‘മറക്കുവാൻ പറയാൻ എന്തെളുപ്പം’ ; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ചോർത്ത് താര കല്ല്യാൺ

201

നടി താരകല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷുമെല്ലാം ഇപ്പോൾ വീട്ടിൽ ഒരു കുഞ്ഞഥിതി എത്തിയതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ മാസമാണ് സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് താരപുത്രി പങ്കുവെച്ച് കൊണ്ടിരുന്നത്. ഇപ്പോഴിതാ അകാലത്തിൽ വേർപെട്ട് പോയ ഭർത്താവിനെ കുറിച്ചോർത്ത് കൊണ്ടാണ് താര എത്തിയിരിക്കുന്നത്. ഭർത്താവിനൊപ്പമുള്ള പഴയൊരു ഫോട്ടോയുടെ മുന്നിൽ നിന്നും സെൽഫി എടുത്തിരിക്കുകയാണ് താര.

ആ ഫോട്ടോ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതിനൊപ്പമാണ് ഈ ദിവസത്തിന്റെ പ്രത്യേകത കുറിച്ച് കൂടി താര സൂചിപ്പിച്ചത്. ജനുവരി ഇരുപത്തിരണ്ടിന് താര കല്യാണിന്റെയും നടിയുടെ ഭർത്താവും നടനുമായിരുന്ന രാജ റാമിന്റെയും വിവാഹവാർഷികമായിരുന്നു. ഈ ദിവസത്തെ കുറിച്ച് പറഞ്ഞ് എത്തിയപ്പോഴാണ് പ്രിയപ്പെട്ട ഭർത്താവിനെ കുറിച്ച് കൂടി നടി സൂചിപ്പിച്ചത്.

Advertisements

ALSO READ

കണ്ണുതള്ളുന്ന ഗ്ലാമറസ് ലുക്കിൽ പുത്തൻ ഡാൻസ് വീഡിയോയുമായി നടി മാളവിക മേനോൻ, തലയിൽ കൈവെച്ച് ആരാധകർ, വീഡിയോ വൈറൽ

‘മറക്കുവാൻ പറയാൻ എന്തെളുപ്പം, നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാത്ത മറ്റൊരു വിവാഹ വാർഷികം കൂടി’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി താര കല്യാൺ കുറിച്ചത്. ഭർത്താവിന്റെ കൂടെയുള്ള ഫ്രെയിം ചെയ്ത് വെച്ച ചിത്രത്തിന് മുന്നിൽ നിന്നാണ് താര സെൽഫി എടുത്തത്. വിവാഹ വാർഷിക ആശംസകൾ അറിയിച്ചതിനൊപ്പം താരയെ ആശ്വസിപ്പിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നിരുന്നത്. നഷ്ടപെടുന്നവർക്കേ അതിന്റെ വില മനസിലാകൂ. ആശ്വാസ വാക്കായി ആർക്കും എന്തും പറയാം. അദ്ദേഹം നൽകിയ സ്നേഹത്തിലൂടെ താര ഇനിയും മുന്നോട്ട് പോകണം. എന്റെ അച്ഛൻ മരിച്ചിട്ട് 23 വർഷം കഴിഞ്ഞു. അമ്മയുടെ നഷ്ടം ഞങ്ങളുടെ നഷ്ടം.. അതു നഷ്ടപ്പെടുന്നവർക്കെ മനസ്സിലാകൂ.. എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് താരയുടെ പോസ്റ്റിന് താഴെ വരുന്നത്.

സിനിമയിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടനായിരുന്നു താര കല്യാണിന്റെ ഭർത്താവ് രാജറാം. ഒരു ടിവി ചാനൽ പ്രോഗ്രാം എഡിറ്റർ കൂടിയായിരുന്ന അദ്ദേഹം ഇരുപതിലധികം മെഗാസീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2017 ജൂലൈ മുപ്പതിനാണ് താരത്തിന്റെ വിയോഗം. വൈറൽ പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരുവരുടെയും ഏകമകളാണ് നർത്തകി കൂടിയായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും സൗഭാഗ്യ ഗർഭിണിയായതും ഇപ്പോൾ മകൾ ജനിച്ചതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷവും ഡാൻസും പാട്ടുമൊക്കെയായി ആഘോഷമാക്കാൻ താരകുടുംബത്തിന് സാധിച്ചിരുന്നു.

ALSO READ

അനൂപ് കൃഷ്ണൻ വിവാഹിതനായി, ഇഷയുടെ കഴുത്തിൽ താരം മിന്നു ചാർത്തിയത് പുലർച്ചെ ഗുരുവായൂർ അമ്പലനടയിൽ വെച്ച്

കുഞ്ഞിനെ കൈയ്യിൽ എടുത്ത് കൊണ്ടുള്ള ഡാൻസും ശ്രദ്ധിക്കപ്പെട്ടെങ്കിലും ചില വിമർശനങ്ങൾ അതിന് ഉയർന്നിരുന്നു. തന്നെ പരിശോധിച്ച ഡോക്ടർ അച്ഛനെയും നോക്കിയിരുന്നെങ്കിൽ അദ്ദേഹത്തെ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് സൗഭാഗ്യ പറഞ്ഞിരുന്നത്. വേർപിരിഞ്ഞെങ്കിലും ഇന്നും പ്രിയതമന്റെ ഓർമ്മകളിലൂടെ ജീവിക്കുന്ന താരയ്ക്ക് എല്ലാവിധ ആശംസകളുമായിട്ടാണ് ആരാധകർ എത്തിയത്.

 

View this post on Instagram

 

A post shared by Thara Kalyan (@tharakalyan)

Advertisement