കിരണിന് കുരുക്ക് മുറുകുന്നു: വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് കഥയടിച്ചിറക്കാമെന്ന് സഹോദരി ഭർത്താവിനോട് കിരൺ പറഞ്ഞ ഫോൺ സംഭാഷണം പുറത്ത്

99

മലയാളികൾ ഏറെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു കൊല്ലം ശാസ്താം നടയിൽ ഭർതൃഗൃഹത്തിൽ
ഗാർഹിക പീ ഡ ന ത്തെ തുടർന്ന് വിസ്മയ എന്ന യുവതി ജീ വ നൊ ടുക്കിയത്. ഈ സംഭവത്തിൽ കാരണക്കാരനായി പ്ര തി സ്ഥാനത്ത് നിൽക്കുന്ന ഭർത്താവ് കിരണിന് കുരുക്കായി സ്വന്തം ഫോൺ റെക്കോർഡ് ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

സംഭവത്തിൽ വിസ്മയയുടെ കുടുംബം സ്ത്രീധന പീ ഡ ന പരാതി നൽകിയാൽ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ഭർത്താവ് കിരൺ തീരുമാനിച്ചിരുന്നു എന്നാണ് തെളിവ്. വിസ്മയയുടെ ഭർത്താവ് കിരണും കിരണിന്റെ അളിയൻ മുകേഷും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.

Advertisements

ഇതോടെ കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച സംഭാഷണങ്ങൾ കേസിൽ നിർണായക തെളിവായി മാറുകയാണ്. കൊല്ലത്തെ വിചാരണ കോടതിയിൽ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിർണായക തെളിവ് ഹാജരാക്കിയത്.

Also Read
ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ, താരപത്‌നി മകൻ പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറൽ

സ്ത്രീധനത്തിന്റെ പേരിൽ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നൽകുകയോ ചെയ്താൽ വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’ എന്ന് കിരൺ പറയുന്നതാണ് ഫോൺ സംഭാഷണത്തിൽ.

സഹോദരി ഭർത്താവ് മുകേഷുമായുളള സംഭാഷണത്തിലായിരുന്നു കിരണിന്റെ പരാമർശം. സ്ത്രീധനത്തിനു വേണ്ടി കിരൺ വിസ്മയയെ ആസൂത്രിതമായി പീ ഡി പ്പി ക്കു ക യായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷൻ ഈ ഫോൺ സംഭാഷണം ഹാജരാക്കിയത്.

വിസ്മയയുടെ വീട്ടിൽ വച്ച് താൻ വിസ്മയയെ മ ർ ദി ച്ചു എന്ന കാര്യം കിരൺ തന്നെ സഹോദരി ഭർത്താവിനോട് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണവും ഹാജരാക്കിയിട്ടുണ്ട്. വണ്ടിയിൽ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തുവെന്നാണ് കിരൺ പറയുന്നത്. കിരണിന്റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ ആ ത്മ ഹ ത്യ യ്ക്കു ശേഷം പൊലീസ് കിരണിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം കണ്ടെത്തിയതും കേസിലെ നിർണായക തെളിവായി ഈ സംഭാഷണങ്ങൾ മാറുന്നതും.

Also Read
അധികമാർക്കും അറിയാത്ത മകളെ പരിചയപ്പെടുത്തി ബീനാ ആന്റണി, ഒരു മകൾ കൂടി തനിക്കുണ്ടെന്ന് താരം

സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് മകളെ കിരൺ നിരന്തരം മ ർ ദി ക്കാറുണ്ടായിരുന്നെന്ന കാര്യം വിസ്മയയുടെ അമ്മ കോടതിക്ക് മുന്നിൽ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് വിസ്മയ അമ്മയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.

Advertisement