കൊല്ലം: മകളുടെ വിവാഹത്തലേന്ന് ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. കരമന പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.
കൊല്ലം പുത്തൻതുറ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ മകളുടെ വിവാഹം ഇന്ന് ചവറ പരിമഠം ക്ഷേത്രത്തിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ആഘോഷച്ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.
അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്മകളേ എന്ന് തുടങ്ങുന്ന പാട്ട് പാടുന്നതിനിടെയാണ് അത്യാഹിതം ഉണ്ടായത്. രാക്കിളി പൊന്മകളേ നിൻ പൂവിളി യാത്രാമൊഴിയാണോ….നിൻ മൗനം, പിൻവിളിയാണോ..എന്ന് പാടിയതും വിഷ്ണുപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു.
വേദിയിൽ നിന്ന് പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
അതേ സമയം വിവാഹത്തലേന്ന് അച്ഛൻ മരിച്ചതറിയാതെ ആ മകൾ വിവാഹിതയായി. കഴിഞ്ഞ ദിവസം മകളുടെ വിവാഹത്തലേന്ന് പാട്ടു പാടുന്നതിനിടെ മരിച്ച വിഷ്ണുപ്രസാദിന്റെ മകൾ ആർച്ചയാണ് ഇന്ന് വിവാഹിതയായത്.
തിരുവനന്തപുരം കരമന സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐയുമായിരുന്നു മരിച്ച വിഷ്ണുപ്രസാദ്. കഴിഞ്ഞ ദിവസം ചടങ്ങുകൾക്കിടെ പാട്ടു പാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിഷ്ണുപ്രസാദ് കുഴഞ്ഞു വീണത്.
ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
ചവറ പരിമഠം ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മരണത്തെ തുടർന്ന് വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.
വിഷ്ണു പ്രസാദിന് അഡീഷണൽ എസ്‌ഐ ആയി പ്രമോഷൻ ലഭിച്ചിട്ട് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് മരണം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അച്ഛന്റെ മരണവിവരം ഇന്നു സംസ്‌കാരത്തിനു തൊട്ടു മുമ്പ് മാത്രം ആർച്ചയെ അറിയിച്ചാൽ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം.
സംസ്‌കാരം ഇന്ന് 4ന്. ജെ.സുഷമയാണു ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കൾ. മരുമകൻ: വി.ഷാബു
അതേ സമയം സോഷ്യൽ മീഡിയയിൽ നോവായി പടരുകയാണ് വിവാഹത്തലേന്ന് പാട്ടുപാടുന്ന വിഷ്ണുപ്രസാദിന്റെ വീഡിയോ. പാട്ടു തുടങ്ങി അൽപനേരം കഴിഞ്ഞ് വിഷ്ണുപ്രസാദ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.