എനിക്ക് തെറ്റുപറ്റി ക്ഷമിക്കുക ഇനി ഇതാവർത്തിക്കില്ല എന്ന് അവർ പറഞ്ഞിട്ടും അടിമച്ചങ്ങല കൈയ്യിലുള്ളതുപോലെയാണ് അയാളുടെ ഭാവം: വൈറൽ കുറിപ്പ്

26481

കഴിഞ്ഞ ദിവസമാണ് ന്യൂസിലാന്റ് പ്രവാസിയായ ബൈജു രാജു ആ ത്മ ഹ ത്യ ചെയ്തത്. അദ്ദേഹം ആ ത്മ ഹ ത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസം താൻ ജീവൻ ഒടുക്കും എന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. വിഡിയോയിൽ തന്റെ ഭാര്യയ്ക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ബൈജു പറയുന്നുണ്ട്.

ഭാര്യയുടെ ആ ബന്ധം തന്നെ വേദനിപ്പിച്ചു. ഇനി ജീവിച്ചിരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് കായം കുളത്തെ ലോഡ്ജിൽ അദ്ദേഹത്തെ മ രി ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം പിന്നീട് പുറത്ത് വന്ന ശബ്ദ രേഖയിൽ സുഹൃത്തുമായി ചാറ്റ് മാത്രമാണ് ഉണ്ടായതെന്നും അതിന് അപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബൈജുവിന്റെ ഭാര്യ പ്രിയ പറയുന്നു.

Advertisements

ഇപ്പോഴിതാ ഈ വിഷയത്തിൽ ദുബായിയിലെ സാമൂഹ്യ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സഞ്ചാരിയും മാധ്യമ പ്രവർത്തകനുമായ ഈപ്പൻ തോമസ് എഴുതിയ ഒരു കുറിപ്പ് ആണ് വൈറലായി മാറുന്നത്.

ഈപ്പൻ തോമസിന്റെ കുറിപ്പ് ഇങ്ങനെ:

മ ര ണം എപ്പോഴും ദുഃഖകരമാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരവുമല്ല: ഒഴിവാക്കാമായിരുന്ന ഒരു മരണം നടന്നതിന്റെ വിഷമത്തിലും ഞെട്ടലിലുമാണ് ഇന്ന് പലരും ദിവസം തുടങ്ങിയത്. ന്യൂസിലന്റ് ലെ പ്രവാസിയായ ഒരു കണ്ണനാകുഴി സ്വദേശിയുടെ വീഡിയോ.

അത് ഉയർത്തുന്ന പല ചോദ്യങ്ങളും അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നുണ്ട്. വീടിനുള്ളിൽ ചിലർ അനുഭവിക്കുന്ന മാനസ്സിക പിരിമുറുക്കം വളരെ വ്യക്തമായി വെളിവാക്കുന്ന ഒരു വീഡിയോ ആയി അതിനെ കാണുന്നു. മരിച്ചു പോയതു കൊണ്ട് അദ്ദേഹത്തോട് വെറുപ്പില്ല, പക്ഷേ ആ വ്യക്തി സഹതാപമർഹിക്കുന്നു എന്നു തോന്നുന്നില്ല.

Also Read
വീട്ടുകാർക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിൽ താൽപര്യമില്ല; അവർക്ക് അഭിമാനം തോന്നണമെങ്കിൽ ഇനിയും കൂടുതൽ ചെയ്യണം: രശ്മിക മന്ദാന

അദ്ദേഹത്തിന്റെ ഭാര്യയാണെങ്കിൽപ്പോലും ആ സ്ത്രീയും അദ്ദേഹത്തെപ്പോലെ തന്നെആത്മാഭിമാന വും ചിന്താശക്തിയും പൗരാവകാശങ്ങളുമുള്ള ഒരു പൂർണ്ണ വ്യക്തിയാണ്. അദ്ദേഹം അവരെ ചോദ്യം ചെയ്യുന്ന രംഗമുണ്ട് അതു കണ്ടപ്പോൾ. ഒരു ഘട്ടത്തിൽ ആ സ്ത്രീ പറയുന്നു എനിയ്ക്ക് തെറ്റുപറ്റി ക്ഷമിക്കുക ഇനി ഇതാവർത്തിക്കില്ല എന്ന്.

വൈസ് ഡിസിഷൻ എടുക്കാൻ കഴിവുള്ളയാളായിരുന്നെങ്കിൽ തീർച്ചയായും ആ പോയന്റിൽ ഇന്ററോഗേഷൻ നിർത്തി ആ സ്ത്രീയെ കറക്ടുചെയ്യുകയും തന്റെ ഒപ്പം നിർത്തുകയും ചെയ്യാമായിരുന്നു. തന്നെയുമല്ല രണ്ടു പേർക്കും കൂടി ഒരു നല്ല കൗൺസിലിംഗ് ലഭിച്ചാൽ ഒരു പക്ഷേ ഒരു വലിയ സ്‌ഫോടനം ഒഴിവാക്കുകയും ചെയ്യാമായിരുന്നു.

എന്നിട്ടും ഒത്തു പോകുന്നില്ല എന്നു കണ്ടാൽ പിന്നെ നിയമപരമായ എന്തെല്ലാം മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാമായിരുന്നു. ഇടക്ക് ആ സ്ത്രീ ഞാൻ ഭയന്നിട്ടാണ് വിവരം പറയാതിരുന്നത് എന്ന് പറയുന്നുണ്ട്, അതിൽ നിന്നും ആ വ്യക്തി വീട്ടിൽ എങ്ങനെയാ വും ആ സ്ത്രീയോട് പെരുമാറിയിട്ടുണ്ടാവുക എന്നതും വ്യക്തമാണ്.

അത് അദ്ദേഹത്തിന്റെ ചോദ്യം ചെയ്യലിലും വ്യക്തമാണ്. അടിമച്ചങ്ങല കൈയ്യിലുള്ളതുപോലെയാണ് അയാളുടെ ഭാവം. തീർച്ചയായും അമ്മയും സഹോദരനും ആ സ്ത്രീയുടെ ഒപ്പമേ നിൽക്കുകയുള്ളൂ. തനിക്കെതിരേ ആരോപണവുമായി ഒരാൾ വരുമ്പോൾ സ്വാഭാവികമായും അതിനെ കൗണ്ടർ ചെയ്യാനുള്ള വഴികൾ മറുപക്ഷം സ്വീകരിക്കും.

അതിനെ നിയമപരമായി നേരിടുകയായിരുന്നു വേണ്ടത്.അല്ലാതെ തനിക്ക് ദേഷ്യമുള്ള വ്യക്തികളെ എല്ലാം തീർത്തു കളയണമെന്ന ആഗ്രഹത്തോടെ അവരെ പരസ്യമായി തേജോവധം ചെയ്തിട്ട് ആ ത്മ ഹ ത്യ ചെയ്യുകയായിരുന്നില്ല വേണ്ടത്. അത് സാഡിസ്റ്റുകളുടേയും ഭീരുക്കളുടേയും സെൽഫിഷുകളുടേയും ലക്ഷണമാണ്.

ആ സ്ത്രീയെ തെ റി വിളിച്ച് വീഡിയോ ഷെയർ ചെയ്ത് ആഘോഷിക്കുന്നവരും സമാന സ്വഭാവം പ്രകടിപ്പിക്കുന്നവരാണ് എന്നു തന്നെ പറയേണ്ടിവരും. തെറ്റുപറ്റിയാൽ അത് കറക്ടുചെയ്യ്ത് മുമ്പോട്ടു പോവുന്നത് സംസ്‌ക്കാര സമ്പന്നരായ മനുഷ്യരുടെ ലക്ഷണമാണ്. വലിയ കുറ്റവാളികളെ പാർപ്പിക്കുന്ന ഇടമായ ജയിലുകളെപ്പോലും കറക്ഷൻ സെന്ററുകൾ എന്നാണ് അറിയപ്പെടുന്നത്.

പിന്നെ ഇതിന് ചില സാമൂഹ്യ മാനങ്ങൾ കൂടിയുണ്ട്. അയാളുടെ സംസാരം കേട്ടിട്ട് അയാൾ നോർത്ത് ഇന്ത്യയിൽ പഠിച്ചു വളർന്ന ആളാണെന്നു തോന്നുന്നു. കാരണം ഇടക്കിടക്ക് ക്യോംകി എന്ന് ഉപയോഗിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലും ഗൾഫിലുമൊക്കെ പഠിച്ചു വരുന്നവർ കുറച്ച് ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി സംസാരിക്കും എന്നതിൽ കവിഞ്ഞ്, നാട്ടിൽ പഠിച്ചുവളരുന്ന ആൾക്കാരുടെയത്രയും കോമൺസെൻസോ മനശക്തിയോ ഒന്നും പ്രകടിപ്പിക്കാറില്ല.

അവരുടെ കരിയറിൽ അവർ കൂടുതൽ മികച്ചവരും ശ്രദ്ധാലുക്കളും ആയിരിക്കും സാമ്പത്തിക വിഷയങ്ങളിൽ പ്രത്യേകിച്ചും, പക്ഷേ സാമൂഹ്യ ഇടപെടലുകളിലും വ്യക്തി ബന്ധങ്ങളിലും ചിന്താശക്തിയിലും കാര്യങ്ങളെ വിലയിരുത്തുന്നതിലും വളരെ പിന്നോക്കവുമായിട്ടാണ് ഇക്കൂട്ടരെ പൊതുവേ ശ്രദ്ധിച്ചാൽ മനസ്സിലാവുന്ന കാര്യം. ഇവിടെയും അത് സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.

Also Read
ഞാൻ ഇങ്ങനെയൊക്കെ ആകാനുള്ള പ്രധാന കാരണക്കാരൻ എന്റെ ഭർത്താവാണ്: നടി സോനാ നായർ വെളിപ്പെടുത്തിയത്

യൂറോപ്പിലും അമേരിക്കയിലും ന്യൂസിലൻറ് പോലുള്ള രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കാനഡയിലുമൊക്കെ ധാരാളം കുടിയേറ്റങ്ങൾ നടക്കുന്ന കാലമാണിത്. പണമാണ് ലക്ഷ്യമായി പലരും കാണുന്നത്,പക്ഷേ അവിടങ്ങളിലൊക്കെ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ ഫാമിലി പ്രശ്‌നങ്ങൾ പുകഞ്ഞു നിൽക്കുന്നതായാണ് ശ്രദ്ധിച്ചാൽ മനസ്സിലാവുന്നത്.

പിന്നെ ചില പൂവൻകോഴികൾ ഇതുപോലെയുള്ളയിടങ്ങളിൽ അവസരങ്ങൾ മുതലെടുത്ത് ഫാമിലി പ്രശ്‌നങ്ങളുണ്ടാക്കാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയിട്ടുമുണ്ട്. അവരിൽ നിന്നൊക്കെ മനപ്പൂർവ്വം അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മരണം ദുഃഖകരം തന്നെയാണ്, ആത്മഹത്യ ഒന്നിനും ഒരു പരിഹാരവുമല്ല. തന്റെ ജീവിതം എത്ര മനോഹരമായി ജീവിച്ചു തീർക്കാമായിരുന്ന ആത്മഹത്യ ചെയ്തവൻ ഒരു പമ്പരവിഡ്ഢി തന്നെയാണ് യാതൊരു സംശയവുമില്ല,തന്നെയുമല്ല അയാൾ ഒരു മാതൃകയേയല്ല.

Also Read
വിജു, ഐ ലവ് യൂ ഫോർഎവർ; വിജയ് യേശുദാസിന് പിറന്നാൾ ആശംസയുമായി രഞ്ജിനി ജോസ്; എന്നാണ് വിവാഹമെന്ന ചോദ്യവുമായി പ്രേക്ഷകർ

Advertisement