ആർത്തവം തികച്ചും സാധാരണമായ ഒരു ശാരീരിക പ്രക്രിയ ആണ്, അതിനെക്കുറിച്ച് സംസാരിക്കാനുള്ള മടിയും ചമ്മലും മാറ്റണം ; പതിനാലാമത്തെ വയസ്സിലെ അനുഭവം പറഞ്ഞ് ഗായിക ജ്യോത്സനയുടെ കുറിപ്പ്

87

ആർത്തവത്തെക്കുറിച്ച് തന്റെ അനുഭവം പങ്കിട്ട് ഗായിക ജ്യോത്സ്‌ന. സ്‌കൂൾ കാലത്തെ ചിത്രത്തിനൊപ്പം അന്നത്തെ അനുഭവങ്ങൾ കൂടി വിവരിച്ചുകൊണ്ടാണ് ജ്യോത്സ്‌നയുടെ പോസ്റ്റ്.

ആർത്തവം തികച്ചും സാധാരണമായ ഒരു ശാരീരിക പ്രക്രിയ ആണെന്നും അതിനെക്കുറിച്ച് സംസാരിക്കാനുള്ള മടിയും ചമ്മലും മാറ്റണം എന്നും ജ്യോത്സ്‌ന കുറിപ്പിലൂടെ പറയുന്നു. സ്‌കൂൾ യൂണിഫോമിലുള്ള പഴയ ചിത്രമാണ് ജ്യോത്സ്‌ന പങ്കുവച്ചത്.

Advertisements

Also read

ഇതെന്താണു, കാവിലെ ഭഗവതി നേരിട്ട് വന്നതോ..? മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം വല്ല്യകുഞ്ഞ് ലേഡി സൂപ്പർസറ്റാറിനൊപ്പം നിൽക്കുന്ന ഫോട്ടോ ശ്രദ്ധിയ്ക്കപ്പെടുന്നു

‘ഈ ചിത്രത്തിലേയ്ക്കു നോക്കുമ്പോൾ അന്ന് സാധാരണമാണന്നു കരുതിയിരുന്ന പല കാര്യങ്ങളിലേയ്ക്കും കണ്ണ് തുറക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് ജ്യോത്സ്‌നയുടെ കുറിപ്പ് ആരംഭിക്കുന്നത്.

ജ്യോത്സ്‌നയുടെ കുറിപ്പിന്റെ പൂർണ രൂപം :

‘ഈ ചിത്രത്തിലേയ്ക്കു നോക്കുമ്പോൾ ഞാൻ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു. അന്ന് വളരെ സാധാരണമാണെന്നു കരുതിയ ഒരുപാട് കാര്യങ്ങളിലേയ്ക്ക് എന്റെ കണ്ണുകൾ തുറക്കുന്നു. ഷാൾ വൃത്തിയായി തോളിൽ കുത്തിവച്ച് അയഞ്ഞ യൂണിഫോം ധരിച്ചു നിൽക്കുന്ന ഇതിൽ എനിക്ക് ഏകദേശം പതിനാല് വയസ്സ് പ്രായമുണ്ടായിരിക്കും.

സ്‌പോർട്‌സ് ദിവസങ്ങളിൽ വെള്ള യൂണിഫോം ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. ആർത്തവ സമയത്ത് അത് ധരിക്കാനുള്ള പേടി! ബെഞ്ചിൽ നിന്നും എഴുന്നേൽക്കുമ്പോഴെല്ലാം അടുത്തുള്ള പെൺസുഹൃത്തിനോട് ‘ഒന്നു നോക്കൂ’ എന്നു പറയും.

Also read

നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കോമാളികൾ, സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾക്കെതിരെ പ്രതികരിച്ച് നടി രഞ്ജിനി

ചുവന്ന നിറത്തിലുള്ള ഡിസൈൻ വന്നിട്ടുണ്ടാകല്ലേ എന്നായിരുന്നു പ്രാർഥന. ആവശ്യം വന്നാൽ ഉപയോഗിക്കാൻ പാഡുകൾ ബാഗിൽ നിറയ്ക്കുമായിരുന്നു. മാസത്തിലെ ആ നാല് ദിവസങ്ങളിൽ പുറത്തു കളിക്കാൻ വരാത്ത സുഹൃത്തുക്കളുമുണ്ട്. തങ്ങൾക്ക് ആർത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആൺകുട്ടികൾ) അറിയുന്നത് ലജജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്നായിരുന്നു ചിന്ത.

പക്ഷേ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ഒരു സാധാരണ, സ്വഭാവിക ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അത്തരം ചിന്തകൾ പതിനാലാം വയസ്സിൽ തന്നെ ഭാരമാകേണ്ടതുണ്ടോ? കാര്യങ്ങൾ പതിയെ മാറാൻ തുടങ്ങിയതു കാണുമ്പോൾ സന്തോഷം തോന്നുന്നു.

ഇനിയും പതിയെ പതിയെ എല്ലാം ഉറപ്പായും മാറും. ചെറിയ പെൺകുട്ടികൾ ചെറിയപെൺകുട്ടികൾ തന്നെയായിരിക്കട്ടെ. ആദ്യ ആർത്തവം മുതൽ അവരെ ‘പക്വതയുള്ളവർ’ ആയി കാണരുത്.

അവരുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്. നിങ്ങളുടെ പെൺകുട്ടികളോടും ആൺകുട്ടികളോടും അതിനെക്കുറിച്ചു സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആർത്തവം സാധാരണമാണ്, ലളിതവും’,- ജ്യോത്സ്‌ന കുറിച്ചു.

 

Advertisement