി കൊണ്ട് ഒരുപാട് വർഷം കൊണ്ട് നേടിയെടുത്ത അംഗീകാരവും, അന്തസ്സും ചീട്ട് കൊട്ടാരം പോലെ തകർന്ന് വീണവരും ഉണ്ട്.

സോഷ്യൽ മീഡിയ ഏറ്റെടുത്ത് ഫെയ്മസ് ആക്കിയവരെ സോഷ്യൽ മീഡിയ തന്നെ എടുത്ത് താഴെയിട്ട ഒരുപാട് സംഭവങ്ങൾ ഉണ്ട്.ഇതുപോലെ ഒരൊറ്റ രാത്രി കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ താരമായിരുന്നു ഹനാൻ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി പഠനവും കച്ചവടവും എല്ലാം ചെയ്ത ഹനാൻ എന്ന പെൺകുട്ടിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രാരാബ്ധങ്ങളുടെ അതിജീവിച്ചതായിരുന്നു ഹനാൻ.

Advertisements


പാലാരിവട്ടം അമ്പലം ജംഗ്ഷനിൽ നിറ പുഞ്ചിരിയോടെ സ്‌കൂൾ യൂണിഫോമിൽ കുടുംബം പുലർത്താൻ വേണ്ടി മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടിയെ സോഷ്യൽമീഡിയ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയായിരുന്നു. ഹനാൻ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. സർക്കാർ വരെ ഹനാന്റെ കാര്യത്തിൽ ഇടപ്പെട്ടു.

Also read

എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും! വിമർശിച്ചവർക്ക് മറുപടിയുമായി ദിയ കൃഷ്ണ

പക്ഷെ ദിവസങ്ങൾക്കകം സോഷ്യൽ മീഡിയ തന്നെ അവൾക്കെതിരെ തിരിഞ്ഞു. പബ്ലിസിറ്റി ആണ് ഹനാന്റെ ഉദ്ദേശം എന്നും, അതിന്ന് വേണ്ടിയാണ് ഇത് പോലെയുള്ള വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നും പറഞ്ഞു കൊണ്ട് ഒരുപാട് സൈബർ ആക്രമണങ്ങൾ തരത്തിനെതിരെയുണ്ടായി. ഏറ്റെടുത്തവർ തന്നെ പുച്ചിച്ചു തള്ളി.

അതിന് ശേഷം ഹനാനെ കുറിച്ച് യാതൊരു വിവരവും ഇല്ല. അതിന്ന് ശേഷം താരം ആക്സിഡന്റിൽ പെട്ടുകൊണ്ട് നട്ടെല്ലിന് പരിക്ക് കിടപ്പിലായത് പോലും സോഷ്യൽ മീഡിയ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഈയടുത്താണ് താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത കാര്യം വെളിപ്പെടുത്തിയത്.

Also read

ആ വേദനയും പേറി പരിഹാരം തേടി മുട്ടാവുന്ന വാതിലെല്ലാം മുട്ടിയവൾ ; ഒന്നിരിക്കാൻ പോലും പറ്റില്ല, മൂത്രം ഒഴിക്കുമ്പോൾ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവൾ തന്നോട് പറഞ്ഞിരുന്നു : അനന്യയുടെ സുഹൃത്തിന്റെ വാക്കുകൾ

ഹനന്റെ വാക്കുകളിങ്ങനെ.. ”ആക്‌സിഡന്റ് ആയത് കൊണ്ട് ഇപ്പോൾ മീൻ വിൽക്കാൻ പോകാറില്ല. റിസ്‌ക് എടുക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മാർക്കറ്റിൽ പോയി നടക്കാനും ഭാരം ചുമക്കാനും വിൽക്കാനും ഈ അവസ്ഥയിൽ എനിക്ക് കഴിയില്ല. എനിക്ക് സഹായ വാഗ്ദാനങ്ങൾ ഒരുപാട് വന്നിരുന്നു. പക്ഷെ അതിൽ മിക്കതും തിരിച്ചു പോയി.”

”എനിക്കെതിരെ പല സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. അവർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. അവരോടൊക്കെ എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഞാൻ ഇതുവരെ എന്റെ മനസ്സാക്ഷിക്കു നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. ഞാൻ ആർക്കും ഒരു തെറ്റും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അത് കൊണ്ട് എന്നെ ആക്രമിക്കുന്നത് കണ്ട് ഒരുപാട് ദിവസങ്ങൾ കരഞ്ഞിട്ടുണ്ട്. അതെ അവസരത്തിൽ ഒരുപാട് പേര് പിന്തുണയും അറിയിച്ച് വന്നു” എന്നും ഹനാൻ പറഞ്ഞു.

 

 

Advertisement