ന്യൂഡൽഹി: ഡൽഹിയിലെ ഭാവനയിൽ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കാമുകിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഫിറോസ്പൂർ ഗവണ്മെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സുനിതയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ അക്രമി സംഘം സുനിതയെ തടഞ്ഞുവയ്ക്കുകയും പിന്നീട് നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തിൽ സുനിയതയുടെ ഭർത്താവ് മൻജിത്, കാമുകി എയ്ഞ്ചൽ ഗുപ്ത, രാജീവ് എന്നിവരാണ് പിടിയിലായത്.
മന്‍ജീത്തിന് ഏഞ്ചലുമായി സൗഹൃദത്തില്‍ കവിഞ്ഞ ബന്ധമുണ്ടായിരുന്നെന്നും ഇതിനെ സുനിത എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ മന്‍ജീത് തീരുമാനിച്ചതെന്നും പോലീസ് അറിയിച്ചു.
ഏഞ്ചല്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായി സുനിതയ്ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സുനിതയ്ക്കും മന്‍ജീത്തിനും 16 വയസ് പ്രായമുള്ള മകളും എട്ടുവയസുള്ള മകനുമുണ്ട്. സുനിതയെ കൊല്ലാന്‍ മന്‍ജീത് ക്വട്ടേഷന്‍ നല്‍കിയതായി പോലീസ് പറഞ്ഞു. വെടിവെച്ചയാളിനായുള്ള തിരച്ചിലിലാണ് പോലീസ്.