നാടക രംഗത്ത് നിന്നും സിനിമയിലെ അഭിനയ ലോകത്തെത്തിയ താമാണ് മാല പാർവതി. തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലെല്ലാം മാല പാർവി നിർണായകമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ആക്ടിവിസ്റ്റ് കൂടിയാണ് പാർവതി. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ നികത്താനാകാത്ത നഷ്ടം പങ്കുവെച്ചിരിക്കുകയാണ്.
സ്വന്തം നിലപാടുകൾ ആർജ്ജവത്തോടെ തുറന്നുപറയാറുള്ള മാല പാർവതിക്ക് ശത്രുക്കളും മിത്രങ്ങളുമെല്ലാം ഒരുപോലെയുണ്ട്. ഫേസ്ബുക്കിലൂടെയും മാല പാർവതി വിശേഷങ്ങൾ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അമ്മയുടെ വിയോഗത്തെ കുറിച്ചാണ് മാല പാർവതി തുറന്നുപറഞ്ഞിരിക്കുന്നത്. അമ്മയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. കെ ലളിത വിടവാങ്ങിയതിന്റെ വേദനയാണ് താരം പങ്കുവെച്ചെത്തിയിരിക്കുന്നത്. കളിനെ ബാധിച്ച അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അന്ത്യം. ഗൈനക്കോളജിസ്റ്റായ ലളിത ഡോക്ടർക്ക് ആദരാഞ്ജലി നേർന്ന് നിരവധി പേർ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ എംബിബിഎസിന് ചേർന്ന ലളിത നാലാം റാങ്കോടെയായിരുന്നു പാസായത്. ഗൈനക്കോളജിയിലായിരുന്നു പിജി. നല്ലൊരു അധ്യാപികയും നല്ലൊരു ഗൈനക്കോളജിസ്റ്റുമാണ് ലളിതയെന്നായിരുന്നു. 85ാം വയസിലും കർമ്മനിരതയായിരുന്നു ഡോക്ടർ ലളിത. അവർ പ്രസവമെടുത്ത ആദ്യ തലമുറ ഇന്ന് മുത്തശ്ശിമാരായിരിക്കുകയാണന്നും പ്രിയപ്പെട്ടവർ ഓര്ക്കുന്നു.
‘അമ്മ യാത്രയായി, തിരുവനന്തപുരം, പട്ടം എസ്യുട്ടി ഹോസ്പിറ്റലിൽ വച്ചായിരുന്നു. 5.48 ന് . ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ്. അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ, 22 ദിവസമേ കിട്ടിയൊള്ളു’- എന്നാണ് മാല പാർവതി കുറിച്ചത്. അമ്മയുടെ ഫോട്ടോയും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
‘പാർവ്വതീ അമ്മ ഭാഗ്യവതിയാണ്,’ കുടുംബത്തിന്റെ വേദനയിൽ ഒപ്പമെന്നായിരുന്നു സാഹിത്യകാരി ശാരദക്കുട്ടി പറഞ്ഞത്. ‘ഏഴു വർഷങ്ങൾക്കു മുന്നേ എന്റെ ബന്ധു ആയ ഡോക്ടർ ഉണ്ണികൃഷ്ണൻ ഡോക്ടർ ലളിത മാഡത്തിനെ കാണാം എന്ന് പറഞ്ഞ് പരിചയപ്പെടുത്തി, തുടർന്ന് ഒരു ശസ്ത്ര ക്രിയ നടത്തേണ്ടിയും വന്നിരുന്നു. രമേ എന്ന വിളി ഇപ്പോഴും കാതിലുണ്ട്. ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ സ്‌നേഹോപഹാരമായി കൊടുത്ത കേക്ക് സന്തോഷത്തോടെ സ്വീകരിച്ചു, മാരകരോഗം ഇല്ല എന്ന് പറയുമ്പോൾ എന്റെ കൈ പിടിച്ച് ചിരിച്ചു പറഞ്ഞയച്ചതും ഓർക്കുന്നു. പ്രണാമം. ഓം ശാന്തി’യെന്നായിരുന്നു രമാ ദേവി കമന്റ് ചെയ്തത്.
‘ഒന്നിനും പകരം വെക്കാനാവാത്തത് അമ്മ മാത്രം. പ്രാർത്ഥനയോടെ പ്രണാമം. നികത്താനാവാത്ത നഷ്ടമാണ്, അമ്മയുടെ നല്ല ഓർമ്മകൾ എന്നും വഴികാട്ടി കൂടെ ഉണ്ടാവട്ടെ. താങ്കളുടെയും കുടുംബത്തിന്റെയും സങ്കടങ്ങളിൽ ഒപ്പം ചേരുന്നു. നിങ്ങളുടെ അമ്മ നമ്മളുടെയെല്ലാം അമ്മ തന്നെയാണ്. അമ്മയുടെ വേർപാട് നമ്മുടെ ഇന്നിന്റെ ദുഃഖം. വന്നെത്താൻ കഴിയില്ലെങ്കിലെങ്കിലും ഈ ദുഃഖത്തിൽ ആദ്യവസാനം വരെ പങ്ക് ചേരുന്നു’. തുടങ്ങിയ കമന്റുകളിലൂടെ ഡോക്ടറെ ഓർക്കുകയാണ് ഓരോരുത്തരും പോസ്റ്റിന് താഴെ.