ബോഡിഷെയിമിങ്ങിന്റെ മാരക വേർഷൻ അനുഭവിച്ചു തുടങ്ങിയത് വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ എത്തിയതിനു ശേഷം അവിടുത്തെ ഒരു സ്ത്രീയിൽ നിന്നുമാണ്. വെറും ബോഡി ഷെയിമിങ് എന്നൊക്കെ പറഞ്ഞങ്ങു നിസ്സാരവൽക്കരിക്കാൻ കഴിയുന്നതിനപ്പുറം പലതരം അവഹേളനങ്ങൾ, അപഹാസ്യങ്ങൾ, കുറ്റപ്പെടുത്തലുകൾ… സിസ്സേറിയന് ശേഷം ഉടഞ്ഞുപോയ ശരീരത്തിന്റെ പേരിൽ ഞാൻ ഏറ്റവും അവഹേളനം ഏറ്റു വാങ്ങിയതും ഈ സ്ത്രീയിൽ നിന്നാണ്.
മുലപ്പാൽ കൊടുക്കാൻ ഇല്ലാതെ, കരയുന്ന കുഞ്ഞിനെ മടിയിൽ വച്ച് കൂടെ കരയുന്ന എന്നെ നോക്കി സൗന്ദര്യം പോവാതിരിക്കാൻ കൊച്ചിന് പാല് പോലും കൊടുക്കില്ലെന്ന് പറഞ്ഞതും ഇവരാണ്. ബോഡി ഷെയ്മിങ്ങുമായി ബന്ധപ്പെട്ട് ഡിംപിൾ ഗിരീഷ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ALSO READ
ഡിംപിൾ ഗിരീഷ് പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണ രൂപം:
(കോഴിയ്ക്ക് ഇട്ടു കൊടുത്താൽ കാക്കയ്ക്ക് പോലും വേണ്ടാത്തൊരെണ്ണത്തിന്റെ പരിഹാസങ്ങൾ വിഴുങ്ങി ജീവിക്കേണ്ടി വന്ന വർഷങ്ങൾ.) ബോഡിഷെയിമിങ്ങിന്റെ മാരക വേർഷൻ അനുഭവിച്ചു തുടങ്ങിയത് വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ എത്തിയതിനു ശേഷം അവിടുത്തെ ഒരു സ്ത്രീയിൽ നിന്നുമാണ്. പൊക്കം കുറഞ്ഞതിന്റെ പേരിൽ മുടി കുറഞ്ഞതിന്റെ പേരിൽ ഭംഗിയില്ലാത്ത സ്‌കിന്നിന്റ പേരിൽ, നീളം കുറഞ്ഞ കൈകാലുകളുടെ പേരിൽ, കൊക്കുമുണ്ടി പോലെ നീണ്ടു വളഞ്ഞ ചുമലിന്റെ പേരിൽ വണ്ണക്കൂടുതലിന്റെ പേരിൽ… അങ്ങനങ്ങനെ..(ഇതൊക്കെ അവരുടെ മാത്രം കണ്ടുപിടിത്തങ്ങൾ ആണ്) എന്റമ്മോ.. (പലതും പറയാതെ വിഴുങ്ങുന്നു)
വെറും ബോഡി ഷെയിമിങ് എന്നൊക്കെ പറഞ്ഞങ്ങു നിസ്സാരവൽക്കരിക്കാൻ കഴിയുന്നതിനപ്പുറം പലതരം അവഹേളനങ്ങൾ, അപഹാസ്യങ്ങൾ, കുറ്റപ്പെടുത്തലുകൾ… സിസ്സേറിയന് ശേഷം ഉടഞ്ഞുപോയ ശരീരത്തിന്റെ പേരിൽ ഞാൻ ഏറ്റവും അവഹേളനം ഏറ്റു വാങ്ങിയതും ഈ സ്ത്രീയിൽ നിന്നാണ്. മുലപ്പാൽ കൊടുക്കാൻ ഇല്ലാതെ, കരയുന്ന കുഞ്ഞിനെ മടിയിൽ വച്ച് കൂടെ കരയുന്ന എന്നെ നോക്കി സൗന്ദര്യം പോവാതിരിക്കാൻ കൊച്ചിന് പാല് പോലും കൊടുക്കില്ലെന്ന് പറഞ്ഞതും ഇവരാണ്.
നനുത്ത മീശ രോമങ്ങളുള്ളതിന് മീശയുള്ള സ്ത്രീകൾ ഭർത്താവിനെ അനുസരിക്കില്ല എന്ന ലോക തത്വം വരെ കണ്ടുപിടിച്ചതും പോരാഞ്ഞ് ഇടയ്ക്കിടെ അത് എല്ലാവരുടെയും മുന്നിൽ വച്ച് വിളിച്ചു പറയുകയും ചെയ്തിരുന്നു അവർ. ആത്മവിശ്വാസം നഷ്ടപ്പെട്ടു തലകുനിച്ചു നിൽക്കാൻ മാത്രം പ്രഹരശേഷി ആ കുറ്റപ്പെടുത്തലുകൾക്ക് ഉണ്ടായിരുന്നു. അതും കൂടാതെ തൊലി വെളുപ്പിലൊന്നും ഒരു കാര്യവുമില്ലെന്ന് നാഴികയ്ക്ക് നൽപ്പത് വട്ടം എന്നെ കാണുമ്പൊഴേല്ലാം ഒരു കാര്യവുമില്ലാതെ പറയുകയും ചെയ്തു. അങ്ങനെയങ്ങനെ എത്രയെത്ര അപഹാസ്യങ്ങൾ. അതൊക്കെ പറഞ്ഞു തുടങ്ങിയാൽ പേജുകൾ തികയാതെ വരും. അതുകൊണ്ട് നിർത്തുകയാണ്.
അവരുടെ സാഡിസ്റ്റിക് മുഖം ഓർക്കുമ്പോൾ ഇപ്പോഴും ഓക്കാനം വരുമെനിക്ക്. ഒരിക്കൽ സെറ്റ് സാരിയുടുത്ത് അമ്പലത്തിൽ പോവാൻ ഒരുങ്ങി വന്നപ്പോൾ കവിയൂർ പൊന്നമ്മയെ പോലെയുണ്ടെന്ന് പറഞ്ഞ സുഹൃത്തിനെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ മുറിവേൽക്കേണ്ടി വന്നാൽ അതത്ര വേഗത്തിലൊന്നും മറക്കാൻ ജീവനില്ലാത്ത ദൈവങ്ങൾ ഒന്നുമല്ലല്ലോ നമ്മളൊന്നും. മറുത്തൊന്നും പറയാതെ കേട്ട് നിന്നാലും മായിച്ചു കളയാൻ ആവില്ല ഒന്നും. അപമാനിക്കുന്നതിലും വലിയ വേദനയൊന്നും ആർക്കുമെനിക്ക് തരാനും കഴിയില്ല. പലപല കാര്യങ്ങളാൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആത്മവിശ്വാസങ്ങളിലാണ് പലരും ആത്മരതി കണ്ടെത്തുന്നത്.
ALSO READ
പൈയുമായി പ്രണയത്തിലായി, കുങ്ഫു പരിശീലിച്ചു, വെളിപ്പെടുത്തലുമായി ലാലേട്ടന്റെ മകൾ വിസ്മയ, വീഡിയോ വൈറൽ
നമ്മിൽ യാതൊരു അധികാരവും ഇല്ലാത്തവരുടെ പോലും ബോഡി ഷെയിമിങ്ങ് കടന്നുകയറ്റങ്ങളോട് പ്രതികരിക്കാനാവാത്ത അവസ്ഥ എത്ര ഭീകരമാണെന്ന് അറിയുമോ? ഒരു വ്യക്തിയുടെ ആത്മവിശ്വാസമാണ് അവരുടെ സൗന്ദര്യം എന്നതൊക്കെ ഉൾക്കൊള്ളാൻ എത്രയോ കാലങ്ങൾ വേണ്ടിവന്നു എനിക്ക്. ആത്മവിശ്വാസം വേണ്ടതിലധികം ആർജ്ജിക്കാൻ കഴിഞ്ഞതിന്റെ അഹങ്കാരം മാത്രമേയുള്ളു ഇപ്പൊ. ഇമോഷണൽ ഫൂൾ എന്ന് അടുത്ത് നിൽക്കുന്നവർക്ക് അറിയാമെങ്കിലും ഒടുക്കത്തെ തൊലിക്കട്ടിയെന്ന് അവരുമെന്നെ പറയാറുണ്ട്.
ഒരിക്കൽ ഞാനീ വിഷമങ്ങൾ ഒരു ബന്ധുവിനോട് പറഞ്ഞപ്പോൾ അവർ പറഞ്ഞ ഡയലോഗ് ആണ് മുകളിൽ പറഞ്ഞത്. (കോഴിയ്ക്ക് ഇട്ടു കൊടുത്താൽ കാക്കയ്ക്ക് പോലും വേണ്ടാത്തത് എന്ന പ്രയോഗം) അതും ഒരുതരത്തിൽ പരിഹാസമാണെങ്കിലും അക്ഷരാർത്ഥത്തിൽ അത് സത്യമായത് കൊണ്ട് തന്നെ അതെന്നിൽ ഇപ്പോഴും ചിരി പടർത്താറുണ്ട്…. ക്ഷമിക്കുക ആ പ്രയോഗത്തിന്.. കഴിഞ്ഞ വർഷത്തെ പോസ്റ്റ് മെമ്മറിയിൽ വന്നപ്പോൾ രസം തോന്നിയത് കൊണ്ട് വീണ്ടും.
(ഇതൊന്നും ഇപ്പോഴത്തെ എന്നേയുമായി താരതമ്യം ചെയ്യണ്ട… ഇരുപതുകളിലും അതിന് മുന്നേയും നടന്നത് പറഞ്ഞതാണ്. )