വിവാഹത്തിന് തൊട്ടുമുമ്പ് വരന്‍ മുങ്ങി: കൂട്ടുകാരിയുടെ ആങ്ങള യുവതിക്ക് താലിചാര്‍ത്തി: പന്തളം കുരമ്പാലയില്‍ കഴിഞ്ഞ ദിവസം നടന്നത് ഇങ്ങനെ

35

പത്തനംതിട്ട: നിശ്ചയിച്ച വിവാഹത്തിനു വരന്‍ എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി.

Advertisements

പന്തളം കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ യുവതിയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മുഹൂര്‍ത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ രാവിലെ വീട്ടില്‍ നിന്ന് മുങ്ങിയതായി അറിഞ്ഞു.

വരനും കൂട്ടരും എത്താതയതോടെ ബന്ധുക്കള്‍ പന്തളം പൊലീസില്‍ പരാതി നല്‍കി. പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വരനെ രാവിലെ മുതല്‍ കാണാനില്ലെന്ന് വ്യക്തമായി.

പ്രതിസന്ധി മറികടക്കാന്‍ പോംവഴികള്‍ തേടി, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആ ജ്യോതികുമാര്‍ മുന്‍കൈ എടുത്ത് വിവാഹത്തിന് തയ്യാറായ കുടുംബസുഹൃത്തിന്റെ സഹോദരനുമായി വിവാഹം ഉറപ്പിച്ചു.

നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വച്ചു തന്നെ വിവാഹം നടത്തി.

Advertisement