പ്രണയം നിരസിച്ചതിന് രണ്ടു ദിവസം മുന്‍പാണ് തൃശൂരില്‍ കാമുകന്‍ കാമുകിയെ കഴുത്തില്‍ കത്തികൊണ്ട് കുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.ആഴ്ചകള്‍ക്ക് മുമ്പ് നടുറോഡില്‍ വെച്ചാണ് മറ്റൊരു കാമുകന്‍ കാമുകിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് അന്യ ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് അച്ചന്‍ മകളെ കൊന്ന് കുടുംബമൊന്നിച്ച് ആത്മഹത്യ ചെയ്തത്. പ്രണയമൊരു ദുരന്തമായി മാറുന്ന വാര്‍ത്തകളാണ് കൂടുതലിപ്പോള്‍.
പ്രണയം നിരസിച്ചാല്‍ ആസിഡ് ആക്രമണം, പെട്രൊള്‍ ഒഴിച്ച് കത്തിക്കല്‍ കൊലപാതകം.
കാമുകന്മാരുടെ സ്‌നേഹം ഇക്കാലത്ത് ഇങ്ങനെ ക്രൂരമാണ്.
പ്രണയിക്കുമ്പോള്‍ കാമുകിക്ക് സ്വപ്നത്തില്‍പോലും തന്റെ കാമുകന്‍ ഇത്തരത്തിലൊരാളായി മാറുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. കാമുകിമാര്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ പേരില്‍ കാമുകന്മാരെ ഇത്തരത്തില്‍ അക്രമിക്കാറില്ല(പൊതുവെ).
പ്രണയത്തിന്റെ ഫലം പ്രണയം മാത്രമാണ്.പക്ഷെ അത് കാമുകി കാമുകന്മാര്‍ ഉള്‍കൊള്ളാറില്ല.തനിക്ക് സ്വന്തമാക്കാനാകാത്തത് നശിപ്പിക്കണം എന്ന ക്രൂരമായ മാനസികാവസ്ഥയിലെത്താന്‍ അധിക സമയം വേണ്ട.
സ്‌നേഹി ചീ പറഞ്ഞാല്‍ അതിനര്‍ത്ഥം ചീ തന്നെ. പിന്നെ ശല്യം ചെയ്യരുതെന്ന് രക്ഷിതാക്കള്‍ ആണ്‍മക്കളെ ചെറുപ്പത്തില്‍ പഠിപ്പിക്കണം. സ്‌നേഹിക്കാനുള്ള അതേ സ്വാതന്ത്ര്യം സ്‌നേഹം തിരസ്‌കരിക്കാനുമുണ്ട്.
പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കാമുകന്മാരുടെ ക്രൂരമായേക്കാവുന്ന സ്വഭാവത്തെ തിരിച്ചറിയാന്‍ ചില സൂചനകള്‍ നല്‍കാം. ഈ സ്വഭാവമുള്ളവരെ ഒന്ന് കരുതിയിരിക്കുക.
പ്രണയത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഈ സ്വഭാവങ്ങള്‍ ഒരു പ്രശ്‌നമായി തോന്നില്ല.തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.
ഏറെ ആലോചിച്ച് ഉണ്ടാക്കിയെടുക്കുന്നതല്ല മിക്ക പ്രണയങ്ങളും. നാം പോലുമറിയാതെ ഇഷ്ടങ്ങള്‍ പ്രണയമായി നമ്മുടെയുള്ളില്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ടാവും.
അതിനെ ശക്തിപ്പെടുത്തുന്നത് നമ്മുടെ ബോധപൂര്‍വ്വമായ ഇടപെടലുകളാണ്. അപ്പോള്‍ ഓരോ കാമുകിമാരും കാമുകന്മാരിലെ ഈ സ്വഭാവങ്ങള്‍ തിരിച്ചറിയുക.
മദ്യപാനശീലം, ലഹരി ഉപയോഗം, മാതാപിതാക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്ത പ്രകൃതം, സെക്‌സിന് പങ്കാളിയെ പ്രേരിപ്പിക്കുക, സ്‌നേഹമില്ലാത്ത കുടുംബാന്തരീക്ഷം, പിണങ്ങിയാല്‍ അതില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതം, ഇമോഷണല്‍ മെച്ചൂരിറ്റി ഇല്ലാതിരിക്കുക, മോശം സുഹൃത്തുക്കള്‍, മൊറാലിറ്റി ഇല്ലായ്മ, വായനാശീലം കുറഞ്ഞവര്‍.
ഈ പത്ത് സ്വഭാവത്തില്‍ അഞ്ചെണ്ണവും നിങ്ങളുടെ കാമുകനുണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കാമുകനുണ്ടെങ്കില്‍ ബുദ്ധിപൂര്‍വ്വം യുക്തമായ പരിഹാരമാര്‍ഗം തേടുക.
ഒന്നോ രണ്ടോ സ്വഭാവങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ പോലും ഇക്കാലത്ത് പെണ്‍കുട്ടികള്‍ സൂക്ഷിക്കണം. പ്രണയമൊരു ദുരന്തമായാലും അത് ഒരാളുടെയും ജീവന്‍ അപഹരിക്കാനിടവരരുത്.മനസ്സമാധാനവും നഷ്ടപ്പെടുത്തരുത്.