ഡേറ്റിംഗ് ആപ്പുകളിൽ സജീവമായി ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകൾ, കാരണങ്ങൾ ഞെട്ടിക്കുന്നത്

32

സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും ആധിപത്യം ഉറപ്പിച്ചതോടെ ലോകമെങ്ങും ഇന്ന് ഡേറ്റിങ് ആപ്പുകളുടെ കാലമാണ്. ഡേറ്റിങ് ആപ്പുകൾ എന്ന് പറയുമ്പോൾ അത് യുവതി യുവാക്കളുടെ മാത്രം ലോകമാണെന്ന് തെറ്റിദ്ധരിക്കരുത് എന്നാണ് ഈ സർവ്വേ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് ‘ഗ്ലീഡൻ’ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ സർവ്വേ പറുന്നത്.

ഇവരിൽ 77 ശതമാനം വീട്ടമ്മമാരെയും ഡേറ്റിങ്ങ് ആപ്പുകളിലെത്തിച്ചത് വിരസമായ വിവാഹ ജീവിതത്തോടുളള മടുപ്പാണ് എന്നാണ് സർവ്വേ പറയുന്നത്. അപരിചിതരായ പുരുഷന്മാരുമായുളള ഫ്‌ളർട്ടിങ്ങ് സ്നേഹബന്ധം ഉടലെടുക്കാനും സന്തോഷം കണ്ടെത്താനും സഹായിക്കുന്നുണ്ടെന്നാണ് പത്തിൽ നാല് സ്ത്രീകളും തുറന്നു സമ്മതിക്കുന്നത് എന്നാണ് സർവ്വേ പറയുന്നത്.

Advertisements

ഗ്ലീഡൻ ആപ്പിലെ അഞ്ച് ലക്ഷം ഇന്ത്യക്കാരിൽ 30 ശതമാനവും സ്ത്രീകളാണ്. ഗ്ലീഡന്റെ 2019ലെ സർവ്വേ പ്രകാരം വിവാഹിതരായ സ്ത്രീകൾ ഈ ആപ്പ് ഉപയോഗിക്കുന്നതിന് പല കാരണങ്ങളാണ് ഉളളത്. ഒരു തരത്തിലുളള ചരടുകളും ഇല്ലാതെയുളള സെക്‌സിന് വേണ്ടിയാണ് ചിലർ ഇത് ഉപയോഗിക്കുന്നത്. മറ്റ് ചിലർ ഒറ്റപ്പെടൽ കാരണവും. നാൽപത്ത് വയസ്സുളള വീട്ടമ്മയ്ക്ക് ആദ്യം ഡേറ്റിങ് ആപ്പ് ഭയമായിരുന്നു. ആരെങ്കിലും അറിയുമോ എന്നതായിരുന്നു പ്രധാന പേടി.

പതിനഞ്ച് വർഷത്തെ വിവാഹ ജീവിതത്തിലെ മടുപ്പ് പ്രത്യേകിച്ച് ലൈംഗികതബന്ധത്തിലെ പ്രശ്‌നങ്ങളും സ്‌നേഹവും കരുതലും കിട്ടാത്തതുമാണ് ഡേറ്റിങ് ആപ്പിലേക്ക് തിരിയാൻ കാരണമെന്നും അവർ പറയുന്നു. തൻറെ സുഹൃത്തുക്കൾ പറഞ്ഞാണ് ദില്ലി സ്വദേശിനിയായ 29കാരിയായ വീട്ടമ്മയും ഡേറ്റിങ് ആപ്പ് ഉപയോഗിച്ചുതുടങ്ങിയത്.

ഭർത്താവിന് സെക്‌സിനോടുളള താൽപര്യമില്ലാത്തതാണ് തന്നെ ഈ ആപ്പിലേക്ക് എത്തിച്ചതെന്ന് മറ്റൊരു നാൽപ്പതുകാരി പറയുന്നു. ചെറുപ്പക്കാരായ പുരുഷന്മാരോടാണ് താൻ ചാറ്റ് ചെയ്യുന്നത്. അവരിൽ നിന്ന് എനിക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തിൽ എനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അവർ പറയുന്നു. ഭർത്താവുമായി മാനസികമായോ ശാരീരകമായോ അടുപ്പമില്ലാത്തതും ഒറ്റപ്പെടൽ അനുഭവിക്കുന്നതാണ് 35കാരിയെ ഈ ഡേറ്റിങ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചത് എന്നും സർവ്വേ പറയുന്നു

Advertisement