ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച 6 വയസുകാരിക്ക് 18 വർഷത്തിന് ശേഷം നീതി ; കോടതിയുടെ സുപ്രധാനവിധി ഇങ്ങനെ

71

ചികിത്സാപ്പിഴവിനെ തുടർന്ന് ആറു വയസുകാരി മരിച്ച സംഭവത്തിൽ 18 സംവത്സരങ്ങൾക്കിപ്പുറം കുടുംബത്തിന് അനുകൂലമായ വിധി വന്നു. 2003 ൽ മരണപ്പെട്ട വയനാട് കണിയാമ്പറ്റ സ്വദേശി ഗണേഷിന്റെയും മിനിയുടെയും മകൾ അഞ്ജലിയുടെ മരണമാണ് സുദീർഘമായ നിയമപോരാട്ടങ്ങൾക്ക് വഴി വെച്ചത്.

ഡോക്ടറുടെ അശ്രദ്ധയുടെ മാത്രമല്ല മെഡിക്കൽ കൊള്ളയുടേയും ഇരയാണ് അഞ്ജലിയെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ സുപ്രധാനവിധി. അഞ്ജലിയെ 1998 ഡിസംബറിലാണ് രക്താർബുദത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

Advertisements

Read More

തന്റെ ജീവിതം ഏറെ മികച്ചതാവാൻ കാരണം അന്നെടുത്ത ആ തീരുമാനമാണ് ; ജീവിതത്തിലെ നിർണ്ണായകമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ലെന

മൂന്നുവർഷത്തെ ചികിൽത്സ കഴിഞ്ഞ് രോഗം ഭേദമായതായി ഡോക്ടർ പി.എം. കുട്ടി രക്ഷിതാക്കളെ അറിയിച്ചു. എന്നാൽ 2002ൽ കുഞ്ഞിന് തലവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ഡോക്ടറെ വീണ്ടും സമീപിച്ചപ്പോൾ, ചോദിക്കാതെ സ്‌കാൻ ചെയ്തതിന് ശകാരിക്കുകയും സ്വന്തം ലാബിൽ നിന്ന് വീണ്ടും സ്‌കാൻ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു. നിരന്തരമുണ്ടായ ചികിൽസാ പിഴവിനെ തുടർന്ന് 2003 സെപ്റ്റംബറിൽ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

2008ൽ വിശദമായി ഈ കേസ് പരിശോധിച്ച മനുഷ്യാവകാശ കമ്മിഷൻ ഡോക്ടറുടെ പ്രാക്ടീസ് നിർത്തിവയ്ക്കാനും കുടുംബത്തിന് ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. ഇതിനെതിരെ ഡോക്ടർ പി.എം. കുട്ടി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കഴിഞ്ഞദിവസം ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്.

Read More

നെഗറ്റീവ് കമന്റുകൾ ആണ് ശരീരഭാരം കൂട്ടാൻ പ്രചോദനം ആയത്, മൂന്ന് മാസം കൊണ്ട് പത്ത് കിലോ കൂട്ടി നടി ഇഷാനി കൃഷ്ണ ; സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി വീഡിയോ

മനുഷ്യത്വത്തിനോ മെഡിക്കൽ എത്തിക്‌സിനോ യാതൊരു വിലയും കൽപ്പിക്കാതെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വില കൽപ്പിന്നവർക്കെതിരായ നിയമപോരാട്ടം വൈകിയാണെങ്കിലും വിജയിച്ചതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ മരിച്ച കുട്ടിയുടെ വീട്ടുകാർ.

 

Advertisement