കുഞ്ഞുങ്ങളെ തുടയ്ക്കാന്‍ ഇത് ഉപയോഗിക്കാറുണ്ടോ? മാതാപിതാക്കള്‍ ശ്രദ്ധിക്കുക പതിയിരിക്കുന്നത് അപകടം

35

ബേബി വൈപ്പ്സ് ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് പ്രശ്‌നം ഉണ്ടാകുമോ ? എന്നാല്‍ ബേബി വൈപ്പ്സ് ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതലാണെന്ന് ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. വൈപ്പ്സില്‍ ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് ഫുഡ് അലര്‍ജി വരുത്തിവെയ്ക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

Advertisements

എല്ലാ ബേബി വൈപ്പ്സുകളും പരസ്യം ചെയ്യുന്നത് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ സുരക്ഷിതമെന്നാണ്. ബേബി വൈപ്പ്സില്‍ കണ്ടു വരുന്ന പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് സോഡിയം ലൗറ്ലി സള്‍ഫേറ്റ് (Sodium Laurly Sulphate, SLS). വൈപ്പ്സ് ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ തൊലിപ്പുറം വൃത്തിയാക്കുമ്പോള്‍ എസ്എല്‍എസ് തൊലിപ്പുറത്ത് തങ്ങിനില്‍ക്കും. ഇത് സ്‌കിന്നിന്റെ സ്വാഭാവിക സുരക്ഷാവലയത്തെ നശിപ്പിക്കും. ഇത് അലര്‍ജികള്‍ക്ക് കടന്ന് കൂടാനുള്ള അവസരമൊരുക്കും. പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ ഇത് അലര്‍ജിയായി പുറത്തുവരികയും ചെയ്യും.

ജനിച്ചു വീഴുന്ന അന്ന് മുതല്‍ മിക്കവരും തന്നെ വൈപ്പ്സ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന വൈപ്പ്സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്ന് മനസ്സിലാക്കിയശേഷമേ ഉപയോഗിക്കാവൂ എന്നാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്.

എല്ലാ വൈപ്പ്സുകളും മോശമാണെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല, പക്ഷെ, എല്ലാ വൈപ്പ്സുകളും സുരക്ഷിതവുമല്ല. ഇതോടൊപ്പം തന്നെ ബേബി വൈപ്പ്സില്‍ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കാറുണ്ട്.

എക്സീമ, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക ബേബി വൈപ്പ്സിലും സുഗന്ധത്തിനായി ഫ്രാഗ്രന്‍സുകള്‍ ചേര്‍ക്കാറുണ്ട്. പല കെമിക്കലുകളുടെയും മിശ്രിതമാണിത്.

Advertisement