മലയാളത്തിന്റെ മിനിസ്ക്രീനിലും ബിഗ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ. തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു ശ്രദ്ദേയയായിരുന്നു താരം. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു.
സൗന്ദര്യവും കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ, എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് ക്യാൻസർ എന്ന വില്ലൻ വൈകാതെ എത്തി. ചുരുങ്ങിയ പ്രായത്തിനിടയിൽ ഈ പെൺകുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതൽ ആറുതവണയാണ് ശരണ്യക്കു ട്യൂമർ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്.
അഭിനയത്തിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരത്തിന് ബ്രെയിൻ ട്യൂമർ പിടിപ്പെട്ടത്.എന്നാൽ പലവട്ടം സർജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ നില ഇപ്പോൾ ഭേദമായി കൊണ്ടിരിക്കുകയാണ്. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോൾ തനിയെ നടക്കാനും തുടങ്ങിയെന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകിയിരുന്നു.
ഇപ്പോൾ നടിയിൽ നിന്ന് സന്തോഷകരമായ വിശേഷങ്ങളാണ് പുറത്തു വരുന്നത്. അർബുദത്തെ തോൽപ്പിച്ച് സ്നേഹ തണലിൽ ഒരുങ്ങിയ സ്വന്തം വീട്ടിൽ തലചായിക്കാൻ ലഭിച്ച ഭാഗ്യം ഒരിക്കലും സിനിമ സീരിയൽ താരം ശരണ്യയ്ക്ക് മറക്കാനാവില്ല.
പത്ത് ശസ്ത്രക്രിയകൾക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി. സ്വന്തമായി ഒരു വീട് എന്ന നടിയുടെ സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടു. ചെമ്ബഴന്ത് അണിയൂരിലുള്ള നാല് സെന്റ് സ്ഥലത്ത് രണ്ട് നില വീടാണ് ഒരുങ്ങിയത്. സ്നേഹ സീമ എന്നാണ് വീടിന് പേരിട്ടത്. പാല് കാച്ചൽ ചടങ്ങ് വെള്ളിയാഴ്ച നടന്നു.
രോഗ സമയത്തും തനിക്ക് താങ്ങായ നിന്ന നടി സീമ ജി നായരോടുള്ള സ്നേഹം പുതിയ വീടിന്റെ പേരിലും ശരണ്യ ചേർത്തു. ഒരു സീരിയൽ സെറ്റിൽ വെച്ച് 2012 ൽ ആണ് ശരണ്യ തല കറങ്ങി വീണത്. ഉടൻ തന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് നടന്ന പരിശോധനയിൽ ബ്രെയിൻ ട്യൂമർ തിരിച്ചറിയുകയായിരുന്നു.
ഇതിനിടെ അഭിനയത്തിലേക്ക് ശരണ്യ മടങ്ങി എത്തിയെങ്കിലും വീണ്ടും രോഗം ഭീഷണിയായി. ഒമ്പതാം ശസ്ത്രക്രിയ നടന്ന സമയത്താണ് സീമ ജി നായർ സോഷ്യൽ മീഡിയകളിലൂടെ ശരണ്യയുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്.
ഇതോടെ പല കോണുകളിൽ നിന്നും നടിക്ക് സഹായമെത്തി. ദീർഘകാലമായി തിരുവനന്തപുരത്ത് വാടകവീട്ടിൽ കഴിഞ്ഞ ശരണ്യയ്ക്കും അമ്മയ്ക്കും സ്വന്തമായി വീടും ഒരുങ്ങി. നടിക്ക് വീട് ഒരുക്കാനും മുന്നിട്ടിറങ്ങിയത് സീമ ജി നായർ ആയിരുന്നു. ലോകമെമ്ബാടുമുള്ള മലയാളികൾ കയ്യഴിഞ്ഞ് സഹായിച്ചതോടെ ചെമ്പഴന്തിയിൽ നാല് സെന്റ് സ്ഥലത്ത് രണ്ട് നില വീട് ഉയർന്നു.
കഴിഞ്ഞ വിഷുവിന് പാലുകാച്ചൽ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ അപ്പോഴേക്കും നടിക്ക് രോഗം മൂർച്ഛിച്ചു. ഇതോടെ പത്താമതും ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇപ്പോഴിതാ എല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും തുടർന്നും ഉണ്ടാകാണമെന്നാണ് ശരണ്യ പറയുന്നത്.