ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്വക്ക് നഷ്ടമായത് ഉമ്മയെയും ബാപ്പയെയും, ഉപ്പയുടെ അടുത്തേക്ക് കൊണ്ടുപോ എന്ന് പറഞ്ഞ് കരഞ്ഞ് നഷ്‌വ, സമാധാനിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, സങ്കടം

233

മലയാളികൾക്ക് ഏറെ സുപരിചിതനായ പാചക വിദഗ്ധനും സിനിമാ നിർമാതാവും ആയിരുന്നു നൗഷാദ്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു ഏവരെയും സങ്കടത്തിലാഴ്ത്തികൊണ്ട് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം കാഴ്ച നിർമ്മിച്ച് കൊണ്ടായിരുന്നു നൗഷാദ് സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ചത്.

ആ സിനിമ റിലീസായി പതിനേഴ് വർഷങ്ങൾ തികഞ്ഞ ദിവസമാണ് അദ്ദേഹം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാട് സിനിമ ആസ്വാദകരിലും സിനിമ താരങ്ങളിലും അതിലുപരി അദ്ദേഹത്തെ സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ പാചക കലയെ ആരാധച്ചിരുന്ന നിരവധി പേർക്ക് അതൊരു വലിയ ദുഖം തന്നെയായിരുന്നു.

Advertisements

Also Read
കേരളത്തിലെ സർക്കാർ അംഗീകൃത കൊമേഡിയൻ താൻ മാത്രമാണ്, തനിക്ക് ശേഷം ആരും വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു: സുരാജ് വെഞ്ഞാറമ്മൂട്

പക്ഷെ അതിലും സങ്കടകരമായ മറ്റൊരു വാർത്ത രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. തന്റെ ഭാര്യ യാത്രയാകുമ്പോൾ അദ്ദേഹം ഐസിയുവിൽ ആയിരുന്നു. ഭാര്യയെ അവസാനമായി കണ്ടതും ഐസിയുവിൽ കിടന്നു തന്നെയായാരുന്നു. പ്രിയപത്‌നിയുടെ വിയോഗം നൗഷാദിനെ വല്ലാതെ തളർത്തുകയായിരുന്നു.

ഭാര്യയുടെ വേർപാടിന് ഒരാഴ്ചയ്ക്ക് ശേഷം രോഗം മൂർച്ഛിച്ചപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വീണ്ടും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പക്ഷെ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആ വിയോഗം സംഭവിച്ചത്.
പക്ഷെ അതിലും സങ്കടകരമായ മറ്റൊരു കാര്യം അത് അദ്ദേഹത്തിന്റെ ഏക മകൾ നഷ്വ ആണ്.

വെറും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് 13 വയസുകാരിയായ നഷ്വയ്ക്ക് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്. ആ വേർപാട് താങ്ങാനുള്ള കരുത്ത് ആ കുഞ്ഞ് ഹൃദയത്തിന് നൽകണേ എന്ന പ്രാർഥയിലാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഓരോ മലയാളികളുടെയും പ്രാർഥന. എന്നാൽ നൗഷാദിന് അന്ത്യചുംബനം നൽകി വിട നൽകുന്ന നഷ്വയുടെ വീഡിയോ ഏവരെയും കണ്ണീരണിയിക്കുന്നതാണ്.

Also Read
അതിന്റെ ആവശ്യം ഇല്ല, വളരെ കെയർഫുൾ ആണ് ഇപ്പോൾ, ഇനി വിവാദങ്ങളും വിമർശനങ്ങളും ഒന്നും വേണ്ട: തുറന്നു പറഞ്ഞ് ലക്ഷ്മി നായർ

എന്നെ ബാപ്പയുടെ അരികിലേക്ക് വിടു എന്ന് ആവർത്തിച്ച് പറയുന്ന മകളുടെ വാക്കുകൾ കേൾവിക്കാരുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു. ഉമ്മയുടെ വേർപാടിൽ തളർന്നപ്പോഴും തനിക്ക് ഇനി ബാപ്പ ഉണ്ടാകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു നഷ്വ. പക്ഷെ പെട്ടന്ന് ആ പ്രതീക്ഷ കൂടി ഇല്ലത്തുകുമ്പോൾ ആ കുഞ്ഞ് മനസ് തകർന്ന് പോയിരിക്കുകയാണ്.

അമിതവണ്ണത്തിന് ചികിത്സ തേടിപ്പോയത് മുതലാണ് നൗഷാദിനെ ദുരന്തങ്ങളും ദുരിതങ്ങളും വേട്ടയാടാൻ തുടങ്ങിയത്. ചികിത്സ പരാജയപ്പെട്ടതിനെ തുടർന്ന് മുട്ടിന് നീര് വരാൻ തുടങ്ങിയിരുന്നു. വെല്ലൂരിലായിരുന്നു ചികിത്സ തേടിപ്പോയത്. തുടർന്ന് കുറേക്കാലം എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റി ഓപ്പൺ ഹാർട്ട് സർജറിക്കും വിധേയനായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭീമമായ ആശുപ്രതി ബിൽ പോലും കെട്ടിവയ്ക്കാനാവാതെ വിഷമിച്ച നൗ?ഷാ?ദി?ന് കൈത്താങ്ങായത് നിർമ്മാതാക്കളായ ആന്റോ ജോസഫും ബാദുഷയുമായിരുന്നു. അതേ സമയം പാചക വിദഗ്ധൻ കൂടിയായ നൗഷാദ് കാഴ്ചക്ക് പിന്നാലംചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ നിരവധി സിനിമകൾ ബിഗ് സ്‌ക്രീൻ എന്ന ബാനറിൽ നിർമ്മിച്ചിട്ടുണ്ട്.

Also Read
മോഹൻലാൽ ചിത്രത്തിലെ മണവാട്ടിയായി തുടക്കം, പിന്നീട് മസാല സിനിമകളിലെ മാദക റാണി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും; നടി മറിയയുടെ ഇപ്പോഴത്തെ ജീവിതം

ഷെഫ് കൂടിയായ നൗഷാദ് കൈരളി ചാനലിലും മറ്റ് ചാനലുകളിലും കുക്കറി ഷോകളിലൂടെ ശ്രദ്ധേയനുമാണ്. കൂടാതെ കാറ്ററിങ്, ഹോട്ടൽ ശൃംഖലയിലും സീവമായിരുന്നു. പിതാവിന്റെ പാത പിന്തുടർന്നാണ് നൗഷാദ് പാചക രംഗത്തേക്ക് എത്തിയത്. റസ്റ്റോറന്റ് ശൃംഘല നടത്തിയിരുന്നത് ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന പേരിലായിരുന്നു.

Advertisement