ആര് ഇത് നമ്മുടെ കട്ടപ്പയല്ലേ ; രോഗിയെ കണ്ട് ഞെട്ടി ഡോക്ടര്‍ ഷിനു ശ്യാമളന്‍

73

തിരുവനന്തപുരം: രോഗികളെ പരിശോധിക്കുന്നതിനിടയില്‍ ‘ബാഹുബലി’യിലെ കട്ടപ്പയെ കണ്ട ഞെട്ടലിലാണ് ഡോക്ടറായ ഷിനു ശ്യാമളന്‍.

എന്നാല്‍ ആദ്യത്തെ ഞെട്ടലിന് ശേഷം തനിക്ക് പറ്റിയ അമളിയോര്‍ത്ത് ചിരിക്കുയാണ് ഡോ. ഷിനു.ആ മുഖം കണ്ടാല്‍ ആര്‍ക്കും അബദ്ധം പറ്റിപ്പോകും.

Advertisements

സത്യരാജിന്റെ അതേ മുഖം,അതേ കണ്ണുകള്‍. യഥാര്‍ത്ഥത്തില്‍ താന്‍ സത്യരാജല്ലെന്ന് പറയുന്നത് വരെ ഡോക്ടറും അത് വിശ്വസിച്ചില്ല. തനിക്ക് പറ്റിയ അമളി ഷിനു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവച്ചത്.

ഒരുമിച്ച് നിന്ന് ഒരു കിടിലന്‍ സെല്‍ഫി പോസ്റ്റ് ചെയ്യാനും ഷിനു മറന്നില്ല.

ഷിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്….

‘ഒ.പി മുറിയുടെ കര്‍ട്ടന്‍ വകഞ്ഞു മാറ്റി ദേ നില്‍ക്കുന്നു നമ്മുടെ കട്ടപ്പ.. എന്റെ രണ്ട് കണ്ണും തള്ളി. സത്യരാജ് എന്തിനാണ് ആശുപത്രിയില്‍ വന്നതെന്ന്. പിന്നെയാണ് മനസിലായത്.

സത്യരാജ് അല്ല. എന്റെ പുതിയ പേഷ്യന്റ് ആണെന്ന്. എന്തായാലും ഡ്യൂപ്പ് കട്ടപ്പ കുറെ സന്തോഷിച്ചു. ഞാന്‍ മദ്രാസില്‍ ചെന്നാലും ആളുകള്‍ ഓടിക്കൂടുമെന്നും, ചിത്രമെടുക്കുമെന്നുമൊക്കെ പറഞ്ഞു.

കട്ടപ്പയെ പോലെ തന്നെയുണ്ട്. എന്തായാലും. ഡോക്ടറും ഹാപ്പി, രോഗിയും ഹാപ്പി’

Advertisement