സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരുടെ അവഹേളിതനായി സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രന്‍ യാത്രയായി; കെടി കുഞ്ഞുമോന്‍ അനുസ്മരരിച്ചതിങ്ങനെ

445

മലയാളി സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ നിര്‍മ്മാതാവും ചലച്ചിത്ര വിതരണക്കാരനും സംവിധായകനും കൂടി ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. വിദേശമായിരുന്നു അദ്ദേഹത്തിന്റെ തട്ടകമെങ്കിലും സ്വന്തം നാടിനേയും കലയേയും അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നു. വൈശാലി പോലുള്ള കലാമൂല്യങ്ങള്‍ നിര്‍മ്മിക്കാനും അദ്ദേഹ് തയ്യാറായി.

ഇപ്പോഴിതാ, അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ച് സിനിമാ നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ദുബായ് സന്ദര്‍ശന വേളയില്‍ രാമചന്ദ്രനെ താന്‍ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും കുഞ്ഞുമോന്‍ പറയുന്നു. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്നാണ് കെടി കുഞ്ഞുമോന്‍ പറയുന്നത്.

Advertisements

‘ഉറ്റ മിത്രത്തിന്റെ പെട്ടന്നുള്ള ഈ വേര്‍പാട് എന്നെ അതീവ ദുഃഖിതനാക്കുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു എന്ന വാര്‍ത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യ. കഴിഞ്ഞ ആഴ്ച ദുബൈ സന്ദര്‍ശന വേളയില്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താന്‍ എന്ന് പറഞ്ഞു. വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങള്‍ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോള്‍ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.’

ALSO READ- ദുൽഖറിന്റെ സഹോദരിയായി അഭിനയിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല, എനിക്ക് മറ്റൊരു ആഗ്രഹമായിരുന്നു; സാനിയ ഇയ്യപ്പന്റെ തുറന്നു പറച്ചിൽ

‘പക്ഷെ ഒറ്റ രാത്രിയില്‍ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് അവസാനം സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിന്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാര്‍ഥിക്കുന്നു.’

വയറിലെ മുഴയ്ക്കുള്ള ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണം. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്മശാനത്തില്‍.

ALSO READ- പ്രതീക്ഷിക്കാതെ മമ്മൂക്ക വന്നിട്ട് നീ ത ക ർ ത്ത ടാ, തകർത്ത് കളഞ്ഞു എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; ജയറാം പറയുന്നു

കോവിഡ് പോസിറ്റീവായതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആയിരിക്കും സംസ്‌കാര ചടങ്ങുകളെന്ന് മകള്‍ ഡോ. മഞ്ജു അറിയിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രന്‍, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവര്‍ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരന്‍ രാമപ്രസാദും മരുമകന്‍ അരുണ്‍ നായരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

Advertisement