തന്നേക്കാൾ പത്ത് വയസ്സിന് മൂത്ത വിവാഹ മോചിതയായ ആയിഷയുമായി പ്രണയവും എതിർപ്പുകളെ മറികടന്ന് വിവാഹവും, ഏവരെയും അതിശയിപ്പിക്കുന്ന ശിഖർ ധവാന്റെ ജീവിതം

8844

കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മവസ്സിൽ കയറിപ്പറ്റിയ സൂപ്പർ ബാറ്റ്‌സ് മാൻ ആണ് ശിഖർ ധവാൻ. മലയാള സിനിമയുടെ താരരാജാവ് ലാലേട്ടന്റെ സ്‌റ്റൈലിൽ മീശ പിരിച്ച് എതിർ ടീം ബൗളർമാരെ തറപറ്റിക്കുന്ന ശിഖർ ധവാന്റെ ബാറ്റിന്റെ ചൂടറിയാത്ത എതിർ ടീം ബൗളര#മാർ കുറവാണെന്ന് തന്നെ പറയാം

നിരവധി മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ധവാന്റെ കരുത്തിൽ ഇന്ത്യ ധാരാളം വിജയങ്ങളും നേടിയെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ വിജയത്തിനും കാരണം തന്റെ ഭാര്യ ആണെന് പലതവണ ശിഖർ ധവാൻ പലതവണ തുറന്ന് പറഞ്ഞിരുന്നു. കളിക്കളത്തിൽ ശിഖർ പോരാടുമ്പോൾ ഗ്യാലറിൽ അദ്ദേഹത്തിന് കരുത്തായി ആയിഷ മുഖർജിയും ഒപ്പം ഉണ്ടാകാറുണ്ട്.

Advertisements

തന്റെ പ്രൊഫെഷൻ പോലെത്തന്നെ വളരെ പ്രാധാന്യത്തോടെയാണ് ശിഖർ ധവാൻ തന്റെ കുടുംബവും കൊണ്ടു പോകുന്നത്. ശിഖർ ധവാന്റെയും ആയിഷ മുഖർജിയുടേയും ജീവിതം എന്നും മറ്റുള്ളവരെ അസൂയ പെടുത്തുന്നതാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശിഖറിനേക്കാൾ പത്ത് വയസ് കൂടുതലാണ് അദ്ദേഹത്തിന്റെ ഭാര്യക്ക്. 1985 ഡിസംബർ അഞ്ചിന് ജനിച്ച ശിഖർ ധവാന് 36 വയസാണുള്ളത്. എന്നാൽ ധവാന്റെ ഭാര്യയായ ആയിഷ മുഖർജി ജനിച്ചത് 1975ലാണ് അവർക്ക് നിലവിൽ 46 വയസും.

Also Read
കിടിലൻ നേട്ടം സ്വന്തമാക്കി ഗായിക റിമി ടോമി, അഭിനന്ദനവുമായി സഹപ്രവർത്തകരും ആരാധകരും

എന്നാൽ ഈ പ്രായ വ്യത്യാസം ഇവരെ സംബന്ധിച്ച് അത് വെറും ഒരു നമ്പർ മാത്രമാണ്. മനോഹരമായ ദാമ്പത്യ ജീവിതത്തിന് പ്രായവ്യത്യാസം ഒരു തടസ്സമല്ലെന്ന് മറ്റ് പലരെയും പോലെ ഇവരും തെളിയിച്ചു. ആയിഷയുടെ ഇത് രണ്ടാം വിവാഹം ആയിരുന്നു. ആദ്യ വിവാഹത്തിൽ അവർക്ക് രണ്ട് പെണ്മക്കൾ ഉണ്ട്.

വെസ്റ്റ് ബംഗാളിൽ ജനിച്ച ആയിഷ തന്റെ എട്ടാമത്തെ വയസിലാണ് ഓസ്ട്രേലിയയിലെത്തിയത്. അവിടെ പഠിച്ച് വളർന്ന ആയിഷയുടെ ആദ്യം വിവാഹ അവിടെ വെച്ചായിരുന്നു. ഒരു ഓസ്ട്രേലിയൻ ബിസിനസ് കാരനെയാണ് അവർ വിവാഹം ചെയ്തിരുന്നത്. ശേഷം 2000 ൽ ഇവർക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. 2005ൽ ഇവർക്ക് രണ്ടാമതൊരു കുഞ്ഞ് ജനിച്ചു.

പിന്നീട് ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണം ഇരുവരും വേർപിരിഞ്ഞു. കായിക മത്സരങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ആയിഷ് പരിശീലനം ലഭിച്ച കിക്ക് ബോക്സറാണ്. ക്രിക്കറ്റിലും ഫുട്ബോളിലും ആയിഷ ഒരു കൈ നോക്കിയിട്ടുണ്ട്. ഫേസ്ബുക്കിൽ കൂടിയാണ് ധവാനും ആയിഷയും പരിചയപ്പെട്ടത്. ആയിഷയുടെ ഒരു ചിത്രം ധവാൻ കാണാൻ ഇടയാക്കുകയും ശേഷം അദ്ദേഹം അവർക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയുംആയിരുന്നു. ആയിഷ ആ റിക്വസ്റ്റ് അക്‌സ്‌പെറ്റ് ചെയ്തതോടെ ഇരുവരുടേയും പ്രണയത്തിന്റെ തുടക്കമായി മാറ് അത്.

പിന്നീട് നിരന്തരമുള്ള ചാറ്റിങ്ങിലൂടെ രണ്ടുപേരും സൗഹൃദത്തിലാകുകയും പിന്നീട് അത് പ്രണയമായി മാറുകയുമായിരുന്നു. തുടർന്ന് ധവാൻ ഇക്കാര്യം ഹർഭജൻ സിങ്ങുമായി സംസാരിച്ചു. ഹർഭജൻ ആയിഷയുടെ ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും അതൊന്നും ധവാനൊരു തടസമല്ലായിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു.

ധവാന്റെ പിതാവ് മഹേന്ദ്ര പാൽ ധവാനായിരുന്നു കൂടുതൽ എതിർപ്പ്. ഒടുവിൽ ധവാന്റെ ശ്കതമായ തീരുമാനത്തിന് മുന്നിൽ കുടുംബം സമ്മതിക്കുകയായിരുന്നു. ശേഷം 2009ൽ വിവാഹ നിശ്ചയം. പിന്നീട് വിവാഹം നടന്നത് 2012 ഒക്ടോബർ 30ന്. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇവരുടെ വിവാഹം ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു.

Also Read
ക്ഷണിക്കപ്പെടാത്ത അതിഥി! ദിലീഷ് പോത്തനോടൊപ്പം നിൽക്കുന്ന കുടുംബ ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ് ; എന്തോ ഒരു മണം അടിക്കുന്നുണ്ടെന്ന് ആരാധകർ

ശേഷം 2014 ൽ ഇവർക്കൊരു മകൻ ജനിച്ചു. സോറവർ. ആയിഷയുടെ ആദ്യ വിവാഹത്തിലെ രണ്ടു പെൺമക്കളെയും ധവാൻ നിയമപരമായി ദത്ത് എടുത്തിരുന്നു. ഇപ്പോൾ അവരും ഇവരുടെ സംരക്ഷണയിലാണ് ഉള്ളത്. വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് ഇപ്പോൾ ഇരുവരും നയിക്കുന്നത്.

Advertisement