‘കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത്’ എന്ന് പറഞ്ഞത് ഓർമ്മ വന്നു; ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, കടുവയിലെ രംഗത്തിന് എതിരെ ഫാത്തിമ അസ്ല

108

സൂപ്പർമാസ് ചിത്രവുമായി പൃഥ്വിരാജ് എന്ന ലേബലിൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം കടുവ റിലീസായി മികച്ച പ്രദർശന വിജയം നേടുകയാണ്. പെരുന്നാൾ ആഘോഷ സീസൺ ലക്ഷ്യമാക്കി ഇറങ്ങിയ ചിത്രം മോശമല്ലാത്ത റിവ്യൂ നേടിയാണ് തിയേറ്ററിൽ തുടരുന്നത്.

എന്നാൽ, ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥിരാജ് നായകനായി എത്തിയ കടുവ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ സോഷ്യൽമീഡിയയിൽ വിമർശനത്തിനും ഇരയാവുകയാണ്. ഡൗൺ സിൻഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള നായകനായ പൃഥ്വിരാജ് നടത്തുന്ന ഡയലോഗിന് എതിരെയാണ് കടുത്ത വിമർശനം ഉയരുന്നത്.

Advertisements

നമ്മൾ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾഡ് കുട്ടികൾ ജനിക്കുന്നത് എന്ന് അർഥം വരുന്ന ഡയലോഗ് പൃഥിരാജ് പറയുന്നുണ്ട്. ഈ ഡയലോഗ് നെഞ്ചിൽ കുത്തിയിറക്കുന്ന വേദനയുണ്ടാക്കി എന്ന് പറയുകയാണ് ഡിഫ്രന്റിലി ഏബ്ൾഡ് ആയ ഡോക്ടർ ഫാത്തിമ അസ്ല.

ALSO READ- അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാലും മാറ്റിനിർത്താത്ത ആൾ, അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടൻ യഥാർത്ഥ വിസ്മയം; ഹരീഷ് പേരടി പറയുന്നു

നമ്മൾ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾഡ് കുട്ടികൾ ജനിക്കുന്നത് എന്ന് അർഥം വരുന്ന മാസ് ഡയലോഗ് കേട്ടപ്പോൾ സങ്കടം തോന്നിയെന്നും തന്റെ പാരന്റ്‌സും ഇത്തരം അധിക്ഷേപങ്ങൾ കേട്ടുകാണുമോ എന്നും ഫാത്തിമ വ്യാകുലപ്പെടുന്നുണ്ട്.

പണ്ട് ഒരാൾ ‘കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് ‘ എന്ന് പറഞ്ഞത് ഓർമ്മ വന്നു..ഉമ്മച്ചിയോ അപ്പയോ അല്ലെങ്കിൽ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കൾ ഇത് പോലുള്ള കുത്ത് വാക്കുകൾ കേട്ടിട്ടുണ്ടാവുമോ എന്ന് ഓർത്ത് പേടി തോന്നി എന്നും ഫാത്തിമ പറയുന്നു.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഫാത്തിമ അസ്ലയുടെ പ്രതികരണം നടത്തിയത്. ഫാത്തിമ അസ്ലയുടെ പ്രതികരണം ഇങ്ങനെ:

ഇന്നലെ തന്നെ കടുവ കണ്ടിരുന്നു.. ഫിറു ടിക്കറ്റ് എടുക്കാൻ ഓടി പോയപ്പോൾ തിയേറ്ററിലേക്ക് ഉള്ള സ്റ്റെപ് നോക്കി കുറേ നേരം ഇരുന്നു.. സ്റ്റെപ്പുകൾ ഉണ്ടാക്കുന്നതിനും റാമ്പ് ഉണ്ടാക്കുന്നതിനും ഒരേ പൈസ ആയിരിക്കോ, ഇച്ചിരി പൈസ കൂടിയാലും റാമ്പ് ഉണ്ടെങ്കിൽ എനിക്കും ആരുടെയും സഹായം ഇല്ലാതെ കയറായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ച്, കണ്ണ് നിറച്ചാണ് സിനിമ കാണാൻ കയറിയത്..

ALSO READ- കോരിച്ചൊരിയുന്ന മഴയത്ത് കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ; വൈറലായി വീഡിയോ

അപ്പൊ ദേ.. ആദ്യം തന്നെ ‘ നമ്മള് ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് disabled കുട്ടികൾ ജനിക്കുന്നത് ‘ എന്ന് അർഥം വരുന്ന മാസ്സ് ഡയലോഗ്..ആൾക്കാർ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാവോ ചിന്തിച്ചു വെച്ചിട്ടുണ്ടാവുക എന്നോർത്തപ്പോ പിന്നെയും സങ്കടം തോന്നി.. പണ്ട് ഒരാൾ ‘കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് ‘ എന്ന് പറഞ്ഞത് ഓർമ്മ വന്നു..ഉമ്മച്ചിയോ അപ്പയോ അല്ലെങ്കിൽ അവരെ പോലുള്ള ഏതെങ്കിലും parents ഇത് പോലുള്ള കുത്ത് വാക്കുകൾ കേട്ടിട്ടുണ്ടാവുമോ എന്ന് ഓർത്ത് പേടി തോന്നി..Disabled friendly ആയ, സഹതാപവും മുറിവേൽപ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണ്.. അല്ലേ..

‘സിനിമയാണ്, അങ്ങനെ കണ്ടാൽ മതി ‘ എന്നൊക്കെ എനിക്കും അറിയാം, പക്ഷെ ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, തേച്ചാലും മായ്ച്ചാലും പോവാത്ത ഇന്നലകൾ, വേദനകൾ കണ്ണിന്റെ മുന്നിലേക്ക് വരും.. നമ്മളാരുമല്ലന്ന തോന്നലുണ്ടാക്കും.. അതോണ്ട് മാത്രം ഇത് ഇവിടെ എഴുതിയിടുന്നു..??

Advertisement