സ്വവര്‍ഗാനുരാഗത്തിന് ഒടുവില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി മാറിയ ദീപുവെന്ന അര്‍ച്ചനാ രാജിന് എട്ടിന്റെ പണികൊടുത്ത് കാമുകി: കൊച്ചിയില്‍ നടന്നത് ഇങ്ങനെ

114

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി മാറിയ ദീപുവെന്ന അര്‍ച്ചനാ രാജിനെ ചതിച്ച് കാമുകി. ആണായി മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്ന പരാതിയുമായി ദീപു ഇപ്പോള്‍ രംഗത്തെത്തിയിരക്കുന്നത്.

കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍സുഹൃത്തിനെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടാനാണ് അര്‍ച്ചന ദീപുവായതും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതും. എന്നാല്‍ കോടതിയില്‍ പോലും ദീപുവിനെ തള്ളിപ്പറഞ്ഞ് കൊടുംചതിയാണ് ആ സുഹൃത്ത് ദീപുവിനോട് ചെയ്തത്.

Advertisements

അര്‍ച്ചനയും പെണ്‍സുഹൃത്തും കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു . ഇവര്‍ പിന്നീട് പ്രണയത്തിലായി. ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

സുഹൃത്തിന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ ശസ്ത്രക്രിയ നടത്തി ആണായി മാറാന്‍ അര്‍ച്ചനരാജ് തീരുമാനിച്ചു. ഇങ്ങനെയാണ് ചെന്നൈയില്‍ നിന്നും ശസ്ത്രക്രിയ നടത്തി അര്‍ച്ചന ദീപുവായത്. ഒക്ടോബര്‍ 24ന് ചൈന്നെയില്‍ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്.

കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഹൃത്ത് നിര്‍ദേശിച്ച പ്രകാരമാണ് ദീപുവെന്ന പേരു പോലും സ്വീകരിച്ചത്, എന്നാല്‍ അപ്പോഴേക്കും സുഹൃത്തിന്റെ മനസ്സ് മാറി. ഒരുമിച്ചു ജീവിയ്ക്കാമെന്ന നിലപാട് അവള്‍ മാറ്റി.

ദീപുവിന്റെ പരാതിയില്‍ പോലീസിലും കോടതിയിലുമൊക്കെ കാര്യങ്ങള്‍ എത്തിയെങ്കിലും വിധി ദീപുവിനെതിരായി.

കോടതിയിലും പോലീസിലും ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴിനല്‍കിയത്. എന്നാല്‍ വാട്‌സ്ആപ്പ് ചാറ്റും കോള്‍റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അര്‍ച്ചനയിലേക്കൊരു മടക്കമില്ലെന്ന് തന്നെയാണ് ദീപുവിന്റെ ഉറച്ച നിലപാട്. ഇനിയുള്ള കാലം ദീപുവായി ജീവിക്കും.

പക്ഷെ തനിക്ക് പറ്റിയ ചതി ലോകത്തെ അറിയിക്കണമെന്ന് ദീപു തന്നെ പറയുകയാണ്. സുഹൃത്ത് നല്‍കിയ പേരും സുഹൃത്തിനായി മാറിയ ശരീരവും ഉപേക്ഷിക്കാന്‍ ദീപു തയ്യാറല്ല. മനസ്സുമാറി എന്നെങ്കിലും അവള്‍ തിരിച്ചു വന്നാലോ എന്നാണ് ദീപു പറയുന്നത്.

Advertisement