എനിക്ക് പുട്ട് ഇഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും; വൈറലായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്

325

പുട്ടും പഴവും, പുട്ടുവും കടലയും അല്ലെങ്കിൽ പുട്ടും പപ്പടവും മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ഈ കോമ്പിനേഷൻ. രാവിലെ പുട്ടും പഴമോ പുട്ടും കടലക്കറിയോ ചേർത്ത് കഴിച്ചാണ് പലപ്പോഴും മലയാളിയുടെ ഒരു ദിവസം തുടങ്ങുന്നത്.

എന്നാൽ മുക്കത്തെ ഒരു മൂന്നാം ക്ലാസുകാരൻ പറയുന്നത് പുട്ട് ബന്ധങ്ങളെ തകർക്കുമെന്നാണ്. അതിന് വ്യക്തമായ കാരണങ്ങളും എട്ട് വയസുകാരൻ നിരത്തുന്നുണ്ട്. മുക്കം സ്വദേശിയായ ജെയിംസ് ജോസഫ് ബംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാർഥിയാണ്.

Advertisements

എനിക്കിഷ്ടമില്ലാത്ത ഭക്ഷണം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാൻ ആയിരുന്നു മാതൃകാ പരീക്ഷയിലെ നിർദേശം. എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ് എന്നു പറഞ്ഞാണ് ജയിസിന്റെ ഉത്തരം തുടങ്ങുന്നത്.
കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാമെന്നതിനാൽ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക.

Also Read
ഇവിടെ വെച്ച് നിർത്തിക്കോ, നെടുമുടിയുടെയും തിലകന്റെയും ഒക്കെ അവസ്ഥ അറിയാമല്ലോ: അന്ന് മമ്മൂട്ടി തന്നോട് പറഞ്ഞത് വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

തയ്യാറാക്കി അഞ്ചു മിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല. അതോടെ ഞാൻ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയുമ്പോൾ എനിക്ക് കരച്ചിൽ വരും. പുട്ട് ബന്ധങ്ങളെ തകർക്കും എന്നു പറഞ്ഞാണ് ജെയിംസ് കുറിപ്പ് അവസാനിക്കുന്നത്.

എക്സലന്റ് എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിർണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്. നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കിട്ടിരുന്നു.

Also Read
വർഷങ്ങളായി ടോയ്‌ലറ്റുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ആദിവാസി കുടുംബങ്ങൾക്ക് 9 ടോയ്ലറ്റുകൾ പണിതു നൽകി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മക്കളും

Advertisement