കോട്ടയം: പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ കണ്ടാല്‍ ഒരു സമയം പോക്കിനുള്ള ഇര എന്ന് കണ്ട് കൂടെക്കിടക്കാന്‍ ക്ഷണിക്കുന്ന സദാചാരമാര്‍ക്ക് കിടിലന്‍ മറുപടി യുമായി ഒരു യുവതി. ദിവ്യ ജോണ്‍ ജോസ് എന്ന യുവതിയാണ് രസകരമായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ സദാചാരക്കാര്‍ക്ക് കിടിലന്‍ മറുപടി കൊടുത്തിരിക്കുന്നത്.
ദിവ്യ ജോണ്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
‘നിനക്കെവിടുന്നാണ് ഇതിനൊക്കെ സമയം….
ഈ ഫേസ്ബുക്കും പുസ്തകങ്ങളും… വീട്ടുകാര്യവും ജോലിയുമൊക്കെ… എങ്ങനെ സമയം അഡ്ജസ്റ്റ് ചെയ് കൊണ്ട് പോകുന്നു.?
സുഹൃത്തിന്റെയാണ് ചോദ്യം….!
പ്രത്യക്ഷത്തില്‍ ഒരു കോംപ്ലിമെന്റ് പോലെ തോന്നാമെങ്കിലും…
എത് നേരവും ഫേസ്ബുക്കിലാണല്ലോ എന്ന ചോദ്യത്തിന്റെ ഏറ്റവും പരിഷ്‌കൃതവും മാന്യവുമായ വേര്‍ഷന്‍ എന്ന് പറയാതെ പറയുന്നണ്ടതില്‍..
എല്ലാരും അല്ലാട്ടോ..
എന്നാല്‍ ഭൂരിഭാഗം ഇത്തരം ചോദ്യകര്‍ത്താക്കളും ഒളിഞ്ഞും തെളിഞ്ഞും അര്‍ത്ഥം വയ്ക്കുന്നത് ഇതാണ്.
എന്റെ കാര്യം പറഞ്ഞാല്‍..
വായിക്കാന്‍ തുടങ്ങിയപ്പോള്‍ രാവിലെ എട്ടിന് (ജോലിയില്ലാത്തപ്പോള്‍ ) എണീക്കുന്ന ഞാന്‍ ആറിനോ അതിനു മുമ്പോ എണീക്കാന്‍ തുടങ്ങി..
എക്‌സ്ട്രാ കിട്ടുന്ന രണ്ട് മണിക്കൂറില്‍ പത്ര വായനയും … സോഷ്യല്‍ മീഡിയയും പുസ്തകവായനയും മൂഡ് പോലെ ചെയ്യാം.
എല്ലാവരും എണീക്കുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കും. ന്യൂസ് കണ്ടു കൊണ്ട് തന്നെ…. അത് ചിലപ്പോള്‍ സിനിമയയോ ചര്‍ച്ചകളോ ആകാം…!
ക്ലീനിംഗ് എല്ലാ ദിവസവും ചെയ്താല്‍ വീട് വളരെ വൃത്തികേടായതിന് ശേഷം ക്ലീന്‍ ചെയ്യുക എന്ന ഭാരിച്ചതും സമയമെടുക്കുന്നതുമായ ജോലി ഒഴിവാക്കി കിട്ടും.
വിന്റര്‍ ക്ലീനിംഗ്… സമ്മര്‍ ക്ലീനിംഗ് തുടങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഭീകര ക്ലീനിംഗ് വേറെ ഉണ്ട്.
കുട്ടികളുള്ള വീട് എപ്പോഴും ക്ലീന്‍ ആക്കി വയ്ക്കുന്നത് അസാധ്യമാണ്..
അത് അവരുടെ കളിക്കാനും കുത്തിമറിയാനും ഉള്ള സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തുകയുമാണ് ചെയ്യുന്നത്.
അത് കൊണ്ട് വിരുന്നുകാര്‍ വരുന്ന ദിവസം ഒരു പ്രത്യേക ക്ലീനിംഗ് ഉണ്ടായിരിക്കും.
പറയാതെ കേറി വരുന്നവര്‍ അനുഭവിക്കും.. അത്ര തന്നെ.
കുക്കിംഗിനും അധികം സമയം വേണ്ടാത്ത ഒരാളാണ് ഞാന്‍.
ഒന്നോ രണ്ടോ കറിയും ചോറുമുണ്ടാക്കാന്‍ ദിവസത്തിന്റെ 70% സമയവും അടുക്കളയില്‍ കഴിയുന്നവരുമുണ്ട്…
ചായ … കാപ്പി… പലഹാരത്തിന് വീണ്ടും സമയം.
ഇത്തരം ചിലരുടെ വീട്ടില്‍ കുന്നു കൂടി കിടക്കുന്ന തുണികളും..
പൊടിപിടിച്ച ജനാലകളും…
കണ്ടാല്‍ ഞെട്ടിപ്പോകും..
ഇവരാണ് ഒരു മിനിട്ട് സമയമില്ല എന്നും പറഞ്ഞ് ഓടുന്നവര്‍..
ഫേസ്ബുക്കും വായനയുമെല്ലാം ക്രിമിനല്‍ കുറ്റം പോലെ കാണുന്നവര്‍…!
ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്ത സ്ത്രീകളും പുരുഷന്മാരും അധികമില്ല.എന്നാല്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതില്‍ സ്ത്രീ ജനങ്ങളുടെ പങ്ക് പുരുഷന്മാരുടേതിന് അപേക്ഷിച്ച് തുലോം തുച്ഛമാണ് എന്നൊരു അഭിപ്രായം പരക്കെ ഉണ്ട്.
‘ എന്തുകൊണ്ട് സ്ത്രീകള്‍ പ്രതികരിക്കുന്നില്ല?’
‘സ്ത്രീകള്‍ക്ക് ഫേസ്ബുക്കില്‍ പുരുഷ സുഹൃത്തുക്കള്‍ ആകാമോ?
ഉണ്ടെങ്കില്‍ തന്നെ ഏത് പരിധി വരെ പോകാം?’
‘സ്വന്തമായി അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന സ്ത്രീകള്‍ സ്വന്തം ജീവിതത്തില്‍ തന്റേടികളും അഹങ്കാരികളുമാണോ?’
‘ഇവരെയൊക്കെ കയറൂരി വീട്ടുകാര്‍ വിട്ടേക്കുകയാണോ?’
എന്നിങ്ങനെയുള്ള സംശയങ്ങള്‍ അവനവന്റെ സംസ്‌ക്കാരത്തിനനുസരിച്ച് ചിന്തിക്കുകയും അതേ മനോഭാവത്തോടെ സ്ത്രീ എഴുത്തുകാരോട് പ്രതികരിക്കുകയും ചെയ്യുന്ന ഒരു ആണ്‍പെണ്‍ സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.
സ്‌ക്രീനില്‍ മാത്രം നന്മകള്‍ ചെയ്യുന്ന സൂപ്പര്‍ താരങ്ങളേക്കാള്‍ എനിക്കിഷ്ടം ജീവിതത്തില്‍ നന്മകള്‍ ചെയ്യുന്ന സണ്ണിചേച്ചിയെയാണ്ഇതിനുള്ള വിശദീകരണമൊന്നും എന്റെ കൈയ്യിലില്ല.
എങ്കിലും ചില സംഭവങ്ങള്‍ എന്നെയും ചിന്തിപ്പിച്ചു എന്നത് സത്യം.
പ്രത്യക്ഷത്തില്‍.. ഫേസ് ബുക്ക് പല രീതിയില്‍ വിനിയോഗിക്കപ്പെടുന്നുണ്ട്.
അകലങ്ങളിലും അടുത്തും ഉള്ള സുഹൃത്തുക്കളുമായി ബന്ധം സൂക്ഷിക്കാന്‍ .
ബിസിനസ് പ്രമോഷന്‍..
വിവിധ ചര്‍ച്ചകള്‍കള്‍ക്കും കൂട്ടായ്മകള്‍ക്കും..
ചാരിറ്റി..
പിന്നെ കുറെപ്പേര്‍ തങ്ങളുടെ സൃഷ്ടികള്‍ കഥ, കവിത, സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള അഭിപ്രായ പ്രകടനങ്ങള്‍.. ചിത്രങ്ങള്‍ തുടങ്ങിയവ അതേ ആശയങ്ങളും താത്പര്യങ്ങളും ഉള്ളവരുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്.
ഞാനും എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള ഭൂരിഭാഗം പേരും ഇത്തരത്തില്‍ പെടുന്നവരാണ്.
ഇത്തരക്കാരെപ്പറ്റി രണ്ട് വാക്ക്..
തങ്ങളുടെ സൃഷ്ടികള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തണമെന്നത് ഒരു സ്രഷ്ടാവിന്റെ ഏറ്റവും വലിയ ആഗ്രഹവും അങ്ങനെ സംഭവിക്കുന്നത് വലിയ ഒരു സന്തോഷവുമാണ്.
വലിയ സെലിബ്രിറ്റികളൊന്നുമില്ല എആ യില്‍ എഴുതുന്നത്. എന്നാല്‍ ചില എഴുത്തുക്കള്‍ സെലിബ്രേറ്റ് ചെയ്യേണ്ടവ തന്നെയാണ്.
കൂടുതല്‍ ആളുകള്‍ തങ്ങളുടെ രചനകള്‍ കാണണമെന്നും അഭിപ്രായങ്ങള്‍ പറയണമെന്നും ഉള്ള ഉദ്യേശമാണ് നേരിട്ട് പരിചയമില്ലെങ്കില്‍ കൂടിയും ഇത്തരം ആശയങ്ങളുണ്ടെന്ന് തോന്നുന്ന ആളുകളെ (ആണ്‍/ പെണ്‍ വ്യത്യാസമില്ലാതെ) സുഹൃത്വലയത്തില്‍ ഉള്‍പ്പെടുത്തുന്നത്.
എന്നാല്‍ ഇവിടെയും ചില പുഴുക്കുത്തുകള്‍ ഉണ്ട്.
പ്രത്യേകിച്ച് സ്ത്രീകളുടെ മെസഞ്ചറില്‍ വന്ന് സുഖവിവരം മുടങ്ങാതെ അന്വേഷിക്കുന്ന അപ്പാവികള്‍ മുതല്‍ പെണ്ണെന്ന് കണ്ടാല്‍ ഒരു സമയം പോക്കിനുള്ള ഇര എന്ന് കണ്ട് കൂടെക്കിടക്കാന്‍ ക്ഷണിക്കുന്ന സദാചാരമാര്‍ വരെ ഉള്‍പ്പെടും ഈ കൂട്ടത്തില്‍.
(ഇത്തരം സ്വഭാവം പെണ്ണുങ്ങളിലും ഉണ്ടെന്നുള്ളത് തള്ളിക്കളയുന്നില്ല.)
എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്ന് ..
99% സുഹൃത്തുക്കളും (ആണ്‍/പെണ്‍ ) വളരെ സൗഹാര്‍ദ്ദപരമായിത്തന്നെയാണ് കണ്ടിട്ടുള്ളത്.
ബാക്കിയുള്ള 1 %.. എണ്ണത്തില്‍ കുറവെങ്കിലും ചെറിയ കല്ലുകടി ഉണ്ടാക്കുന്നവരാണ്.
പലരുടെയും ധാരണ വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുത്തിയിരിക്കുന്നു എന്നാണ്. ങൗഹശേ ഠമസെശിഴ ഒരു ടാലന്റ് ആണ്.ജോലി, കടുംബം, കുട്ടി, ഷോപ്പിംഗ്, പാചകം ,ക്ലീനിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാം ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ശ്രദ്ധിക്കുന്നവരാണ് പുതിയ തലമുറ.
ശേഷം ടീരശമഹ ചലംേീൃസശിഴ, ഋഃലൃരശലെ, ഞലമറശിഴ, ഇശിലാമ എന്നിവയ്ക്ക് സമയം കണ്ടെത്തുന്നവര്‍ അപാര ഠശാല ാമിമഴലാലി േഉള്ളവരും അതത് കാര്യങ്ങളില്‍ അതിവേഗം കൃത്യമായും കാര്യങ്ങള്‍ ചെയ്യാന്‍ അറിയുന്നവരാന്നെന്നും ധരിക്കാനാണ് എനിക്കിഷ്ടം.