പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം ഒഴിവായത് തല നാരിഴയ്ക്ക്. ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു സംഭവം ഇത് എങ്ങിനെയാണ് സംഭവിച്ചത് എന്നറിഞ്ഞാൽ നിങ്ങൾ ഇപ്പൊൾ ഓടി അടുക്കളയിൽ പോകും കാരണം പലരും മറന്നുപോകുന്ന ഒരു കാര്യമാണ് കുക്കർ എപ്പോഴും വൃത്തിയാക്കുക എന്നത്.
ഇവിടെ സംഭവിച്ചത് ആവി നന്നായി പുറത്തേക്കു പോകാത്തതിന്റെ കാരണമാണ് ആവി പൂർണ്ണമായും പോയെന്നു കരുതി കുക്കർ അല്പം ബലം പ്രയോഗിച്ചു തുറക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായതു ഇങ്ങനെയാണ്. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം കുക്കറിൽ ഉണ്ടായിരുന്നത് ചോറായിരുന്നു. അടുക്കളയിൽ പല ഭാഗത്തായി ചോറ് തെറിചെങ്കിലും വീട്ടമ്മയ്ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വലിയ ശബ്ദത്തോടെ ആയിരുന്നു പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിക്കൂടിയവർ പറയുന്നു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം അത്രയ്ക്കും വലിയ അപകടം ആയിരുന്നു ഒഴിവായത്. ഇതിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം നല്ല ചൂടുള്ള ഭക്ഷണം ആയിരുന്നു കുക്കറിൽ അതുകൊണ്ട് തന്നെ പൊട്ടിത്തെറിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ വന്നു വീഴാനുള്ള സാദ്യത വളരെ കൂടുതലാണ്. അങ്ങനെ ആണെങ്കിൽ ശരീരത്തിൽ വളരെ ആഴത്തിൽ പൊള്ളൽ എൽക്കാനും സാധ്യതയുണ്ട്.
നമ്മൾ പലപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം കുക്കർ എപ്പോഴും ക്ലീൻ ചെയ്യുക എന്നതാണ് കാരണം കുക്കറിലെ ആവി പോകുന്ന ഭാഗം ഇടയ്ക്കിടെ ക്ലീൻ ചെയ്തില്ലെങ്കിൽ ഭക്ഷണം പാകം ആയി കഴിയുമ്പോൾ അതിനുള്ളിലെ ആവി പുറത്തേക്കു പോകാൻ പ്രയാസമാണ് ഇതിന്റെ സമ്മർദം കാരണമാണു പൊട്ടിത്തെറി ഉണ്ടാകുന്നത്.
ദിവസവും ഭക്ഷണം പാകം ചെയ്തു കഴിയുമ്പോൾ ആവി പോകുന്ന ദ്വാരം ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക ഇത് നമ്മുടെ വീട്ടിലെ എല്ലവരെയും ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുക അപകടം ഒരിക്കലും വീട്ടിൽ ഇല്ലാതിരിക്കട്ടെ നമ്മളും നമ്മുടെ കുടുംബവും എന്നും സുരക്ഷിതരായിരിക്കട്ടെ ഈ അറിവ് മാക്‌സിമം നിങ്ങളുടെ കൂട്ടുകാർക്കും വീട്ടുകാർക്കും എത്തിക്കൂ.
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടത് കുക്കർ വെച്ചിരിക്കുന്ന സ്ഥലം സുരക്ഷിതമാണോ എന്നാണു നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ കണ്ടിരുന്നു വെച്ച സ്ഥലത്ത് നിന്നും കുക്കർ താഴെ വീണു അപകടം ഉണ്ടായി എന്നത് ഇങ്ങനെ സംഭവിച്ചാലും ഈ രീതിയിൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ മാക്‌സിമം ശ്രദ്ധിക്കുക.