മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു ചാര്‍മിള ഒരു കാലത്ത്. എന്നാല്‍ ഇന്ന് തമിഴ്നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള ഒരു കൊച്ചു തെരുവില്‍ രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് ഇപ്പോള്‍ ഇവര്‍.
മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നും നടി പറയുന്നു.
സഹോദരിയുടെ സുഹൃത്തും സോഫ്റ്റ്വെയര്‍ എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു.
രാജേഷുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാന്‍ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല.
എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കും. നായ്ക്കളെ അയാള്‍ക്കിഷ്ടമല്ല. പക്ഷേ മോന് നായയെ ഇഷ്ടമാണ്.
അവനെ സങ്കടപ്പെടുത്തേണ്ടെന്നു കരുതി ഒരു നായയെ വളര്‍ത്തുന്നുണ്ട്. രണ്ടു മുറികളിലൊന്നിലാണ് നായയെ വളര്‍ത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം പുറത്തു കൊണ്ടു പോയി കുളിപ്പിക്കും.
ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം. സിനിമകള്‍ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വര്‍ക്ക് അടുപ്പിച്ച് കിട്ടിയാല്‍ മതി.
റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാല്‍ സ്ഥിരവരുമാനം ലഭിക്കുമായിരുന്നു.
പറയുന്നു.
മകന്‍ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകര്‍ത്തത്. ഒന്‍പതു വയസ്സായി മോന്.
വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടന്‍ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്‌കൂള്‍ ഫീസ് മുടങ്ങുന്നില്ലെന്നും ചാര്‍മിള പറയുന്നു.