ഇന്നും ഒരു നോവാണ് മലയാളികളുടെ മനസിൽ ലിനി സിസ്റ്റർ. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ നാല് വർഷം മുമ്പാണ് സിസ്റ്റർ മ രി ച്ച ത്. മ ര ണ മടയുമ്പോൾ പറക്കമുറ്റാത്ത 2 പിഞ്ചുകുട്ടികൾ ആയിരുന്നു ലിനിക്ക് ഉണ്ടായിരുന്നത്. ഈ മക്കളുമായുള്ള ലിനിയുടെ ഭർത്താവിന്റെ പകച്ചു നിൽപ്പും മലയാളികളുടെ മാറാ വേദന ആയിരുന്നു.
ലിനി സിസ്റ്ററോട് ഉള്ളതുപോലെ അവരുടെ കുടുംബത്തോടും മലയാളികൾക്ക് പ്രത്യേക സ്നേഹമുണ്ട്. തന്റെയും മക്കളുടെയും വിശേഷങ്ങൾ ഭർത്താവ് സജിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിവരവും അദ്ദേഹം നേരത്തെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
ലിനിയെന്നും തന്റെ ജീവിതത്തിൽ നിഴലായിട്ടുണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സജീഷ് ഇപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത പങ്കാളിയായി വരാൻ പോകുന്നയാളെക്കുറിച്ചും അദ്ദേഹം മനസുതുറന്നു.
കൊയിലാണ്ടി പന്തലായനി സ്വദേശിയായ പ്രതിഭയെയാണ് സജീഷ് വിവാഹം കഴിക്കുന്നത്. അദ്ധ്യാപികയായ പ്രതിഭ വിവാഹമോചിതയാണ്. ആ ബന്ധത്തിലൊരു മകളുണ്ട്. മക്കൾക്ക് രണ്ടാനമ്മയായിട്ടല്ല, അമ്മയായി തന്നെ പ്രതിഭ ഉണ്ടാകുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ട്.
തന്റെയും ലിനിയുടെയും കുടുംബാഗങ്ങൾ ഒരുപോലെ മുൻകൈയെടുത്താണ് വിവാഹം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മക്കൾ പ്രതിഭയെ അമ്മേ എന്നാണ് വിളിക്കുന്നതെന്നും സജീഷ് കൂട്ടിച്ചേർത്തു. ഈ മാസം 29നാണ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം.
ഇവരുടെ വിവാഹം തീരുമാനിച്ചതോടെ അതീവ സന്തോഷത്തിലാണ് മലയാളികൾ ഒന്നടങ്കം. നിരവധി പേരാണ് ഇവർക്ക് ആശംസകൾ അർപ്പിച്ച് എത്തുന്നത്.