സാമ്പത്തിക പ്രതിസന്ധിക്കും പ്രശ്‌നങ്ങൾക്കും നടുവിൽ നിന്നാണ് പലരും ഇക്കുറി ഓണം ആഘോഷിച്ചത്. കോവിഡിൽ നട്ടംതിരിയുന്നതിനിടെ ഓണവും എത്തിയതോടെ ആഘോഷങ്ങളെ നിറമുള്ളതാക്കാൻ പലരും നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ബുദ്ധിമുട്ടുന്നവരുടെ മനസറിഞ്ഞ് നന്മയുടെ കരംനീട്ടാനും ചിലരെത്തി എത്തി എന്നതാണ് ഏറ്റവും നിറമുള്ള കാഴ്ച. സമദ് റഹ്മാൻ കുടല്ലൂർ എന്ന വ്യക്തിയാണ് കേരളം കണ്ട നന്മക്കഥകളിൽ നിന്നും തന്റേതായ ഏടൊരെണ്ണം പങ്കുവയ്ക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് തുണിത്തരങ്ങൾ വാദ്ഗാനം ചെയ്താണ് അദ്ദേഹം നന്മയിൽ പങ്കാളിയായത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച സമദിന്റെ നന്മ നിരവധി പേരാണ് വാഴ്ത്തിയത്. സമദിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
ALSO READ
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഒരു അച്ചൻ കടയിലേക്ക് കയറി വന്നു. മുഖവുര കൂടാതെ അയാൾ ചോദിച്ചു.
” കുറച്ച് വസ്ത്രങ്ങൾ വേണം കാശ് മുഴുവനായിട്ടില്ല ഓണം കഴിഞ്ഞിട്ടേ തരൂ .. ”
മനുഷ്യൻ സാമ്പത്തികമായി തകർന്ന് കിടക്കുന്ന ഈ കാലത്ത് ഇത്തരം ആഘോഷങ്ങളിൽ എന്ത് ചെയ്യണമെന്നറിയാതേ പകച്ച് നിൽക്കുന്ന ഇങ്ങിനേ കുറേ അച്ചൻമാർ നമ്മുടേ പരിസരങ്ങളിൽ ധാരാളമുണ്ട്.. അത്തരം മനുഷ്യർക്ക് സഹായമാകുമെന്ന് കരുതുന്നു. ചെറിയ ആൺകുട്ടികൾക്കുള്ള ജീൻസ് പാൻറും ഷർട്ടുമുണ്ട്. മുന്തിയ ഇനമൊന്നുമല്ല.
കാശ് വേണ്ട. സൗജന്യമെന്നും കണക്കാക്കേണ്ടതില്ല. ഒരു സഹായം അത്രമാത്രം.. ആവശ്യമുള്ളവർക്ക് വിളിക്കാം.
കുറിപ്പ്.. കഴിഞ്ഞ പെരുന്നാളിന് ഉടുപ്പുകളുണ്ടെന്ന് പോസ്റ്റിട്ടപ്പോൾ കുറേ ആളുകൾ വിദൂര നാട്ടിൽ നിന്നടക്കം വിളിച്ചിരുന്നു. നിങ്ങളേ സഹായിക്കുവാൻ കഴിയാത്തതിൽ ദുഖമുണ്ട്. ആയതിനാൽ ഈ പരിസരത്തുള്ളവർ മാത്രം വിളിക്കണമെന്ന് അപേക്ഷിക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുള്ള ആർക്കും വിളിക്കാം..
8129760380..
ALSO READ
പുതിയ തുടക്കവുമായി അനൂപ് കൃഷ്ണൻ ഒപ്പം സുചിത്രയും ; പ്രൊമോ വീഡിയോ വൈറൽ