ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തമായാണ് ഏവരും തങ്ങളുടെ വിവാഹത്തെ കാണിന്നത്. അതിനാൽ തന്നെ വിവാഹം ആർഭാടപൂർവം നടത്തുന്നതിനോടൊപ്പം എങ്ങനെ വ്യത്യസ്തമാക്കാം എന്നുമാണ് പലരും ചിന്തിക്കുന്നത്.
വിസ്മയ സംഭവത്തോടെ സ്ത്രീധനം എന്ന ദുരാചാരത്തിനെതിരെ വാക്കുകളിൽ മാത്രം ഒതുക്കാതെ പ്രലൃത്തിയിലും ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഇപ്പോൾ സമൂഹത്തിൽ തെളിഞ്ഞി വരുന്നുണ്ട്. ഇപ്പോഴിത് തികച്ചും വ്യത്യസ്തമാവുകയാണ് വടകരയിലെ അഖിലേഷിന്റെയും അർച്ചനയുടെയും വിവാഹം.
Also Read
ആരോടും എനിക്ക് മത്സരമില്ല, നമുക്കുള്ളത് എങ്ങനെയായാലും തേടിവരും: തുറന്നു പറഞ്ഞ് നമിതാ പ്രമോദ്
താലിമാല ചാർത്തിയില്ല, വിവാഹമോതിരം കൈമാറിയില്ല, ഒരുതരി പൊന്നപപോലും വേണ്ടായെന്ന് വെച്ച് ആയിരുന്നു ഇവരുടെ വിവാഹം. വ്യാഴാഴ്ച കൈവേലിയിൽ വെച്ചാണ് അഖിലേഷും അർച്ചനയും വിവാഹിതർ ആയത്. വടകര മടപ്പള്ളി പുളിയേരീന്റവിട സുരേഷ് ബാബുവിന്റെയും ജയശ്രീയുടെയും മകനാണ് അഖിലേഷ്.
കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകളാണ് അർച്ചന. കല്യാണം ഉറപ്പിച്ചതിന് ശേഷം അഖിലേഷും അർച്ചനയുമാണ് വിവാഹം ആഡംബരമില്ലാതെ ലളിതമായി നടത്താൻ തീരുമാനിച്ചത്. ഒരു തരി സ്വർണം പോലും വിവാഹത്തിന് വേണ്ടെന്നായിരുന്നു ഇരുവരുടെയും നിലപാട്. താലിമാല കെട്ടില്ല, മോതിരം കൈമാറില്ല എന്ന് തീരുമാനിച്ചു.
അഖിലേഷിന്റെയും അർച്ചനയുടെയും കുടുംബങ്ങൾ സാമ്പത്തികമായി മോശമല്ലാത്ത സ്ഥിതിയിലുള്ളവരാണ്. അതിനാൽ തന്നെ കുടുംബത്തിൽ നിന്നും ആദ്യം ചില എതിർപ്പുകളൊക്കെ ഉണ്ടായിരുന്നു. എന്നാൽ അഖിലേഷിന്റെയും അർച്ചനയുടെയും നിലാപാടിലെ ഉദ്ദേശ ശുദ്ധിയും നന്മയും മനസിലാക്കി കുടുംബങ്ങൾ ഒപ്പം നിന്നു. വ്യാഴാഴ്ച നടന്ന വിവാഹത്തിനായി 15ഓളം പേർ മാത്രമാണ് വധുവിന്റെ ഗൃഹത്തിൽ എത്തിയത്.
വിവാഹ ചടങ്ങായി നടന്നത് വരണമാല്യം ചാർത്തലും ബൊക്കെ കൈമാറലും മാത്രം. സ്ത്രീധന തർക്കം വലിയ ചർച്ചയാകുന്നതിന് മുന്നേ അഖിലേഷും അർച്ചനയും ഈ തീരുമാനം എടുത്തിരുന്നു. ഏപ്രിൽ 25നായിരുന്നു ഇവരുടെ കല്യാണം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവും മറ്റും വന്നപ്പോൾ തീയതി നീളുകയായിരുന്നു.
ബി ടെക് ബിരുദ ധാരിയും സിവിൽ എൻജിനിയറുമാണ് അഖിലേഷ്. എം ടെക് കാരിയാണ് അർച്ചന. അതേ സമയം ഇവരുടെ വിവാഹ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.