ഇത്രയും നിഷ്‌കളങ്കമായ ചോദ്യം ഒരു കല്യാണപ്പെണ്ണും ഭക്ഷണം കഴിക്കുമ്പോള്‍ ചോദിച്ചിട്ടുണ്ടാവില്ല: വീഡിയോ വൈറല്‍

87

കൊച്ചി: വിശന്നുവലഞ്ഞാല്‍ ആരായാലും ഇത് പറയും. ഫോട്ടോയ്ക്ക് പോസ് ചെയ്തുമടുത്ത കല്യാണപ്പെണ്ണ് വിശക്കുന്നെന്ന് പറയുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Advertisements

വിവാഹദിവസത്തെ ആഘോഷങ്ങളും അബദ്ധങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചാവിഷയങ്ങളാണ്. വധുവിന്റെ നിഷ്‌കളങ്കമായ ചോദ്യം വൈറലാകുകയാണ്.

‘എടാ,വിശക്കുന്നെടാ’, കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ നിഷ്‌കളങ്കമായ ആ ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്’ എന്ന് മറുപടി ലഭിച്ചതും കല്ല്യാണപ്പെണ്ണിന്റെ ഭാവം മാറ്റി നന്നായി ഭക്ഷണം കഴിച്ചു.

പാവം വിശന്നുവലഞ്ഞതു കൊണ്ടാകും അങ്ങനെ ചോദിച്ചതെന്ന കമന്റുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി.

Advertisement