വീണ്ടും കാരുണ്യത്തിന്റെ കൈകളുമായി എംഎ യൂസഫ് അലി, ടോൾപ്ലാസ്സയിൽ ഫാസ് ടാഗ് വിറ്റ് കുടുംബം നോക്കിയ പെൺകുട്ടിക്ക് ഇനി യൂസഫലിയുടെ തണൽ

300

കുമ്പളം ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിറ്റ് ശ്രദ്ധേയയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഷഹ്രിൻ അമാന് സഹായ ഹസ്തവുമായി യൂസഫ് അലി. ഉമ്മയും ഭിന്ന ശേഷിക്കാരനായ അനിയനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാനായാണ് ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ജോലി ഷഹ്രിൻ ഏറ്റെടുത്തത്.

ഉമ്മയും ഭിന്ന ശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലർത്താൻ ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ഷഹ്രിൻ അമാന് ഇനി വ്യവസായി യൂസഫലിയുടെ സഹായത്തണൽ. ഷഹ്രിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട യൂസഫലി ഈ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Advertisements

നേരിട്ടെത്തി ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും കണ്ടാണ് അദ്ദേഹം തന്റെ എല്ലാ സഹായവും അവർക്ക് നൽകുമെന്ന് അറിയിച്ചത്. അനുജൻ അർഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് യൂസഫലി വഹിക്കും. ഷഹ്രിന്റെ ഐപിഎസ് എന്ന മോഹം അറിഞ്ഞതോടെ അവളെ പഠിപ്പിക്കാനുള്ള സഹായവും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

Also Read
നയൻതാര ചേച്ചിയുടെ പല സ്‌റ്റൈലുകളും ഞാൻ എന്റേതായ രീതിയിൽ അടിച്ചു മാറ്റിയിട്ടുണ്ട് ; ഇൻസ്റ്റഗ്രാമിലെല്ലാം എന്റെ ഫോട്ടോ കണ്ടിട്ട് നേരിൽ കാണുമ്പോൾ ചിലർ പറയും, അനിഖ ഇത്ര നീളം കുറവാണോ എന്ന്, അത് കേൾക്കുമ്പോൾ ദേഷ്യം വരും : അനിഖ സുരേന്ദ്രന്റെ വാക്കുകൾ

മാത്രമല്ല, ഒരു ബന്ധുവായ യുവാവിന് അദ്ദേഹം ജോലിയും നൽകും. ചൊവ്വാഴ്ച തൃശൂരിലെ നാട്ടികയിൽ നിന്ന് മാതാപിതാക്കളുടെ ഖബറിടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് യൂസഫലി കൊച്ചിയിലെത്തിയത്. നേരെ പോയത് ഷഹ്രിനെയും കുടുംബത്തെയും കാണാനാണ്.

ഒരു വിമാനയാത്രക്കിടയിലാണ് ഷഹ്രിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതെന്നും ആ കുഞ്ഞിന് സഹായം നൽകണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ കാണാൻ ഷഹ്രിൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചത് അറിഞ്ഞപ്പോൾ അവളെ വന്നു കാണണമെന്നു കരുതിയെന്ന് പറഞ്ഞ യൂസഫലി ഷഹ്രിനെയും ഉമ്മയെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

ഷഹ്രിന് നന്നായി പഠിക്കണമെന്ന ഉപദേശവും നൽകിയാണ് അദ്ദേഹം മടങ്ങിയത്. ഉമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് ഒമ്പതാം ക്ലാസുകാരിയായ ഷഹ്റിൻ ഫാസ് ടാഗ് വിൽക്കാൻ ഇറങ്ങുകയുണ്ടായത്. ലുലുമാളിൽ തനിക്കൊരു കിയോസ്‌ക് നൽകണമെന്നും യൂസഫലിയോട് ആവശ്യപ്പെട്ടതായി ഷഹ്രീൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read
ഞാൻ ആരോടും പറയാതെ വീട് വിട്ടിറങ്ങി, അതെന്റെ സ്വത്വത്തിലേക്കുള്ള യാത്രയായിരുന്നു; ജീവിതത്തിൽ കണ്ടെത്തിയ വ്യക്തിയുമായി കെമിസ്ട്രി വർക്ക് ഔട്ട് ആകില്ല എന്നുള്ളത് കൊണ്ട് പിരിഞ്ഞു : തുറന്ന് പറച്ചിലുമായി വൈഗ

ചാനൽ പരിപാടിയിൽ തന്നെ കാണാൻ ഷഹ്രിൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോൾ ഷഹിനെ വന്നു കാണണമെന്ന് കരുതിയെന്ന് പറഞ്ഞ യൂസഫലി നേരിട്ടെത്തി ഷഹ്രിനെയും ഉമ്മയെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

നടി മഞ്ജുവാര്യരെ കാണണമെന്ന ആഗ്രഹവും ഷഹ്രിന് മുമ്പ് പ്രകടിപ്പിച്ചിരുന്നു. അതറിഞ്ഞ മഞ്ജു ഷഹ്രിനെ കാണാൻ നേരിട്ട് എത്തിയതും വലിയ വാർത്തയായിരുന്നു.കഴിഞ്ഞ ദിവസം വീട് ജപ്തിയിൽ നിന്നും സഹായിക്കുമോ എന്ന് കുറിപ്പ് നൽകിയ ഒരു സാധു സ്ത്രീയുടെ വീടിന്റെ കടം മുഴുവൻ തീർത്ത് ജപ്തിയിൽ നിന്നും എംഎ യൂസഫലി ഒഴിവാക്കിയിരുന്നു.

Advertisement