അതിർത്തികൾ കടന്ന് വൈറലായി ‘എന്നിലെ പെണ്ണ്’ ഫോട്ടോ ഷൂട്ട്; ആരേയും അവഹേളിക്കാനല്ല! ഷേവ് ചെയ്യാത്തത് ചോദ്യം ചെയ്തവർക്കുള്ള മറുപടി ഇങ്ങനെ

844

ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പടെ ഉള്ളവരോടുള്ള സമീപനം മാറി വരുന്ന കാലഘട്ടമാണിത്. ക്വീർ പ്രൈഡ് മാസങ്ങൾ ആചരിച്ചും ആൺ-പെൺ ലോക കാഴ്ചകളിൽ നിന്നും മാറിയുള്ള ചിന്തയുള്ളവരെ അംഗീകരിച്ചുമെല്ലാം നമ്മുടെ സമൂഹം വളരുകയാണ്. സോഷ്യൽമീഡിയയിലടക്കമുള്ള ട്രാൻസ് വ്യക്തികളുടെയും ക്വീർ വ്യക്തികളുടേയുമൊക്കെ ഇടപെടലാണ് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിന് സഹായകമായിട്ടുള്ളത്.

ഇത്തരത്തിലൊരു മികച്ച ഇടപെടലായിട്ടാണ് ഇഷ്ടാനിഷ്ടങ്ങൾ നോക്കി സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന സന്ദേശം പകരുന്ന എന്നിലെ പെണ്ണ് ഫോട്ടോഷൂട്ട്. പൊന്നു സൂര്യയും സംഘവും ചേർന്നൊരുക്കിയ ഫോട്ടോ ഷൂട്ടിലെ ട്രാൻസ്‌ജെൻഡർ വനിതയെ അവതരിപ്പിച്ച രീതി ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങൾ ഏറെ വൈറലുമായിരുന്നു. മിക്കു രാജേഷും സച്ചു കാശിയുമായിരുന്നു മോഡലുകളായെത്തിയത്. വൈറൽ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊന്നു സൂര്യ.

Advertisements

പുരുഷന്റെ ഉടലും സ്ത്രീയുടെ മനസ്സും സംയോജിച്ച ഈ വധുവിനെ സ്വീകരിച്ച എന്റെ പ്രാണന്, സൗന്ദര്യം അല്ല മറിച്ച് അത്രമേൽ അടുത്തറിഞ്ഞ നിമിഷം മുതൽ കണ്ണീരും കിനാവും അണിഞ്ഞ ജീവിതയാത്രയിൽ കടലും കായലും ഒന്നു ചേരുന്ന പോലെ നാമിരുവരും ഒറ്റ ഉടലായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്രമേൽ ആഴത്തിൽ പതിഞ്ഞ പ്രേമകാവ്യം പോലെ എന്നായിരുന്നു പൊന്നു സൂര്യ പുറത്തുവിട്ട വീഡിയോയുടെ ക്യാപ്ഷൻ.

ALSO READ- ‘മാളയ്ക്ക് ഷുഗർ ഉണ്ടായിരുന്നു, സമയമായപ്പോൾ പോയി; കൽപനയുടെ അസുഖം ആരേയും അറിയിച്ചിരുന്നില്ല, എനിക്ക് ാൻജിയോ ഗ്രാം കഴിഞ്ഞു, തൊണ്ടയ്ക്ക് കാൻസറും വന്നു’; തുറന്ന് പറഞ്ഞ് മാമുക്കോയ

‘എന്നിലെ പെണ്ണ്’ എന്ന ഞങ്ങളുടെ ചെറിയ ഒരു ഫോട്ടോഷൂട്ട് ഞങ്ങൾ വിചാരിച്ചതിലും അധികം വൈറൽ ആയി. ഒരു പക്ഷെ നെഗറ്റിവ് കമന്റുകൾ കൂടുതൽ പ്രതീക്ഷിച്ച ഞങ്ങളെ ഞെട്ടിച്ചത് പോസിറ്റീവ് കമന്റുകൾ ആണ് . അതെ നമ്മുടെ കാഴ്ചപ്പാടുകൾ മാറി തുടങ്ങിയിരിക്കുന്നു . ഭാഷാന്തരങ്ങൾക്ക് അപ്പുറം ഈ വിഡിയോ എത്തിയപ്പോൾ ഒരുപാട് ചോദ്യങ്ങൾ വന്നു. അതിനുള്ള മറുപടിയാണ് ഇവിടെ എഴുതുന്നത്.

എന്തുകൊണ്ട് ഈ സ്ത്രീ വേഷത്തിന് താടി ഷേവ് ചെയ്തില്ല. അത് അവരെ അവഹേളിക്കാൻ ആണോ? പുരുഷ ശരീരത്തിലെ സ്ത്രീക്ക് പുരുഷ ശരീരത്തിലെ മാറ്റങ്ങൾ നടന്ന് കൊണ്ടേ ഇരിക്കും. അതായത് മുടി വളരും, താടി വളരും, മീശ വളരും. ഷേവ് ചെയ്തും മേക്കപ്പ് ചെയ്തും മികച്ച സർജറികളിലൂടെയും ആണ് രോമവളർച്ച തടയുന്നത്. അവരെ അവഹേളിക്കുന്നതിന് വേണ്ടിയല്ല, പുരുഷ ശരീരത്തിലെ പച്ചയായ സ്ത്രീ മനസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നതിനാണ് ഷേവ് ചെയ്യാതിരുന്നത്.

ALSO READ- ‘ധന്യയുടെ പേര് വിറ്റ് കാശാക്കി പലരും; പണം വാങ്ങി ധന്യ തിരിച്ചുവന്നിരുന്നെങ്കിൽ ഞാൻ തല്ലിയേനെ’; വിമർശിക്കുന്നവരോട് പുച്ഛം മാത്രം’; ഭർത്താവ് ജോൺ ജേക്കബ്!

ട്രാൻസ്ജെൻഡർ സ്ത്രീ പ്രസവിക്കുമോ? ഈ വർക്കിൽ ആദ്യം കാണിക്കുന്ന ചിത്രം ‘സ്ത്രീ കൽപ്രതിമയ്ക്ക്’ മുന്നിൽ ഇരിക്കുന്ന ‘ട്രാൻസ് സ്ത്രീയെ’ ആണ്. അവരുടെ സ്വപ്നങ്ങളാണ് പിന്നീടുള്ളത്. (പാർട്ട് 1 – ഷൂട്ട് ചെയ്തത് തിരുവനന്തപുരത്ത് ആണ് ) ഈ വർക്ക് അവസാനിക്കുമ്പോൾ കാണിക്കുന്ന ചിത്രം ‘അമ്മയും കുഞ്ഞും കൽപ്രതിമയുടെ മടിത്തട്ടിൽ കിടക്കുന്ന ‘ട്രാൻസ് സ്ത്രീയായ അമ്മയെ’ ആണ്. (നാച്ചർ ഓഫ് മൈ മദർ – ഇത് കൊല്ലം ആശ്രാമം മൈതാനത്തുള്ള പ്രതിമയാണ് ) അതായത് അമ്മയാകാനുള്ള ഇവരുടെ ആഗ്രഹം ശിലപോലെ ജീവനില്ലാതെ നിൽക്കുകയാണ്. അമ്മയാകുന്ന ഈ ശിലയ്ക്ക് ജീവൻ നൽകാൻ ശാസ്ത്രത്തിന് കഴിയട്ടെ- കുറിപ്പ് അവസാനിക്കുന്നതിങ്ങനെ.

Advertisement