മരത്തിൽ നിന്ന് വീണ് കിടപ്പിലായപ്പോൾ പിഞ്ചു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭാര്യപോയി, അച്ഛനെ കൈയ്യിലെടുത്ത് പൊന്നുപോലെ നോക്കി മകൾ, വിസ്മയക്ക് കൈയ്യടിച്ച് മുഖ്യമന്ത്രിയും

201

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹത്തെ കുറിച്ചുള്ള വാർത്തകളിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു നാടിന് മുഴുവൻ വിസ്മയം ആയ വിസ്മയ എന്ന പെൺകുട്ടിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപം താമസിക്കുന്ന വിനോദിന്റെ മൂത്തമകൾ ആണ് വിസ്മയ. മാരാരിക്കുളം വലിയപറമ്പ് ജോംസണാണു വിസ്മയുടെ കഴുത്തിൽ മിന്നു കെട്ടിയത്.

2007ൽ ആയിരുന്നു വിനോദിന്റെ ജീവിതം കീഴ്‌മേൽ മറിയുന്നത്. വീടിനടുത്ത് മരം വെട്ടാൻ പോയ വിനോദ് മരത്തിൽ നിന്ന് വീഴുകയും ഗുരുതരമയാി പരിക്കേൽക്കുകയായിരുന്നു. വീഴ്ചയിൽ നാഡികൾക്ക് ചതവ് പറ്റിയത് കാരണം അരയ്ക്ക് താഴെ തളർന്ന് പോവുകയായിരുന്നു. നീണ്ട കാലത്തെ ചികിത്സ കൊണ്ടും പ്രയോജനം ഒന്നു ഉണ്ടായില്ല.

Advertisements

Also Read
അതീവ ഗ്ലാമറസായി അമ്പരപ്പിച്ച് തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി ഗോപിക രമേശ്, വീഡിയോ വൈറൽ, കണ്ണുതള്ളി ആരാധകർ

എന്നാൽ ഈ സമയത്ത് താങ്ങായി നിൽക്കേണ്ട വിനോദിന്റെ ഭാര്യ ഭർത്താവ് തളർന്ന് കിടപ്പായതോടെ രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോവുകയാണ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ച് പോകുമ്പോൾ മൂത്ത മകൾക്ക് എട്ട് വയസും രണ്ടാമത്തെ മകൾക്ക് അഞ്ചു വയസുമായിരുന്നു പ്രായം. തുടർന്ന് മക്കളെ ആലപ്പുഴയിലുള്ള ഒരു ജീവകാരുണ്യ സ്ഥാപനത്തിൽ താമസിപ്പിച്ചാണ് പഠിപ്പിച്ചത്.

ഈ സമയത്തും തന്റെ ചികിത്സയുമായി വർഷങ്ങളോളം ആശുപത്രിയിൽ ആയിരുന്നു വിനോദ്. സ്വന്തമായി വീടില്ലായിരു ന്നു വിനോദിന്. എന്നാൽ നല്ലവരയായ കുറച്ച് നാട്ടുകാരുടെ സഹായത്തോടെ ആഞ്ഞിലിപ്പാലം തോടിനോടു ചേർന്ന പുറംപോക്കിൽ ഒരു ഷെഡ് കെട്ടി മൂന്ന് പേരും അവിടെ താമസമാക്കുകയിരുന്നു.

ജോലി ഒന്നും ചെയാൻ കഴിയാത്തത് കൊണ്ട് തന്റെ വീൽ ചെയറിൽ ഇരുന്ന് കൊണ്ട് വിനോദ് ലോട്ടറി വിൽപ്പന നടത്തിയാണ് ജീവിച്ച് പോന്നിരുന്നത്. ആ ചെറിയ ഷെഡിൽ നിന്ന് റോഡിലേക്ക് കേറണമെങ്കിൽ പതിനഞ്ചടിയോളം ഉയരം ഉണ്ട്.

Also Read
പ്രമുഖ നടി ചിത്ര അന്തരിച്ചു, വിശ്വസിക്കാൻ ആവാതെ സിനിമാ ലോകവും പ്രേക്ഷകരും

എന്നും രാവിലെ അച്ഛനെ മൂത്ത മകൾ വിസ്മയ ആണ് തന്റെ കൈയിൽ എടുത്ത് കൊണ്ട് പതിനഞ്ചടിയോളം ഉയരം കേറുന്നത്, ഈ സമയത്ത് ഇളയ മകൾ അച്ഛന്റെ വീൽ ചെയറുമായി റോഡിലേക്ക് കൊണ്ട് വരും. അതിന് ശേഷമാണ് വിനോദ് ലോട്ടറിയും ആയി തന്റെ വീൽ ചെയറിൽ ജങ്ഷനിൽ എത്തുന്നത്.

കഴിഞ്ഞ ദിവസമാണ് വിസ്മയുടെ വിവാഹം നടന്നത്. അതേസമയം മകളുടെ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ദുഃഖിക്കുന്നതും ആ അച്ഛൻ തന്നെയാണ്. നാളെ തന്നെ ആര് എടുത്ത് കൊണ്ട് ഈ ഉയരം കേറും എന്ന ആവലാതിയിൽ ആണ് ഈ അച്ഛൻ ഉള്ളത്.

Also Read
സൽമാൻ ഖാന് വേണ്ടി വീട് വിട്ടിറങ്ങി, തിരിച്ചുകിട്ടിയത് വഞ്ചനയും അപമാനവും നാണക്കേടും, സഹികെട്ട ഐശ്വര്യ റായ് ചെയ്തത് ഇങ്ങനെ: സൽമാൽ ഐശ്വര്യ പ്രണയത്തിൽ സംഭവിച്ചത്

അതേ സമയം വിസ്മയുടെ വിവാഹത്തിന്റെ വാർത്തയറിഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വിവാഹ സഹായവും ആയി ജില്ലാ കളക്ടറെ അയച്ചിരുന്നു. കൂടാതെ വിസ്മയുടെ വിവാഹത്തിന് പങ്കെടുക്കാൻ ആലപ്പുഴ എംപി എഎ ആരിഫും മുൻ എംപി കെസി വേണുഗോപാലും എത്തിയിരുന്നു.

Advertisement