എന്റെ ജീവിതത്തിൽ ഞാൻ തോറ്റു, എന്റെ ഭർത്താവ് എന്നെ തോൽപ്പിച്ചു, ആർക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം: കുറിപ്പുമായി ദയ അശ്വതി

366

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ മലയാളം ബിഗ് ബോസ് സീസൺ രണ്ടിൽ അപ്രതീക്ഷിതമായി കയറിവന്ന താരമാണ് ദയ അശ്വതി. സിനിമാ മോഹവുമായി നടക്കുന്ന, ഫേസ്ബുക്ക് ലൈവിലൂടെ രൂക്ഷമായി പലരേയും വിമർശിക്കുന്ന ശക്തമായ നിലപാടുള്ള സ്ത്രീ, അതായിരുന്നു ബിഗ് ബോസിലേക്ക് വരുന്നതുവരെ ദയയുടെ വ്യക്തിത്വം.

ബിഗ് ബോസ് വീട്ടിൽ കാലെടുത്ത് വച്ചതുമുതൽ ആളുകൾക്ക് ദയയെ കുറിച്ചുള്ള ധാരണകളെല്ലാം മാറി. ഒരു പൊട്ടിപ്പെണ്ണായിട്ടായിരുന്നു ദയ അവിടെ മത്സരിച്ചത്. ഇടയ്ക്ക് രജിത് കുമാറുമായി കൂട്ടുകൂടുകയും പിന്നീട് പിണങ്ങുകയും ചെയ്തു. പലപ്പോഴും കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കാൻ പോലും ദയക്ക് സാധിക്കാതെ വന്നു. ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ പ്രശ്‌നങ്ങളിൽ ചെന്നെത്തിയിട്ടുണ്ട്.

Advertisements

ബിഗ്‌ബോസ് ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.ആദ്യ വിവാഹബന്ധം വേർപെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. രണ്ടാമതും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

സാഷ്യൽ മീഡിയയിൽ താരത്തിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് െേവെറലായി മാറിയിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ തോറ്റു എന്ന് പറഞ്ഞുകൊണ്ടാണ് ദയയുടെ കുറിപ്പ് ആരംഭിക്കുന്നത്. ആ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

എന്റെ ജീവിതത്തിൽ ഞാൻ തോറ്റു എന്റെ ഭർത്താവ് എന്നെ തോൽപ്പിച്ചു ഞാൻ തോറ്റ് കാടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭർത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേൽ ഞാൻ സ്‌നേഹിച്ചു, വിട്ടുകൊടുക്കാനെ ഞാൻ പഠിച്ചൊള്ളു ഒന്നും പിടിച്ചു വാങ്ങാൻ എനിക്കറിയില്ല.

ഒരു ടിവി ഷോയിൽ പോയി അവിടേയും ഞാൻ എല്ലാവരേയും സ്‌നേഹിച്ചു പോയി. അവിടേയും ഞാൻ തോറ്റു ജനങ്ങളുമുന്നിൽ വിവരം പോലും ഇല്ലാത്താ ഒരു കോമാളിയായി എല്ലാരും എന്നെ കണ്ടു തോറ്റു ഞാൻ ശരിക്കും തോറ്റു.

പലതവണ പല രീതിയിൽ പലരിൽ നിന്നും പറ്റിക്കപ്പെട്ടും എനിക്ക് മനസിലാവുന്നില്ലല്ലോ ഈശ്വരാ ആർക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം. ഒറ്റയ്ക്ക് ഒരു യാത്ര ആരും പറ്റിക്ക പെടാത്ത ഒരു സ്ഥലത്തേക്ക്.

അതേ സമയം ദയ അശ്വതിയെ ആശ്വസിപ്പിച്ച് ആരാധകരും രംഗത്തെത്തി.ഒരിക്കൽ എല്ലാവരുടെയും മുന്നിൽ ജയിക്കും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുക എന്നാണ് ദയയുടെ കുറിപ്പിന് താഴെ ഒരാൾ കുറിച്ചിരിക്കുന്നത്. എന്റെ വീട് മുണ്ടൂരാണ്. വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നു. ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. ഭർത്താവിന്റെ പേര് ബാബു.

രണ്ട് ആൺകുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭർത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു.

സംശയത്തിന്റെ പേരിൽ അങ്ങോടും ഇങ്ങോടും ഒക്കെ ആയി. ആദ്യം തമാശ രീതിയിൽ പിരിഞ്ഞതാണ്. പക്ഷെ എന്നെ അറിയിക്കാതെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. വേണമെങ്കിൽ എനിക്ക് നിയമപരമായി മുന്നോട്ട് പോകാം. പക്ഷേ നമ്മൾക്ക് അർഹിക്കാത്ത സ്നേഹം നമ്മൾ പ്രതീക്ഷിക്കരുത് എന്ന് അമ്മൂമ്മ പറഞ്ഞു തന്ന അറിവാണ്. അതുകൊണ്ട് ഞാൻ ഇങ്ങനെ തന്നെ മുൻപോട്ട് പോകുന്നെന്ന് ദയ അശ്വതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement