അബ്ദുള്‍ റസാഖേ ഞാന്‍ ചാകത്തില്ല, നിന്റെ കല്യാണ പന്തലില്‍ ഞാനെത്തും പണീം തരും! തേച്ചിട്ട് പോയി വേറെ കല്യാണത്തിന് ഒരുങ്ങുന്ന കാമുകന്‌ എട്ടിന്റെ പണികൊടുത്ത് പെണ്‍കുട്ടി; വീഡിയോ വൈറല്‍

65

കൊച്ചി: പെണ്‍കുട്ടികളുടെ തേപ്പ് കഥകളാണ് പതിവായി ആളുകള്‍ പറഞ്ഞ് കേള്‍ക്കാറുള്ളതും സംഭവിക്കാറുള്ളതും. കാമുകനേക്കാള്‍ സൗന്ദര്യമോ മികച്ച ജോലിയോ ഉള്ള വ്യക്തി വന്നാല്‍ പറ്റിച്ചിട്ട് പൊയ്ക്കളയുന്ന ഒരു പ്രതിഭാസം.

എന്നാല്‍ ഇപ്പോഴിതാ തന്നെ പറ്റിച്ച് പോയ കാമുകനെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടി, അവനോട് പ്രതികാരം ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഒരു പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുന്നു. ലൈവ് വീഡിയോയിലെത്തിയാണ് പെണ്‍കുട്ടി കാമുകന്റെ പേരടക്കം വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

കാമുകന്റെ കല്ല്യാണ ദിവസം പന്തലില്‍ കയറിച്ചെന്ന് പെണ്ണ് കാണ്‍കെ മുഖത്ത് അടിക്കുമെന്നാണ് തേപ്പ് കിട്ടിയ പെണ്‍കുട്ടി സധൈര്യം വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വാക്കുകളിങ്ങനെ…

‘എനിക്കൊരു ലവര്‍ ഉണ്ടായിരുന്നു..കുറേ ദിവസമായി വിളിച്ചിട്ട് എടുക്കുന്നില്ല…അവന്റെ കല്ല്യാണമാണ് ഫെബ്രുവരിയില്‍…അബ്ദുള്‍ റസാഖ് എന്നാണ് പേര്, മലപ്പുറത്താണ്.

അബ്ദുള്‍ റസാഖേ നീ ഈ ദുനിയാവിന്റെ ഏത് കോണില്‍ പോയ് നിന്റെ നിക്കാഹ് നടത്തിയാലും നിന്റെ പന്തലില്‍ വന്നിട്ട് നിനക്കുളള കല്ല്യാണ ഗിഫ്റ്റ് ഞാന്‍ തരും. ഞാന്‍ ചാകത്തൊന്നുമില്ല.

കല്ല്യാണപെണ്ണിന്റെ മുന്നില്‍ വെച്ച് അടി കൊടുക്കും’ പെണ്‍കുട്ടി പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം. നീ അത് ചെയ്യണം, അവനെയൊരു പാഠം പഠിപ്പിക്കണം, പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, തേപ്പ് കിട്ടിയ ആണ്‍കുട്ടികള്‍ക്കും നീ ഒരു മാതൃകയാണ് തുടങ്ങിയ കമന്റുകളാണ് പെണ്‍കുട്ടിയുടെ വീഡിയോയുടെ അടിയില്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്നത്.

Advertisement