ആത്മാർഥമായി പ്രണയിച്ച, ജീവിതത്തിലേക്ക് ക്ഷണിക്കാൻ ആഗ്രഹിച്ച പലരെയും ഞാൻ സങ്കടപ്പെടുത്തിയിട്ടുണ്ട്: തുറന്ന് എഴുതി ആൻസി വിഷ്ണു, വൈറൽ

198

സമൂഹ മാധ്യമങ്ങൾ സജീവമായിട്ടുള്ള ഒട്ടുമിക്ക മലയാളികൾക്കും ഏറെ സുപരിചിതയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ആൻസി വിഷ്ണു. കാലിക പ്രസക്തിയുള്ള സംവഭങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കാറുള്ള ആൻസിയുടെ കുറിപ്പുകൾ എല്ലാം വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്.

ഇപ്പോഴിതാ ഞാറ്റുവേല എന്ന തന്റെ പേഴ്‌സണൽ ബ്ലോഗ് പേജിൽ താരം എഴുതിയ പുതിയ കുറിപ്പാണ് ആരാധകർ ഏറ്റെടുക്കുന്നത്. കടുന്ന വന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചാണ് ആൻസി ഈ ബ്ലോഗിൽ തുറന്നെഴിതിയിരിക്കുന്നത്. ആൻസിയുടെ കുറിപ്പ് ഇങ്ങനെ:

Advertisements

ജീവിതത്തോട്, മനസിനോട് ഒരു നീതിയും പുലർത്താതെ, കൃത്യമായ പ്ലാനിങ്ങുകൾ ഒന്നുമില്ലാതെ പോകുന്ന പോലെ പോകട്ടെ എന്ന മട്ടിലാണ് എന്റെ കൗമാരം തുടങ്ങിയത്. ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ ജോലിക്കിറങ്ങി, അന്ന് ഏകദേശം വയസ് ഇരുപതിനോട് അടുത്ത്.

കൂട്ടുക്കാരികളും സ്വന്തത്തിലുള്ള കുട്ടികളും, കൗമാരവും, കോളേജ് ജീവിതവും, പ്രണയവും, യാത്രകളും ആസ്വദിച്ചപ്പോൾ ഞാൻ എന്റെ സാമ്പത്തിക പ്രേശ്‌നങ്ങളെ അമ്മയുടെ ഒന്നിനുപിറകെ ഒന്നായുള്ള അസുഖങ്ങളെ ഒക്കെ നേരിടാൻ പഠിക്കുകയായിരുന്നു.

ആദ്യമായി ജോലിക്ക് കയറിയ ഇടത്ത് ജോബ് പ്രഷർ ഒത്തിരിയുണ്ടായിരുന്നു. ടാർഗറ്റിന് പുറകെ ഓടി ഓടി പലപ്പോഴും ഉച്ചക്ക് ഭക്ഷണം കഴിച്ചില്ല. രാത്രിയിലെ അത്താഴം വേവലാതികളിൽ ആവിയായി പോയി.ഒരു സമയവും ആസ്വദിച്ചില്ല. എല്ലാം അങ്ങ് നടന്നു പോവുകയായിരുന്നു.

ഒരു പതിനേഴു വയസ് മുതൽ അടുത്ത വീടുകളിലെ, ചെറിയ ക്ലാസ്സുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു. അന്നും അമ്മക്ക് തുടരെ തുടരെ അസുഖങ്ങളായിരുന്നു. ട്യൂഷൻ എടുത്ത് കിട്ടുന്ന വളെരെ ചെറിയ തുക കൊണ്ട് ഞാനും അമ്മയും ജീവിച്ചിട്ടുണ്ട്, യാത്രകൾ ചെയ്തിട്ടുണ്ട്.

Also Read
ദിലീപിന് വേണ്ടി കലാഭവൻ മണിയെ ഒഴിവാക്കാൻ പരമാവധി നോക്കി, പക്ഷേ മണിയുടെ ആ ഒറ്റ ഡയലോഗിൽ എന്റെ നെഞ്ച് പൊട്ടിപ്പോയി: വെളിപ്പെടുത്തലുമായി നാദിർഷ

അങ്ങനെ പ്രശ്‌നങ്ങളും ബാധ്യതകളും എന്നോടൊപ്പം എല്ലാ കാലവും ഉണ്ട്. തളർന്നു പോയിട്ടില്ല എന്ന് പറയാൻ പറ്റില്ല.ഒരു പോയിന്റിൽ ജീവിതം കഴിഞ്ഞു എന്ന് കരുതി തളർന്നിരുന്നിട്ടുണ്ട്. ഒറ്റക്ക് നടന്ന് നടന്ന് ഓടി ചാടി ജീവിതം പഠിച്ച കുട്ടിയാണ് ഞാൻ. കൂടെ നിൽക്കേണ്ടവർ ഒന്നും വേണ്ടപ്പോഴൊന്നും കൂടെ നിന്നിട്ടില്ല, ആരോടും സഹായം ചോദിച്ചിട്ടില്ല എന്ന് പറയാൻ പറ്റില്ല.

കൂട്ടുക്കാർ, എന്റെ ബാധ്യതകളെ അവരും ചുമന്നിട്ടുണ്ട്. കൈ അയച്ച് കണ്ണടച്ച് സഹായിച്ചിട്ടുണ്ട്. ഒരു വിളിപ്പാട് അകലെ എന്റെ വിളിക്ക് കാതോർത്തിരുന്നിട്ടുണ്ട്. അന്നൊന്നും പ്രണയം ഉണ്ടായിട്ടില്ല. പിനീട് എപ്പോഴോ പ്രണയവും ജീവിതത്തിൽ സംഭവിച്ചു. ആത്മാർഥമായി പ്രണയിച്ച, ജീവിതത്തിലേക്ക് ക്ഷണിക്കാൻ ആഗ്രഹിച്ച പലരെയും ഞാൻ സങ്കടപ്പെടുത്തിയിട്ടുണ്ട്.

ജീവിതം പല ഘട്ടങ്ങളിലൂടെ, പല അവസ്ഥകളിലൂടെ, എന്നെ കൊണ്ട് പോയിട്ടുണ്ട്. സമ്പാദ്യം ഒന്നുമില്ല. കയ്യിലുള്ളത് എഴുത്തും, വായനയും, ഒരു ഡിഗ്രിയുമാണ്. തോൽക്കില്ല ഒരിടത്തും തളർന്ന് പോകില്ല എന്ന് മുൻപ് ഒരിക്കൽ ഗുരുവായൂരപ്പനോട് സത്യം ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഓരോ പരീക്ഷണങ്ങൾ തന്നെയായിരുന്നു.

പക്ഷെ തോറ്റ് ഓടാൻ എന്നെ കിട്ടില്ല. ജീവിച്ചേ മതിയാകു എന്നുള്ളത് കൊണ്ട് അല്ല ജീവിതം കൊണ്ട് ഞാൻ കുറെ സ്വപ്നങ്ങൾ കാണുന്നു എന്നുള്ളത് കൊണ്ട് ഞാൻ നേരിടാൻ തയ്യാറാണ്. ഒട്ടേറെ ജീവിത അനുഭവങ്ങൾ ഉള്ളത് കൊണ്ട്, ഒറ്റക്ക് പൊരുതി ജീവിച്ചത് കൊണ്ട് 23 വയസ്സിന്റെ അപ്പുറം പക്വത എനിക്കുണ്ട്, ജീവിത പരിചയങ്ങൾ എനിക്കുണ്ട്.

അങ്ങേയറ്റം ബോൾഡ് ആണ്. ആണുങ്ങളുടെ, സുഹൃത്തുക്കളുടെ സമീപനങ്ങൾ, സംസാരങ്ങൾ, അവരുടെ ഓരോ വാക്കിന് പുറകിലെ ഉദ്ദേശങ്ങൾ എല്ലാം മനസിലാകും. കുത്തുവാക്കുകൾ, കളിയാക്കലുകൾ എല്ലാം മനസിലാകും. ആർക്കും എന്നെ കരയിപ്പിക്കാനുമാകില്ല. ആരുടേയും മുൻപിൽ മൂക്കുപിഴിഞ്ഞ് കരയുകയുമില്ല.

കരയാറില്ല എന്ന് അല്ല. കരയാറുണ്ട് എഴുതുമ്പോൾ, വായിക്കുമ്പോൾ, കുളിക്കുമ്പോൾ, പാട്ട് കേൾക്കുമ്പോഴൊക്കെ കരയാറുണ്ട്. കരഞ് കരഞ് തളർന്നുറങ്ങി പിറ്റേ ദിവസം നിറയെ ചിരി വിതറി, അമ്മയെയും അച്ഛനെയും വിഷ്ണു ഏട്ടനെയും കൂട്ടുകാരെയും ചിരിപ്പിച്ച് ജീവിച്ച് തുടങ്ങാറുണ്ട്.

Also Read
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിൽ തന്നെ, ഇരുവരേയും ഹോട്ടലിൽ നിന്നും പൊക്കി പാപ്പരാസികൾ, ചിത്രങ്ങൾ വൈറൽ

അത് കൊണ്ടൊക്കെ തന്നെയും ആരേലും കണ്ണുരുട്ടിയാൽ, മുഷ്ടി ചുരുട്ടിയാലൊക്കെ ഈ പെണ്ണ് വാടില്ല, കരയില്ല, മുറിയുടെ മൂലക്കൽ പതുങ്ങില്ല, എന്റെ കൂടി അനുവാദം ഇല്ലാതെ ഒരാണും എന്റെ ദേഹത്ത് തൊടില്ല. പ്രണയം, പ്രേമം എന്നൊന്നും പറഞ് എന്നെ പറ്റിക്കാനും കഴിയില്ല.

പെൺകുട്ടികളോടാണ്, നിങ്ങൾ നിങ്ങൾക്ക് വേണ്ടിയാണ് ബോൾഡ് ആവേണ്ടത്, കെട്ടിയോന്റെയോ അച്ഛന്റെയോ, ആങ്ങളയുടെയോ സമ്പാദ്യം കണ്ട് സ്വപ്നങ്ങൾ വളർത്തരുത്. അനുവാദമില്ലാതെ ദേഹത്ത് തൊടാൻ ആരെയും അനുവദിക്കരുത്. ആർക്ക് വേണ്ടിയും ഇഷ്ട്ടങ്ങൾ മാറ്റി വെക്കരുത്.

ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്ന് ബൈ പറഞ്ഞിറങ്ങാൻ വൈകരുത്. നിങ്ങളുടെ ചിരി നിങ്ങൾ കണ്ടെത്തുക വേണം. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ആരെയും പ്രതീക്ഷിക്കാതെ ജീവിക്കണം എന്നായിരുന്നു ആൻസി വിഷ്ണു കുറിച്ചത്.

Advertisement