അന്നൊരു ദിവസം ദേഹത്ത് എന്തോ ഭാരം അനുഭവപ്പെടുന്നത് തോന്നിയാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്, കണ്ണ് തുറന്നപ്പോൾ അയാൾ എന്റെ ശരീരത്തിന് മുകളിലാണ് : കുട്ടിക്കാലത്ത് സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ തുറന്നു പറച്ചിൽ

1070

കുട്ടിക്കാലത്ത് നേരിടുന്ന നിരവധി മോശം അനുഭവങ്ങൾ പെൺകുട്ടികൾ ഇപ്പോൾ സമൂഹത്തിന് മുന്നിൽ തുറന്നു പറയാറുണ്ട്. പല പെൺകുട്ടികളും ഇന്നും പല സ്ഥലങ്ങളിലും മോശം അനുഭവങ്ങൾ നേരിടാറുണ്ട് . അത്തരത്തിൽ കുട്ടിക്കാലത്ത് സംഭവിച്ച മോശം അനുഭവത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

യാതാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതി തന്റെ ജീവിതത്തിൽ സംഭവിച്ച മോശം അനുഭവം കുറിച്ചിരിക്കുന്നത് .

Advertisements

ALSO READ

കാക്കകൾക്കും തെരുവുനായകൾക്കും അന്നദാതാവായി ബഷീർ മുസ്ലിയാർ

പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ,

ജീവിതത്തിൽ പല പെൺകുട്ടികളും കുട്ടിക്കാലത്ത് പലതരം മോശം അനുഭവങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ടാകും , പക്ഷെ അപ്പോഴൊന്നും അതിന്റെ ആഴമോ അതെന്താണ് എന്നുപോലും അറിയാൻ പറ്റാത്ത കാലമായിരുന്നിരിക്കും , പിന്നീട് താൻ അനുഭവിച്ചത് എത്രത്തോളം വലിയ ഗൗരവം നിറഞ്ഞ കാര്യം ആണെന്ന് തിരിച്ചറിയുമ്പോൾ മനസിനുണ്ടാകുന്ന മുറിവ് അത്രയ്ക്കും വലുതാണ്.

അന്നൊരു ദിവസം ദേഹത്ത് എന്തോ ഭാരം അനുഭവപ്പെടുന്നത് തോന്നിയാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. കണ്ണ് തുറന്നപ്പോൾ അയാൾ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബ, ലാ, ത്സം,ഗം ചെയ്യുകയായിരുന്നു, എനിക്ക് പ്രതിരോധിക്കാനോ അയാളെ തള്ളിമാറ്റാനോ സാധിച്ചില്ല.. അയാൾ എന്റെ അമ്മാവനായിരുന്നു ബന്ധുക്കൾ എല്ലാം വിവാഹ ചടങ്ങുകൾക്ക് പോയ സമയം നോക്കി അയാൾ എന്നെ കീഴ്‌പെടുത്തുകയായിരുന്നു. ഒന്ന് ഉറക്കെ കരയാൻ പോലുമാവാതെ ഞാൻ ഒരു വിധത്തിൽ മുറിയിൽ നിന്നും ഇറങ്ങി പുറത്തുവന്നു. പിന്നീട് മൂത്രമൊഴിക്കാൻ നോക്കുമ്പോൾ അതി ശക്തമായ വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്. വേദന മാത്രമല്ല അതിശക്തമായ ര, ക്ത, സ്രാവവും ഉണ്ടായി. അന്ന് എനിക്ക് വെറും 8 വയസ് മാത്രമാണ് പ്രായം.

എന്താണ് സംഭവിച്ചത് എന്ന് പലവട്ടം ആലോചിച്ചിട്ടും എനിക്ക് അന്ന് മനസിലായില്ല. ആരോടും ഇതേക്കുറിച്ച് ഞാൻ സംസാരിച്ചില്ല തുറന്നു പറഞ്ഞില്ല എങ്കിലും ഇതെല്ലം എന്റെ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പലരും പലപ്പോഴും എന്നോട് മോശമായി സമീപിക്കാൻ ശ്രമിച്ചിരുന്നു, അലറിവിളിച്ചുകൊണ്ട് ഞാൻ പല സ്ഥലങ്ങളിലും നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. തുറന്നു പറഞ്ഞാൽ എല്ലാവരും കൂടി എന്നെ കുറ്റപ്പെടുത്തും എന്ന ഭയം എന്നെ ശരിക്കും വേ, ട്ട, യാടി. പല രാത്രികളും ഇത്തരത്തിലുള്ള ഓർമ്മകൾ എന്നെ വേട്ടയാടി തുടങ്ങി. മനസിനെ വല്ലാതെ ബാധിച്ചു തുടങ്ങിയപ്പോൾ ഞാൻ പുകവലിയും മദ്യപാനത്തിലും എത്തിച്ചേർന്നു. എല്ലാം മറക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.

പല രാത്രികളിലും വിഷാദരോഗം എന്നെ പിടികൂടി എന്ന തിരിച്ചറിവ് എന്നിൽ ഉണ്ടായി. എന്ത് ചെയ്യണമെന്നോ എങ്ങനെ മുന്നോട്ട് പോകണമെന്നോ എനിക്ക് അറിവുണ്ടായിരുന്നില്ല . പതിനേഴു വയസ് വരെ പല രീതിക്കുള്ള ആക്രമണങ്ങൾക്ക് ഞാൻ ഇരയാകേണ്ടി വന്നു. കടുത്ത മദ്യപാനവും പുകവലി ശീലവും എന്റെ മാറിടത്തിൽ ഒരു മുഴ വളരുന്നത് കാരണമായി. അപ്പോഴാണ് മാതാപിതാക്കൾ എന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുവാൻ തുടങ്ങിയത് .

ആത്മസുഹൃത്തുക്കൾ പലതും ഉണ്ടെങ്കിലും ആരോടും എനിക്ക് സംഭവിച്ച ദു, ര, നുഭവങ്ങൾ തുറന്നു പറയാൻ സാധിച്ചില്ല . എങ്കിലും എല്ലാ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടണം എന്ന തീരുമാനം ഉള്ളിൽ ഉടലെടുത്തു. ഞാൻ ഒരു ഏവിയേഷൻ കമ്പനിയിൽ ജോലിക്ക് കയറി, പക്ഷെ അവിടെയും കഴുകന്റെ കണ്ണുകളുമായി ചിലർ ഉണ്ടായിരുന്നു. അവിടുത്തെ സിഇഒ തന്നെ എന്നോട് വളരെ മോശമായി പെരുമാറി, അയാളെ തള്ളി മാറ്റി ഞാൻ രക്ഷപെട്ടു. അത് ഒരു കണക്കിന് എന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയിരുന്നു. കഴുകൻ കണ്ണുകളുമായി ഇരിക്കുന്ന ഇത്തരക്കാരുടെ മുന്നിൽ ഇനി പെടില്ല ശക്തമായി പ്രതികരിക്കും എന്ന് തന്നെ തീരുമാനിച്ചു.

ALSO READ

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാക്സ്വെൽ ഇന്ത്യയുടെ മരുമകനാകുന്നു, വധു തമിഴ്നാട് സ്വദേശിനി വിനി രാമൻ, വൈറലായി തിരുമണ പത്രികൈ

ഓരോന്നായി തിരികെ പിടിക്കാൻ തന്നെയായിരുന്നു തീരുമാനം. എഴുത്തിലും പാചകത്തിലും വായനയിലും കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചുതുടങ്ങി. ഈ സമൂഹത്തിൽ ഇനിയും തുറന്നു പറയാനും പ്രതികരിക്കാനും പിടിച്ചിരിക്കുന്ന നിരവധി സ്ത്രീകളും പെൺകുട്ടികളും ഇന്നും ഉണ്ട്. കഴുകൻ കണ്ണുകളുമായി വരുന്ന എല്ലാവർക്കും എതിരെ എല്ലാ പെൺകുട്ടികളും ശക്തമായി തന്നെ പ്രതികരിക്കണം . അതിനായി ചെറുപ്പം മുതലേ പെൺകുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കുക എന്നത് തന്നെയാണ് മാതാപിതാക്കൾ ചെയ്യേണ്ടത് . ഭയപ്പെടാതെ എല്ലാം തുറന്നു പറയാനുള്ള ധൈര്യമാണ് പെൺകുട്ടികൾക്ക് നൽകേണ്ടത് എന്നുമാണ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത് . എന്തായാലും പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് പെൺകുട്ടിക്ക് മികച്ച പിന്തുണയുമായി രംഗത്ത് എത്തുന്നത്. യാതാർത്ഥ ജീവിത കഥകൾ പങ്കുവെക്കുന്ന പ്രമുഖ സോഷ്യൽ മീഡിയ പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബൈ യിലാണ് പെൺകുട്ടി തന്റെ അനുഭവം പങ്കു വച്ചിരിയ്ക്കുന്നത്.

ഇപ്പോൾ വളർന്ന് വരുന്ന കുട്ടികൾക്ക ബാഡി ടച്ച് ഗുഡ് ടച്ച് എന്നിവയെ കുറിച്ച് ഒരു അവ ബോധം നൽകുന്നത് കൊണ്ട് കുട്ടികൾക്ക് ഒരു പരിധി വരെ ഇത്തരം പെരുമാറ്റങ്ങളിൽ നിന്നും മാറി നടക്കാൻ സാധിയ്ക്കുന്നുണ്ട്.

Advertisement