ആര്‍എക്‌സ് 100 വിറ്റ് ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛന്‍, ആ വൃത്തികെട്ട വണ്ടി വേണ്ടെന്ന് മകള്‍; ഒപ്പം നിര്‍ത്താത്ത കരച്ചിലും, വൈറലായി വീഡിയോ

39

കൊച്ചി: വാഹനത്തെ വീട്ടിലെ ഒരു അംഗത്തെ പോലെ കാണുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.

വീട്ടിലെ പഴയ ആര്‍ എക്സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടി നിര്‍ത്താതെ കരയുകയാണ്. മാത്രമല്ല വില്‍ക്കുന്ന തീരുമാനത്തില്‍ നിന്നും അച്ഛനെ പിന്തിരിപ്പിക്കാനാണ് അവളുടെ ശ്രമം.

Advertisements

അച്ഛന്‍ രാപകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് കുട്ടി ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി.

എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള മകളുടെ മറുപടി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്.

വീഡിയോ കാണാം

Advertisement