ഒരു മകളുണ്ട്, പക്ഷെ അച്ഛനായിരുന്ന ഞാൻ ഇപ്പോൾ അമ്മയായി മാറിയത് കൊണ്ട് മകൾക്കൊപ്പം ജീവിക്കാനാകില്ല; സെ ക്‌സ് വർക്ക് ചെയ്ത പണംകൊണ്ട് പ്രസാദ് അമയ ആയതിങ്ങനെ

265

ആണായി വളർന്ന് വലുതായി പിന്നീട് വിവാഹം പോലും ചെയ്ത പ്രസാദ് ഇന്ന് അമയയായി മാറിയിരിക്കുകയാണ്. ആണായാണ് ജനിച്ചതെങ്കിലും മനസുകൊണ്ട് എന്നും താൻ പെണ്ണായിരുന്നു എന്ന് പറയുകയാണ് അമ. പെണ്ണായി മാറാൻ എന്നും കൊതിച്ചിരുന്നു. പക്ഷെ ആരും പിന്തുണച്ചില്ല. ഒടുവിൽ എല്ലാം ഉപേക്ഷിച്ചിറങ്ങിയതിന് ശേഷമാണ് സ്ത്രീയാവണമെന്ന ആഗ്രഹം നിറവേറിയത്. സർജറി ചെയ്ത് അമയ ആയി മാറിയതോടെ ജീവിതം പൂർണമായെന്നാണ് പ്രസാദ് പറയുന്നത്. പ്രസാദിൽ നിന്നും അമേയയിലേക്കുള്ള തന്റെ യാത്ര കഠിനമായിരുന്നെന്ന് പറയുന്ന അമയയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കടുത്ത പ്രതിസന്ധികളാണ് തരണം ചെയ്തത്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമാണ് ഇപ്പോൾ അമയ. എന്നാൽ ആൺകുട്ടിയിൽ നിന്നും പെൺകുട്ടിയിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് അമയ പറയുന്നു. ട്രാൻസ്ഡൻജറായ അമയ സീ കേരളം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ ജീവിതത്തെക്കുറിച്ച് മനസുതുറന്നത്.

Advertisements

അംബികയുടെയും മോഹന്റെയും മകനായ പ്രസാദായിരുന്നു നേരത്തെയെന്ന് അമയ പറയുന്നു. 26ാമത്തെ വയസിലായിരുന്നു അമയ ആയി മാറിയത്. എ എന്ന അക്ഷരത്തിലുള്ള പേര് വേണമെന്നാഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അമയ എന്ന പേര് സ്വീകരിച്ചത്. തന്റെ കുട്ടിക്കാലം മുതലേ മനസുകൊണ്ട് പെണ്ണായിരുന്നു. അന്നൊക്കെ പുച്ഛത്തോടെയായിരുന്നു തന്നെ നോക്കിക്കണ്ടത്. സർജറിക്ക് നല്ല ചെലവായിരുന്നു. സെക്സ് വർക്കൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അമയ പറഞ്ഞു.

ALSO READ- ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആണ് ഇന്നെന്ന് നടി അനു ജോസഫ്, എന്താണ് വിശേഷമെന്ന് തിരക്കി, ആശംസകളുമായി കൂട്ടത്തോടെ എത്തി ആരാധകർ

ഒരുപാട് വിഷമങ്ങളും ത്യാഗങ്ങളുമൊക്കെ സഹിച്ചിട്ടുണ്ട്. മകനായി ജനിച്ച് മകനായി വളരാനാണ് വീട്ടുകാർ ആഗ്രഹിച്ചത്. ഒരു ആൺകുട്ടിയായിത്തന്നെയാണ് അവരെന്നെ കണ്ടതെന്നും അമയ വെളിപ്പെടുത്തി. ഒരിക്കലും താൻ പെണ്ണായി ജീവിക്കുന്നതിനോട് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് അമ്മ എന്നെ അംഗീകരിച്ചു. അമ്മയ്ക്ക് എന്നും എന്നെയിഷ്ടമാണ്. സഹോദരങ്ങളോ ബന്ധുക്കളോ ഒന്നും തന്നെ എന്നെ സ്വീകരിച്ചില്ല.

ഓരോ മാറ്റങ്ങളും ഉൾക്കൊണ്ടാണ് പെണ്ണായി മാറിയത്. മഞ്ഞൾ തേക്കുക, പെൺകുട്ടികളെ ഡ്രസ് ഇടുക, ഇങ്ങനെയുള്ള കാര്യങ്ങൾ ഞാനും ചെയ്തിട്ടുണ്ട്. ഉള്ളിലൊരു പെണ്ണുണ്ടെന്ന് ആദ്യമേ മനസിലാക്കിയിരുന്നു. ജന്മനാ കിട്ടുന്ന കാര്യമാണ് അത്. അല്ലാതെ വേഷം കെട്ടി നടക്കാനായിട്ടല്ല ഇതൊന്നും ചെയ്തതല്ലെന്നും അമയ വെളിപ്പെടുത്തുന്നു.

മുൻപ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം ചെയ്തിരുന്നു. എനിക്കൊരു മകളുണ്ട്. അവൾക്ക് 6 വയസായെന്നും അമയ വെളിപ്പെടുത്തി. മകൾ ഇപ്പോൾ സുഖമായിരിക്കുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു വിവാഹത്തിന് തയ്യാറായത്. ഭാര്യ പിന്നീട് മരണപ്പെട്ടു. ഭാര്യയുടെ വീട്ടിൽ മകൾ സേഫായി കഴിയുകയാണ്.

മകളെ എപ്പോഴെങ്കിലും കാണാനും അവളോടൊപ്പം കഴിയാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ അച്ഛനായിരുന്നയാൾ അമ്മയായല്ലോ. താൻ അമയയായി മാറിയിട്ട് 4 വർഷമായി. സർജറികളെല്ലാം കഴിഞ്ഞിട്ട് തന്നെയാണ് പൂർണ്ണമായും പെണ്ണായി മാറിയത്. ഇപ്പോൾ പൂർണതയിലെത്തി. മുമ്പ് മനസുകൊണ്ട് മാത്രമായിരുന്നു പെണ്ണ്. ഇന്ന് ശരീരം കൊണ്ടും പെണ്ണായി മാറിയതാണ്.

ALSO READ- നിങ്ങളുടെ കൈകളിൽ താൻ സുരക്ഷിത ആണെന്ന് ലേഖ, ഈ മനോഹര തീരത്ത് എനിക്കിനിയൊരു ജന്മം തരുമോഎന്ന് എംജി, അമേരിക്കയിൽ അടിച്ച് പൊളിച്ച് എംജിയും ലേഖയും

ഉള്ളിൽ പെൺകുട്ടിയാണെന്ന് മനസിലാക്കിയിരുന്നു. അക്കാലത്ത് ചാന്തുപൊട്ട്, ഒൻപത് ഇങ്ങനെയൊക്കെ പലരും വിളിച്ച് കളിയാക്കിയിരുന്നു. അന്നൊക്കെ വല്ലാതെ വിഷമം തോന്നിയിരുന്നു. എല്ലാം ഒളിച്ചുവെച്ച് പ്രസാദായി ഒതുങ്ങിക്കൂടേണ്ട അവസ്ഥയായിരുന്നു. അമയ ആയപ്പോഴും ജീവിതത്തിലൊരുപാട് മാറ്റങ്ങൾ വന്നിരുന്നു. മോഡേൺ വസ്ത്രങ്ങളോടാണ് കൂടുതൽ താൽപര്യം.

ഇപ്പോൽ താൻ ആഗ്രഹിച്ചത് പോലെ നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. മോഡലിംഗും സിനിമയും സീരിയലുമൊക്കെയായി കുറേയേറെ അവസരങ്ങളും തേടിവരുന്നുണ്ട്. നല്ല സപ്പോർട്ടീവായി കൂടെ നിൽക്കുന്നൊരാൾ വന്നാൽ വിവാഹത്തെ കുറിച്ച് ചിന്തിക്കും.

അതേസമയം, നീ ഇങ്ങനെ ആണെന്ന് എനിക്കന്നേ അറിയാമായിരുന്നുവെന്നാണ് അമ്മ എന്നോട് പറയാറുള്ളത്. അമ്മയോടും സുഹൃത്തുക്കളോടുമെല്ലാം ഞാൻ കാര്യങ്ങൾ പറയാറുണ്ട്. ആറ്റുകാലമ്മയുടെ ഭക്തയാണു താനെന്നും അമയ പറയുന്നു.

Advertisement