കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് മാസം യുവതി നേടുന്നത് ഒന്നരക്കോടി രൂപ, സ്റ്റെഫാനി തന്റെ കീഴ്ശ്വാസം മണക്കാൻ കൊടുക്കുന്നത് ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ദളങ്ങളും ചേർത്ത്

1270

കീഴ്ശ്വാസം എന്ന് കേട്ടാൽ സാധാരണയായി ആളുകൾ ഒന്നു മൂക്കുപൊത്തും. അഥവാ ആരെങ്കിലും കീഴ്ശ്വാസം പുറപ്പെടുവിച്ചാൽ ഉടനെ ചുറ്റുമുള്ളവർ മൂക്കുപൊത്തുകയും കളിയാക്കുകയും ചെയ്യും. ആതിന്റെ ദുർഗന്ധം തന്നെയാണ് കാരണം.

പക്ഷെ ഇപ്പോഴിതാ കീഴ്ശ്വാസത്തിന് ഒരു ബിസിനസ്സ് സാദ്ധ്യതയുണ്ട് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. പ്രമുഖ ടിവി റിയാലിറ്റി ഷോ താരം സ്റ്റെഫാനി മാറ്റോയാണ് കീഴ് ശ്വാസം അഥവാ വളിയെ വരുമാനമാർഗമാക്കി മാറ്റിയിരിക്കുന്നത്.

Advertisements

തന്റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ഓരോ ആഴ്ചയും നേടുന്നത് 50,000 ഡോളറിലധികമാണ്. അതായത് ഏകദേശം 38 ലക്ഷം രൂപ വരെ. 90 ഡേ ഫിയാൻസ് എന്ന ഷോയിൽ പങ്കെടുത്തിട്ടുള്ള സ്റ്റെഫാനി മാറ്റോ, തന്റെ കീഴ്ശ്വാസം ചെറിയ ജാറിലാക്കിയ ശേഷം ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ദളങ്ങളും ചേർത്താണ് വിൽക്കുന്നത്.

ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും പാഴ്സലിൽ സ്റ്റെഫാനി ചേർക്കും. എന്റെ കീഴ്ശ്വാസം വളരെ മികച്ചതാണെന്ന് ഞാൻ കണ്ടെത്തി. മാത്രമല്ല രസകരവും വിചിത്രവും വ്യത്യസ്തവുമായ ഒന്ന് കൂടിയാണ്, 31 വയസ്സുള്ള സ്റ്റെഫാനി ബസ്ഫീഡിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗഹൃദ പ്ലാറ്റ്ഫോമിൽ ഞാൻ പ്രവർത്തിക്കുന്നു.

Also Read
എന്റെ കഷ്ടപ്പാടും വിഷമവും കണ്ട് അയ്യപ്പൻ അനുഗ്രഹിച്ചതാണ് ; ആൽബം വീഡിയോ പങ്കിട്ട് സൂരജ് : അടുത്ത വർഷം ബിഗ്‌സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന് ആരാധകർ!

വ്യത്യസ്ത തരം സ്ഥലങ്ങളെയും വിപണികളെയും കുറിച്ച് എനിക്ക് ഇത് അറിവ് തന്നു. ഞാൻ ധരിച്ച ബ്രാ, പാന്റീസ്, മുടി, ഞാൻ കുളിച്ച വെള്ളം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്ന പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും എനിക്ക് കുറച്ച് സന്ദേശങ്ങൾ ലഭിച്ചു.

ഇതിൽ നിന്നാണ് ഇങ്ങനെ ഒരു ബിസിനസ്സ് സാദ്ധ്യത ഞാൻ കണ്ടെത്തിയതെന്നും സ്റ്റെഫാനി പറയുന്നു.
ബീൻസ്, പ്രോട്ടീൻ മഫിൻ, തൈര്, പുഴുങ്ങിയ മുട്ട, ചിലപ്പോൾ പ്രോട്ടീൻ ഷേക്ക് എന്നിവ കഴിച്ചാണ് താൻ ഏറ്റവും മികച്ച കീഴ്ശ്വാസം പുറപ്പെടുവിക്കുന്നത് എന്ന് സ്റ്റെഫാനി ഒരു ഇൻസ്റ്റാഗ്രാം വിഡിയോയിൽ പറയുന്നുണ്ട്.

പൂവിന്റെ ഇതളുകൾ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യുന്നുവെന്ന് സ്റ്റെഫാനി പറയുന്നു. അതേ സമയം ഇത് ആദ്യാമായി അല്ല ഒരാൾ തന്റെ കീഴ്ശ്വാസം വിറ്റ് പണം നേടുന്നത്. ഇന്റർനെറ്റിലെ കീഴ്ശ്വാസ രാജ്ഞി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലഷ് ബൊട്ടാനിസ്റ്റ് എന്ന് പേരുള്ള സ്ത്രീയും കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങൾ നേടുന്ന വ്യക്തിയാണ്.

ഇതുവരെ ലഷ് ഈ രീതിയിൽ നേടിയ പണം എത്രയെന്നോ? 25,000 ഡോളറിലധികം, അതായത് ഏകദേശം 18.5 ലക്ഷം രൂപയോളം വരുമത്.

Also Read
പിങ്ക് നിറമുള്ള ലാച്ച അണിഞ്ഞെത്തിയ രശ്മി സോമന് ആരാധകർ നൽകിയ കമന്റ് കണ്ടോ

Advertisement