അതിരുവിടുന്ന കല്യാണ റാഗിംങ്: സുഹൃത്തുക്കള്‍ വരനെയും വധുവിനെയും കാറില്‍ നിന്ന് ഇറക്കിവിട്ടു! പ്രൈവറ്റ് ബസില്‍ മണവാളനും മണവാട്ടിയും സഞ്ചരിക്കുന്ന വീഡിയോ വൈറലാവുന്നു

40

കൊച്ചി: നാട്ടിലെ പഴയ തലമുറ ന്യൂജെന്‍ കല്യാണങ്ങള്‍ കണ്ട് തലയില്‍ കൈവയ്ക്കുകയാണ് . പഴമക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും ആവാത്ത രീതിയിലുള്ള ആഘോഷങ്ങളാണ് ന്യൂജന്‍ കല്യാണങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്നത്.

അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമായിരിക്കും.

Advertisements

വധു വരന്മാരുടെ സുഹൃത്തുക്കളുടെ വകയും കാണും വ്യത്യസ്ത പരിപാടികള്‍. ഇത് ചിലപ്പോള്‍ തമാശ കലര്‍ന്നതും ചിലപ്പോള്‍ അതിരു വിടുന്നതും ആകാറുണ്ട്.

എന്നാല്‍ മറ്റൊരു വിവാഹ കാഴ്ചയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇതില്‍ വരനും വധുവും ബസിലാണ് യാത്ര ചെയ്യുന്നത്.

വരന്റെ വീട്ടുകാര്‍ ഒരുക്കി വച്ച വാഹനങ്ങള്‍ അവഗണിച്ച് ഇരുവരേയും സ്വകാര്യ ബസില്‍ കയറ്റി വിടുകയാണ് സുഹൃത്തുക്കള്‍ ചെയ്യുന്നത്.

മണവാളനും മണവാട്ടിയും യാത്ര ചെയ്യുന്നത് കൗതുകത്തോടെയാണ് ബസ് യാത്രക്കാര്‍ നോക്കുന്നത്. വരന്റെ വീടിന്റെ മുമ്പിലാണ് പിന്നീട് ബസ് നിര്‍ത്തുന്നത്.

ഇരുവരും കാല്‍നടയായി വീട്ടിലേക്ക് പോവുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ വരന്റെ സുഹൃത്തുക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

വരനെ കൂട്ടുകാര്‍ ശവപ്പെട്ടിയില്‍ കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും കഴിഞ്ഞയാഴ്ച വൈറലായി മാറിയിരുന്നു.

യാത്രയ്ക്കിടയില്‍ വരന്‍ ഇടയ്ക്കിടെ എഴുന്നേറ്റ് ശവപ്പെട്ടിയില്‍ ഇരുന്നു കൊണ്ട് നാട്ടുകാരെ കൈവീശി കാണിക്കും.

കല്യാണച്ചെക്കന്റെ ശവപ്പെട്ടി യാത്ര കാണാന്‍ റോഡിനിരുവശവും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. കണ്ണൂരില്‍ നിന്നുളള ഈ സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

പുതിയ വീഡിയോയും ധാരാളം ആളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

Advertisement